പഴമയുടെ തുടിപ്പുള്ള ആ പൊതിച്ചോറ് കൈയ്യിൽ കിട്ടിയപ്പാൾ ആ കുട്ടിക്കാലമാണ് ഓർമ്മ വന്നത്.
“സ്ക്കൂളിലോട്ട് പോകുന്ന എനിക്ക് വാഴയില വാട്ടി ചോറും കറികളും തയ്യാറാക്കി കൊണ്ടിരിക്കുന്ന അമ്മയും, അത് നോക്കി കൊണ്ടിരിക്കുന്ന ഞാനും, ആ കുട്ടിക്കാലം.”
പഴയ ഓർമ്മകളെ തട്ടിയുണർത്തിയ ആ പൊതിച്ചോറിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഹൃദയം നിറഞ്ഞ നന്ദി.
നല്ല Quality യുളള ചമ്പാവരി ചോറ് വാഴയിലയിൽ കഴിക്കുമ്പോഴുള്ള രുചി അതൊന്ന് വേറെ തന്നെ. കൂടെ ബീറ്ററൂട് തോരനും നമ്മുടെ നാടൻ കോവയ്ക്ക മെഴുക്കും എരിവുള്ള കിടുക്കാച്ചി തേങ്ങാ ചമ്മന്തിയും Yummy പുളിഞ്ചിക്ക അച്ചാറും, നല്ല ഉള്ളിയും മുളകും ചേർത്ത ഓംലറ്റും, മുളക് fry യും എന്ന് വേണ്ട പുർത്തിചക്ക പുളിശ്ശേരിയും പിന്നെ പപ്പടവും കിടു ചെങ്കലവ മീൻകറിയും (Alappuza style ) കൂടെ ചേർത്തുള്ള ഒരു സൊയമ്പൻ ഊണ്.

വയറും മനസ്സും നിറഞ്ഞു.
Contact/WhatsApp No: 7012523636
Name: Najiya Ershad
സാധാ ഊണിന് 70 Rs യാണ്. ഞാൻ വാങ്ങിച്ച Non Veg ഊണിന് 100 Rs. + Delivery Charge 10 Rs.
Fish fry 50/ രൂപയ്ക്ക് കിട്ടുമെന്നറിഞ്ഞു.
ഊണിന് കഴിയുന്നതും തലേ ദിവസം രാത്രി 10 മണിക്കകത്ത് ഓർഡർ കൊടുക്കുക.
നാജിയ ഇർഷാദിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ