Kerala Cafe | 6 Nov 2018
Contact No – 8304912174, 9747652174
Location: Amboori Junction

അമ്പിൽ കഥകൾ ഉറങ്ങിക്കിടക്കുന്ന അമ്പൂരിയിൽ രണ്ട് കുടംബങ്ങളായി ദ്രവൃപ്പാറ കാണാനെത്തിയതായിരുന്നു ഞങ്ങൾ.

മുന്നിൽ കിട്ടിയ ബീഫ് ബിരിയാണി കണ്ടപ്പോഴെ തോന്നി, ഉഗ്രനായിരിക്കുമെന്ന് പ്രതീക്ഷ തെറ്റിയില്ല. ക്വാളിറ്റിയുള്ള നല്ല നീളമുള്ള അരി, നല്ല വെന്ത പീസുകൾ നല്ല ക്വാണ്ടിറ്റിയും, നല്ല എരിയും, ആവശ്യത്തിന്; ഉണ്ട്. ആസ്വദിച്ചു തന്നെ കഴിച്ചു. (₹ 110)

വയറ് നിറഞ്ഞത് കാരണം മോൾ ബാക്കി വച്ച ചിക്കൻ ബിരിയാണിയും (₹ 100) മുന്നിലെത്തി. നല്ല cashewnut ഒക്കെ ചേർത്തിട്ടുണ്ട്. നല്ല ടേസ്റ്റും. അതും പൊളിച്ചടുക്കി. ഇത് കഴിച്ച മറ്റുള്ളവർക്കും നല്ല അഭിപ്രായം മാത്രം. ഊണും (₹ 60),ഫിഷ് ഫ്രൈയിനെയും (₹ 20) പറ്റിയും നല്ല അഭിപ്രായമായിരുന്നു.

എല്ലാവർക്കും നല്ല ആഹാരം കിട്ടിയ സംതൃപ്തിയിൽ മനസ്സ് നിറഞ്ഞ സന്തോഷത്തോടെ നമ്മൾ ദ്രവൃപ്പാറയിലോട്ട് വച്ചു പിടിച്ചു. കേരള കഫേ Recommended 100%. 30 പേർക്ക് ഒരേ സമയം ഇരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here