അറേബ്യൻ രുചി എന്നാൽ Zam Zam … Zam Zam എന്നാൽ അറേബ്യൻ രുചി …അങ്ങനെയൊരു കാലഘട്ടമുണ്ടായിരുന്നു Zam Zam ന്. നിരവധി ഭക്ഷണശാലകൾക്ക് അറേബ്യൻ രുചിയുടെ പാത പിന്തുടരുവാനുള്ള ഒരു മാർഗദർശിയായി Zam Zam മാറിയ ആ കാലഘട്ടം… Zam Zam വന്ന വഴികളിലൂടെ ഒരു കണ്ണോടിക്കൽ …. "ഇന്നലത്തെ രുചികളുടെ ഓർമ്മകളും ഇന്നത്തെ രുചികളും എപ്പോഴും നിറഞ്ഞങ്ങനെ നില്ക്കുന്നു Zam Zam ഇഷ്ടം" കാസർകോട് സ്വദേശിയായ ശ്രീ അബ്ദുള്ള മണ്ണംകുഴി മുംബൈയിൽ, അദ്ദേഹത്തിൻ്റെ പിതാവായ ശ്രീ മുഹമ്മദിൻ്റെ ഭക്ഷണശാലയിൽ, പിതാവിൻ്റെ മേൽനോട്ടത്തിൽ അവിടെ പാചകമെന്ന കലയിൽ...
കഴിക്കുന്നതിന് മുമ്പ് നമ്മുടെ തിരുവനന്തപുരം ബിരിയാണി, തലശ്ശേരി ദം ബിരിയാണിയൊക്കെ മനസ്സിൽ നിന്ന് മൊത്തം മാച്ച് കളഞ്ഞിട്ട് വേണം ഇരിക്കാൻ. ആദ്യം ചിക്കൻ ബിരിയാണി കഴിക്കാം എന്നുള്ള തീരുമാനത്തിലെത്തി… കാരണം ബിരിയാണി കഴിച്ച് ഇഷ്ടപ്പെട്ടവർ പറഞ്ഞ് കേട്ടത് … മട്ടൻ ബിരിയാണിയാണ് നല്ലതെന്നും ചിക്കൻ ബിരിയാണി അത്ര പോരൊന്നെക്കയാണ്. അത് കൊണ്ട് ആദ്യം ചിക്കൻ… അവസാനം മട്ടൻ കഴിച്ച് വായിൽ നല്ല രുചി നിലനിർത്താമല്ലോ … യേത് ? … ഇതൊക്കെ ഒരു ടെക്ക്നിക്ക് ആണെന്നേ … അങ്ങനെ ആദ്യം ചിക്കൻ ബിരിയാണി …...
ആസിഫ് ബിരിയാണിയുടേയും ശ്രീ ആസീഫ് അഹമ്മദ് ചൗധരിയുടേയും കഥ. കാലങ്ങൾക്ക് പുറകേ … ചെന്നെയിലെ പല്ലാവരം എന്ന ഗ്രാമത്തിൽ ആസിഫിൻ്റെ കുടംബം സന്തോഷമായി കഴിഞ്ഞ് വരികേയാണ് ഇടിത്തീ പോലെ ആഘാതമായ ആ സംഭവം ഉണ്ടായത്. ചെന്നൈ കോർപ്പറേഷനിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന ആ കുടുംബത്തിൻ്റെ ഗൃഹനാഥൻ, ആസിഫിൻ്റെ പിതാവ്, ഓഫിസിൽ ദീർഘകാല അവധി എടുത്തതിനെ തുടർന്ന് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. കുടുംബത്തിൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലോട്ട് ആസിഫിൻ്റെ ബാല്യവും കൗമാരവും എടുത്തെറിയപ്പെട്ടു. ആസിഫിൻ്റെ ആ പതിനൊന്നാം വയസ്സിൽ കുടുംബത്തിലെ 30 ലധികം പേരുടെ ഉടമസ്ഥതയിലുള്ള ഒരു...
പന്ത്രണ്ട് വർഷത്തെ പ്രവാസത്തിന് ഒരു ഇടവേള എടുക്കവേ നാട്ടിൽ സ്വന്തമായി ഒരു വ്യവസായം എന്നതായിരുന്നു ശ്രീ സജു ആംബ്രോസിൻ്റെ മനസ്സിൽ. നാട്ടിലെത്തി പല കൂട്ടുകാരേയും കണ്ടു. സ്വതവേ ഭക്ഷണപ്രിയനായിരുന്ന അദ്ദേഹം അവരുമൊത്ത് നല്ല ഭക്ഷണം തേടിയുള്ള യാത്രകളിലായി. ആ ഭക്ഷണാനുഭവങ്ങളിലുണ്ടായ പല നിരൂപണങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയുമുണ്ടായി. നല്ല ഭക്ഷണം തേടിയുള്ള കേരളത്തിലെ അങ്ങോളുമിങ്ങോളുമുള്ള ആ യാത്രകളിലെ അനുഭവങ്ങളും ചിന്തകളുമാണ് നല്ല ഭക്ഷണം എല്ലാവരിലും എത്തിക്കുക എന്നതിലോട്ട് വളർന്നത്. അങ്ങനെ 2018 ആഗസ്റ്റ് മാസം ഒന്നാം തീയതി വെട്ടുകാട് പള്ളിയുടെ പുറകിലായി ആ...
അസീസിൻ്റെ പേജിലെ “സ്പെഷ്യൽ മണവാട്ടി കോംബോ” - ഫുൾ ചിക്കൻ + 10 പെറോട്ട + സാലഡ് + മുട്ട + മയോണൈസ് + ഗ്രേവി - ₹ 359 പരസ്യം കണ്ട് വാങ്ങിച്ചതാണ്. പലരും പോസ്റ്റുകളിൽ റേറ്റിംഗ് പരിപാടി ഇടുന്നത് കണ്ടിട്ടുണ്ട്. എനിക്കും ഒരു ആഗ്രഹം. ഇപ്രാവശ്യം ആ രീതിയിൽ ഒന്ന് മാറ്റി പിടിക്കാം. ആർക്കാ ഒരു ചേഞ്ച് ഇഷ്ടമില്ലാത്തത്. അത് പോലെ ആദ്യമൊന്ന് പൊക്കി അവസാനം തകർക്കുന്ന പരിപാടിയും കണ്ടിട്ടുണ്ട്. ഇവിടെ തിരിച്ചാണ് ആദ്യം ഇഷ്ടപ്പെടാത്തത് പറയാം. അവസാനം നല്ലതും. ഗ്രേവി -...