“കാട്ടിലെ കട” എന്ന പേരുള്ള രുചിയിടത്തിലേക്ക്.
മുന്നിലെ കൂവയിലകളിൽ മാങ്ങ അച്ചാർ, കൂട്ടുകറി, ഒടം കൊല്ലി മുളക് ചമ്മന്തി, ബീറ്റ്റൂട്ട്തോരൻ, സാലഡ്, വലിയ ഒരു കട്ല മീൻ കഷ്ണം, കാര്യമായി തട്ടിയ ചിക്കൻ തോരൻ, ലോഭമില്ലാതെ വിളമ്പിയ പോത്തു കറി, അടുപ്പിൽ നിന്ന് അപ്പോൾ വേവിച്ചെടുത്ത നല്ല ചുടുചുടു മരിച്ചീനി, കഷ്ണങ്ങൾ തീർന്ന് പോയെങ്കിലും കൂടെ കിട്ടിയ മീൻ കറി, ആ പുളിശ്ശേരിയും രസവും. (കറികൾ വേറെയും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു. താമസിച്ചത് കാരണമാണ്)
സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ എന്ന അക്കരെ അക്കരെ അക്കരെയിലെ പാട്ട്മനസ്സിൽ തിരയടിച്ച നിമിഷങ്ങൾ.
ആ ഒടംകൊല്ലി മുളകിന്റെ ചമ്മന്തി മാത്രം മതി ഒരു പറ ചോറുണ്ണാൻ. വേറൊന്നും വേണ്ട. അത് മാത്രം മതി. ആ രുചി കഴിച്ചു തന്നെ അറിയണം.
എന്നൊക്കെ കരുതി അടുത്ത കറി ഒന്ന് രുചിക്കണം. ഇതിൽ ഏത് കൊള്ളാം എന്നസംശയത്തിലാവും. എല്ലാം ഒന്നിനൊന്ന് മെച്ചം. പൊളിയോ പൊളി. ചിക്കൻ തോരനൊക്കെകിടു. വേറൊരു രീതിയിൽ വേറൊരു രുചിയിൽ. വളരെ മികച്ചതിൽ ഒന്ന്.
പോത്തു കറിയും രുചിയിൽ മികവിന്റെ തികവ് കൊണ്ട് നമ്മളെ തൃപ്തിപ്പെടുത്തും. പോത്തിന്റെ തനതായ രുചി തന്നെ നമ്മളെ തേടിയെത്തും.
ആ ചൂടുള്ള മരിച്ചിനിയിൽ ഇത്തിരി ആ മീൻ ചാറ് കൂടി ഒഴിച്ച് കഴിക്കുമ്പോൾ കിട്ടുന്ന രുചി. പുഴ മീനിന്റെ മുഷിടില്ലാത്ത കട്ല മീനിന്റെ പൊരിഞ്ഞ കഷ്ണങ്ങൾ പുഴ മീനിന്റെ രുചിയുടെവേറൊരു തലത്തിലേക്ക് നമ്മളെ കൊണ്ട് പോകും.
ബീറ്റ്റൂട്ട് തോരൻ, പുളിശ്ശേരി, രസം ആ സാലഡ് പോലും വളരെ മികച്ചത്. ഒരു നിമിഷം ഏത്തൊടണം ഏത് രുചിക്കണം എന്നറിയാത്ത ഒരവസ്ഥ. രുചികളുടെ ഒരു മേളം. കാട്ടിലെ കടഎന്ന പേര് മാറ്റി കാട്ടിൽ രുചി പെരുമഴകളുടെ ഒരു കട എന്ന് ഇടണം.
അവിടെ നിന്നിറങ്ങി കല്ലാർ, പൊന്മുടിയൊക്കെ പോകാനൊക്കെയായിരുന്നു പരിപാടി. പക്ഷേ ഒരിടത്തും പോയില്ല. ഈ ഭക്ഷണാനുഭവം തന്നെ നമ്മളെ സംബന്ധിച്ച് മധുരമുള്ള ഒരുയാത്രയായിരുന്നു. ഓർമയുടെ ചെപ്പിനുള്ളിൽ എപ്പോഴും സൂക്ഷിച്ച് വയ്ക്കത്ത രീതിയിലുള്ള ഭക്ഷണവും സംസാരവും പെരുമാറ്റവും എല്ലാം കൊണ്ടും ആ ദിവസം ഹൃദയം നിറഞ്ഞിരുന്നു. കല്ലാറിലും പൊന്മുടിയിലെയും കണ്ട കാഴ്ചകളെക്കാൾ അന്നൊരു ദിവസം പുതിയൊരു അനുഭവം തന്ന മധുരമുള്ള കാഴ്ചകളും...