ഈ റെസ്റ്റോറന്റ് ഇന്ന് നിലവിലില്ല. പഴയ ഓർമ്മകൾ താലോലിക്കുന്നവർക്കും ഇനി എന്നെങ്കിലും കാണുമോ എന്നുള്ള പ്രത്യാശ ഉള്ളിലുള്ളവർക്കുമായി ആ പഴയ സ്മരണകൾ. 2018 മാർച്ച് 4 ലെ ഒരു പഴയ പോസ്റ്റ്.

അവലോകനം | നല്ല ഭൂമി റെസ്റ്റോറന്റ്
തിരുമല

ഇന്ന് ഉച്ചയ്ക്ക് ഊണ് ഭാര്യയുമൊന്നിച്ച് ‘നല്ല ഭൂമി’ restaurant il പോയി. ഈ റെസ്റ്റോറന്റ് തുടങ്ങിയിട്ട് 6 മാസമായി.
ഇതിന് മുന്നിലൂടെയാണ് എല്ലാ ദിവസവും ഓഫീസിൽ പോയി വരാറുള്ളത്, എന്നിട്ടും എന്റെ ശ്രദ്ധിയിൽ പെട്ടില്ല എന്നുള്ളതാണ് അതിശയം. റെസ്റ്റോറന്റും കഴിഞ്ഞ് തിരുമല ജംഗ്ഷനും കഴിഞ്ഞ് പോയി. കണ്ടില്ല പിന്നെ Google map ന്റെ സഹായത്തോടെ സ്ഥലം കണ്ട് പിടിച്ചു.


പൂജപ്പുര/പാങ്ങോട് നിന്ന് വരുന്നവർ തിരുമല ജംഗ്ഷനും കഴിഞ്ഞ് നേരെ താഴോട്ട് വരണം. ഇടതു വശത്ത് ബസ് സ്റ്റോപ് കാണാം. അടുത്തായി കുശക്കോട് ശിവ ക്ഷേത്രം. അഞ്ഞോട്ടൊന്നും കേറി തിരിഞ്ഞേക്കരുത്. വണ്ടി വളരെ slow ചെയ്ത് കുറച്ച് മുന്നോട്ട് തന്നെ പോകുക. വലതു വശത്തായി വരും ഈ നല്ല ‘നല്ല ഭൂമി’ റെസ്റ്റോറന്റ് . opposite അതായത് ഇടത് വശത്തായി Syndicate bank കാണാം.


പേയാട് ഭാഗത്ത് നിന്ന് വന്നത് കൊണ്ട് റെസ്റ്റോറന്റ് കഴിഞ്ഞ് വലതു വശത്തായി തിരുമല ബസ്സ് സ്റ്റോപ്പ് കാണുന്ന രീതിയിൽ ഒരു photo ഇട്ടിട്ടുണ്ട്.


ഒരു ചെറിയ മനോഹരമായ റെസ്റ്റോറന്റ് ആണിത്. Total 20 പേർക്കുള്ള Seating capacity ആണുള്ളത്. പോകാനും വരാനുമെല്ലാം ആവശ്യത്തിന് Space ഇട്ടിട്ടുണ്ട്. വലിയ ആഡംബരങ്ങളൊന്നുമില്ലെങ്കിലും ഉൾവശം അത്യാവശ്യം മനോഹരമാക്കിയിട്ടുണ്ട്. ഇരിക്കാനും കഴിക്കാനുമുള്ള ഒരു environment feel ചെയ്യും.

ഊണ്, ബിരിയാണി, കണവ, ചെമ്മീൻ, അമോർ ഫിഷ് എന്നിവയാണ് പുറത്തുള്ള ബോർഡിൽ കണ്ടത്. ചെന്ന് കയറി ഇരുന്നപ്പോൾ തന്നെ മണ്ണ് കൊണ്ട് ഉണ്ടാക്കിയ മനോഹരമായ ജഗ്ഗും 2 നല്ല വൃത്തിയാക്കിയ കണ്ണാടി ഗ്ളാസ്സുകളും കൊണ്ട് വച്ചു. ജഗ്ഗ് കണ്ടപ്പോൾ പെട്ടെന്ന് പഴയ മൺ കൂജയാണ് ഓർമ്മ വന്നു. ജഗ്ഗ് തൊട്ടപ്പോൾ ഒരു പ്രത്യേക തണുപ്പ്. അപ്പോൾ തന്നെ 2 ഗ്ളാസ്സ് വെള്ളം കുടിക്കാൻ തോന്നി. കഴിക്കണമെല്ലോ എന്നോർത്ത് control ചെയ്തു.


സർവ് ചെയ്യാൻ വന്ന ചെറുപ്പക്കാരൻ പറഞ്ഞു. ഊൺ, ബിരിയാണി, കൊഞ്ച്, കണവ. Menu card ഇപ്പോൾ available അല്ല എന്ന് ചോദിച്ച് മനസ്സിലാക്കി. വിലയൊക്കെ നേരിട്ട് ചോദിച്ചറിഞ്ഞു. ഊണ് ഒന്ന് 75 Rs. (Parcel 80 Rs ആണ്). 2 ഊണ് പറഞ്ഞു. പിന്നെ ഒരു കൊഞ്ച് ഫ്രൈയും. കൊഞ്ച് ഫ്രൈ – 150 Rs യ്ക്കും 200 Rs യ്ക്കും ഉണ്ട്. 200 Rs യുടെ ഒരെണ്ണം ഓർഡർ ചെയ്തു.

2 വാഴിയില കൊണ്ട് വന്നു. കറികൾ വിളമ്പി. ഇടത് വശത്ത് നിന്നായി ഉപ്പ്, നാരങ്ങ അച്ചാർ, കിച്ചടി, അവിയൽ, മരിച്ചീനി, കാബേജ് തോരൻ വിളമ്പി. പിന്നെ പപ്പടം കൊണ്ട് വന്നു. ചൂര മീൻ കറിയും കൊണ്ട് വച്ചു. അതിനു ശേഷം നല്ല ചമ്പാവരി ചോറ് വിളമ്പി. ഒഴിക്കാൻ പരിപ്പ്, സാമ്പാർ, പൈനാപ്പിൾ പുളിശ്ശേരി കൊണ്ട് വന്നു. ആദ്യം പരിപ്പ് വിളമ്പാൻ പറഞ്ഞു.

സാധാരണ ഞാൻ ചമ്പാവരി ചോറ് കഴിക്കാറില്ല. ഇഷ്ടമില്ല. പക്ഷേ ഇവിടത്തെ ചമ്പാവരി ചോറ് നല്ല പോലെ ഇഷ്ടപ്പെട്ടു. വളരെ ആസ്വദിച്ചു തന്നെ കഴിച്ചു ഓരോ ഉരുളയും. കറികൾ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം. ഒരു കുറ്റവും പറയാനില്ല. എനിക്കും ഭാര്യയ്ക്കും വളരെ ഇഷ്ടപ്പെട്ടു. ഇത് ഉണ്ടാക്കിയ ആൾക്ക് നമ്മുടെ അകമഴിഞ്ഞ gratitude.

കൊഞ്ചിൽ 4 കഷ്ണമാണ് ഉള്ളത്. 3 വലുതും ഒരെണ്ണം കുറച്ച് ചെറുതും. അടിപൊളി ടേസ്റ്റ് ആയിരുന്നു. കൊഞ്ച് എന്റെ favourites ഇൽ ഒന്നാണ്. ഒട്ടും നിരാശപ്പെടുത്തിയില്ല.

മീൻ കറിയിലെ ചെറിയ ചൂര കഷ്ണവും കറിയും ചോറിൽ കുഴച്ച് ഒന്ന് പിടിച്ച് നോക്കി. അതും കൊള്ളാം.

ചോറും കറികളും നല്ല ടേസ്റ്റ് ആയത് കൊണ്ട് അതൊക്കെ കഴിച്ച് eating capacity കുറവുള്ള ഭാര്യ കൊഞ്ച് ഇഷ്ടമായിരിന്നിട്ട് കൂടി ഒരു കഷ്ണം കൊണ്ട് തൃപ്തിപ്പെട്ടു. ബാക്കി 3 കഷ്ണവും എനിക്ക് തന്നെ കിട്ടി.

ഇതിനിടിയിൽ Serve ചെയ്യാൻ വന്ന ചെറുപ്പക്കാരനെ കൂടുതൽ പരിചയപ്പെട്ടു. ഈ ചെറുപ്പക്കാരന്റെ പേര് Shine Raveendran. Shinum കൂട്ടുകാരനും ചേർന്നാണ് ഈ restaurant നടത്തുന്നത്. 11.30 മുതൽ ഇവിടെ ഊണ് കിട്ടും. നമ്മൾ ചെന്നപ്പോൾ 1.47 ആയി. സാധാരണ ഈ സമയമൊക്കെ ആകുമ്പോൾ ഊണ് തീരും. നമ്മുടെ ഭാഗ്യം കൊണ്ട് കിട്ടി.

ഊണിന്റെ കാര്യം പറഞ്ഞ് തീർന്നില്ല. പരിപ്പിന് ശേഷം സാമ്പാർ വിളമ്പി. സാമ്പാറും സൂപ്പർ. ആവശ്യത്തിനുള്ള എരി. കഴിച്ച് വയർ ഫുള്ളായി. എങ്കിലും പുളിശ്ശേരി ടേസ്റ്റ് ചെയ്ത് നോക്കാൻ ഒരു മോഹം. വിട്ടില്ല. നല്ല പൈനാപ്പിൾ പുളിശ്ശേരി ആയിരുന്നു. Best taste. കഴിച്ചില്ലെങ്കിൽ നഷ്ടമായി പോയേനെ.


കഴിച്ച് എഴിച്ചു. 2 ഊണ് – Rs. 150. 1 കൊഞ്ച് fry – Rs 200. Total – Rs 350.


Toilet, Kitchen എല്ലാം നോക്കി നല്ല വൃത്തി ഉണ്ട്. ഇപ്പോൾ Cash only. Card System ആയിട്ടില്ല വരും. opposite ATM ഉണ്ട്.
ഊണ് കഴിഞ്ഞ് Shine അഭിപ്രായം ചോദിക്കാൻ മറന്നില്ല. Feedback വേണമെങ്കിൽ രേഖപ്പെടുത്തി വയ്ക്കാനുള്ള ചെറിയ ബോർഡും ഉണ്ട്.


നമ്മൾ വന്ന് കഴിഞ്ഞ് 2 families വന്നിരുന്നു. അവരെയും നല്ല രീതിയിൽ Serve ചെയ്യുന്നത് കണ്ടു. 6 പേർ വന്ന് 4 പേർക്കുള്ള ടേബിളിൽ 2 പേർ Sidil ആയി ഇരുന്നത് കണ്ടപ്പോൾ Shine മുൻ കൈയെടുത്ത് 2 ടേബിൾ അടുപ്പിച്ചിട്ട് ഇരിക്കാൻ നല്ല രീതിയിൽ സ്ഥല സൗകര്യം ഒരുക്കി കൊടുത്തു.


ഞാൻ പടത്തിൽ ഇട്ടിട്ടുള്ള റെസ്റ്റോറന്റിലെ തന്നെ ഒരു ബോർഡിൽ കണ്ട പോലെ നല്ല ഭക്ഷണം നല്ല സംസ്ക്കാരം. ഈ ചെറുപ്പക്കാരുടെ ഈ നല്ല സംരംഭത്തെ നമുക്ക് എല്ലാവർക്കും ചേർന്ന് നല്ല രീതിയിൽ വിജയിപ്പിക്കാം.
കിടു കാച്ചി Non Veg items കഴിക്കാൻ ഒരു ദിവസം വൈകുന്നേരം/രാത്രി പോകണം.


Thank You Shine Raveendran and your friend.
പിന്നെ വീട്ട് മുറ്റത്ത് നിന്ന് അവിടം വരെയെത്താൻ 3.8 km ആയത് കാരണം Petrol അധികം ചെലവ് ആയില്ല.
Restaurant contact no: 8086866622

LEAVE A REPLY

Please enter your comment!
Please enter your name here