തിരുവനന്തപുരത്ത് ഭക്ഷണശാലകൾ കൂണ് പോലെ ദിവസങ്ങൾ കൊണ്ട് പൊട്ടിമുളയ്ക്കുന്നു. ചിലതൊക്കെ ഭക്ഷണപ്രേമികൾക്കിടയിൽ വളരെ വളരെ പ്രിയതരമാകുന്നു. ഒരു ദിവസം അവയിൽ ചിലതെല്ലാം വിദൂരതയിൽ എവിടെയോ അപ്രത്യക്ഷമാകുന്നു. ഇനിയും വരുമോ അറിയില്ല.

ഇത് പാളയത്തുള്ള മൊഹബത്ത്. ഇപ്പോൾ അവിടെ ഓഷ്യൻസ് ആണ്. 2018 മാർച്ച് 08 ന്ഉണ്ടായ അനുഭവത്തിന്റെ കുറിപ്പുകൾ … ഗതകാല സ്മരണകളിലൂടെ ഒരു യാത്ര …

അവലോകനം | മൊഹബത്ത്

Behind Saphalyam Shopping Complex, Jubilee Hospital Road, Palayam

മൊഹബത്തിന്റെ റിവ്യൂവുകൾ കണ്ട് ഇന്ന് ലീവെടുത്തു. സത്യമായിട്ടും… To Mohabath….

ബീഫ് ബിരിയാണി ഉച്ചയ്ക്ക് കിട്ടുന്ന കാര്യം ചോദിച്ചു. വിളിച്ചത് 10.30 ക്കായിരുന്നു വിളിച്ചത് 11.30 തൊട്ട് സാധനം കാണും രാത്രി വരെ കിട്ടും, പക്ഷേ സാധനം തീരുന്നത് വരെ മാത്രം. But നമ്മൾ 10 മണിക്കാ കാപ്പി കുടിച്ചത് അത് കൊണ്ട് 11.30 ക്ക് പോയി കഴിക്കുന്ന കാര്യം ആലോചിക്കേ വേണ്ട.

ബീഫ് ബിരിയാണി കഴിച്ചാൽ കേട്ടിട്ടുള്ള പല സ്പെഷ്യൽ items കളും വിടേണ്ടി വരും. ചോറ് പണ്ടേ ഇഷ്ടമില്ലാത്ത കാരണം ഊണ് പുറത്ത് നിന്ന് വിരളമായേ കഴിക്കാറുള്ളു. പിന്നെയുള്ളത് പൊറാട്ടയാണ്. ഉച്ചയ്ക്ക് പെറൊട്ട കഴിച്ചിട്ട് വർഷങ്ങളായി. എങ്കിലും അതങ്ങ് ഉറപ്പിച്ചു.


കേറി പോയത് ബേക്കറി ജംഗ്ഷനിലുള്ള petrol പമ്പും കടന്ന്, അണ്ടർ പാസ് തുടങ്ങുന്ന റോഡിൽ കേറി, സൈഡ് വഴി കേറി (Around opp RBI), ജൂബിലി ഹോസ്പ്പറ്റലിന്റെ ഫ്രെണ്ട് ഗേറ്റിന്റെ മുമ്പിൽ കൂടി ബാക്ക് ഗേറ്റും കടന്ന് അതാ അടുത്ത് തന്നെ മൊഹബത്ത്.

പാളയം വഴി വരുന്നവർ സാഫല്യം complex ന്റെ പുറക് വശം വഴി (side road) നേരെ വച്ച് പിടിച്ചാൽ (parking place നോക്കി കൊള്ളണം mostly Mohabath parking full ആയിരിക്കും) മൊഹബത്തിലെത്തും. Jubilee hospitalinte പുറക് വശത്ത് ഗേറ്റ് എത്തുന്നതിന് മുമ്പായി ഇടതുവശത്ത് – please look pictures when you get time.


അങ്ങനെ വിഖ്യാതമായ മൊഹബത്തിലേക്ക്. അകവശം വളരെ മനോഹരം. രണ്ട് പേർക്ക് മാത്രം ഇരിക്കാനുള്ള ഒരു ടേബിൾ കണ്ടു. എനിക്കും ഭാര്യയ്ക്കും അതായിരുന്നു സൗകര്യം. ബാക്കിയെല്ലാം 4 പേർക്ക്, അല്ലെങ്കിൽ 6 പേർക്ക് ഇരിക്കാനുള്ള, ഇരിപ്പിടങ്ങളായിരുന്നു. തടി കൊണ്ടു ഉണ്ടാക്കിയ നല്ല സൗകര്യത്തിൽ ഇരിക്കാനുള്ള കസേരകൾ. ഒരേ സമയം 50 പേർക്ക് ഇരിക്കാനുള്ള seating capacity. മുകൾവശം തുറന്നിട്ടില്ല അപ്പോൾ 120 പേർക്ക് കൂടി ഇരിക്കാം.

2 മണിക്ക് നമ്മൾ എത്തി. സീറ്റൊന്നും കിട്ടിയില്ല. അത് പ്രതീക്ഷിച്ച് വന്നത് കാരണം വലിയ വിഷമം ഒന്നും തോന്നിയില്ല. അകത്ത് bill കൊടുക്കുന്ന കൗണ്ടറിന്റടുത്ത് 2 Seat ഉണ്ട് അവിടെ ഇരുന്നു. വെറുതെ ഇരുന്ന സമയം Menu വൊക്കെ എടുത്ത് വായിച്ച് പഠിച്ചു. ഇടയ്ക്ക് ഒരു bro വന്ന് 2 പേരല്ലേ എന്ന് ചോദിച്ചു. ഓ എന്ന് പറഞ്ഞ് തീരും മുമ്പ് കൗണ്ടറിലെ bro പുറത്ത് ആൾ ഉള്ള കാര്യം ഓർമിപ്പിച്ചു. അവർക്ക് first priority കൊടുത്തു. അതാണ് അതിന്റെ ശരി. First come first serve. Good.

2.05 ആയപ്പോൾ seat കിട്ടി. 6 പേർക്ക് ഇരിക്കാവുന്നതിൽ 2 seat. Opposite ഒരു കൂട്ടുകാരിയും കൂട്ടുകാരനും – നമ്മുടെ കൂട്ടുകാരനോ കൂട്ടുകാരിയോ അല്ല, അവർ തമ്മിൽ കൂട്ടുകാർ ആണെന്ന് തോന്നി – വന്ന് ഇരുന്നു. അങ്ങോട്ട് കേറി പരിചയപ്പെട്ട് അവരുടെ privacy ക്ക് ഭംഗം വരുത്താനൊന്നും പോയില്ല. 2 സീറ്റുകൾ ഒഴിഞ്ഞ് കിടന്നു. അപ്പോഴേക്കും തിരക്ക് കുറഞ്ഞ് തുടങ്ങി.

2.10 ന് ഓർഡർ എടുത്തു. കേറിയപ്പോൾ തന്നെ sudoku,etc games ന്റെ പടമൊക്കെയുള്ള 6 paper mat – plate വയ്ക്കാനുള്ള – കൊണ്ട് വച്ചിരുന്നു. അത് നോക്കി സമയം കളഞ്ഞു. Opposite ഇരുന്ന കൂട്ടുകാരി ‘ഒരു മാനേഴ്സ് ഇല്ലാത്ത ടീമുകൾ ഗ്ളാസ്സും വെള്ളവും കിട്ടിയില്ല, Mineral water പോലും ഇല്ല’ എന്ന് പറഞ്ഞ് violent ആകുന്നത് കണ്ടു. കൂട്ടുകാരൻ സമാധാനപ്പെടുത്തുന്നുണ്ടായിരുന്നു. നമ്മൾ ഇതൊക്കെ മുൻകൂട്ടി കണ്ട് വെള്ളം കുടിച്ച് വന്നത് കാരണം ബുദ്ധിമുട്ട് തോന്നിയില്ല.

അവിടെ അപ്പോൾ 4 suppliers and 2 cleaning boys ആണ് ഉണ്ടായിരുന്നത്. 2 പേർക്ക് പനി കാരണം വരാൻ പറ്റിയില്ല. (നാളെ വരുമെന്നറിഞ്ഞു). ഉള്ളവർ അവർക്ക് പറ്റാവുന്നിടത്തോളം ആത്മാർത്ഥയോടും ബഹുമാനത്തോടെയും സൗഹാർദ്ദത്തോടെ യും നല്ല രീതിയിൽ സർവ് ചെയ്യുന്നുണ്ടായിരുന്നു. Cash collect ചെയ്യാനിരുന്ന bro കൂടി ഓടി നടക്കുന്നുണ്ടായിരുന്നു.

2.20 ന് ഓർഡർ ചെയ്ത സാധനം കിട്ടി. ഇതിനിടയിൽ opp കൂട്ടുകാരി Excuse Me ഒക്കെ പറഞ്ഞ് mineral water വാങ്ങിച്ചിരുന്നു. അതിന്റെ കൂട്ടത്തിൽ നമുക്കുള്ള ഗ്ളാസ്സും ചെറു ചൂടു വെള്ളവും കിട്ടി.


ഓർഡർ ചെയ്ത സാധനം പറയാം – 2 plate പെറോട്ട – 1 plate ൽ മൂന്നെണ്ണം വച്ച് കാണും. ഒരെണ്ണത്തിന് 12 Rs, വലിയ പെറോട്ടയാണ്. ഒരു ബീഫ് ഇടിച്ചുലർത്തിയത് (Rs 150) . ഒരു ചിക്കൻ പിച്ചി പാച്ചി (Rs 200). ഫോട്ടൊയൊക്കെ ഇട്ടിട്ടുണ്ട്.

Chef Mr.Reji പറഞ്ഞത്, ബീഫ് ഇടിച്ചുലർത്തിയത് – ശനിയും ഞായറും പോത്താണ്, ബാക്കിയുള്ള ദിവസങ്ങളിൽ കാളയും – നമുക്ക് അത്രയ്ക്ക് അങ്ങോട്ട് ബോധിച്ചില്ല. നമ്മുടെ ബീഫ് ഫ്രൈയുടെ അത്ര പോര (ഇവിടുന്ന് കഴിച്ചിട്ടില്ല). Daily fresh meat ലാണ് അവർ ഇത് തയ്യാറാക്കുന്നത്. മോശം ആണെന്നല്ല കൊള്ളാം. ഒരു പാട് പേർക്ക് ഇഷ്ടപ്പെട്ട special dishil ഒന്നാണിതും. ഇനിയും കഴിച്ച് നോക്കണം.

പിച്ചി പാച്ചി കിടുക്കി. കൊള്ളാം. ആ ടേസ്റ്റ് നമുക്ക് ഇഷ്ടപ്പെട്ടു. കളിപ്പീര് പരിപാടി ഒന്നും ഇല്ല. ഇറച്ചിയാണ് മുഴുവനും. അജിനോ മോട്ടോ , colours ഒന്നും ചേർത്തതായി തോന്നിയില്ല, ഒന്നിലും including ബീഫ് ഇടിച്ചുലർത്തിയത്. മോൾക്ക് (3rd std) പരീക്ഷ ആയത് കാരണം കൊണ്ട് വന്നില്ല. കൊണ്ട് വന്നിരുന്നുവെങ്കിൽ അവൾക്ക് വേറെ കറി വാങ്ങേണ്ടി വന്നേനെ. എരി അത് തന്നെ. അമ്മ വച്ച് തന്നിട്ടുള്ള എരിവുള്ള ഇറച്ചി കറികൾ ശീലിച്ച എനിക്ക് എരിവ് ഒരു പ്രശ്നമല്ല. എരിവ് ആസ്വദിച്ച് തന്നെ കഴിയ്ക്കും. ഭാര്യ ഇരുന്ന് ഇടയ്ക്കിടെ തീവണ്ടി ഇരയ്ക്കുന്ന പോലെ ഇരയ്ക്കുന്നുണ്ടായിരുന്നു. എരിവ് ഇല്ലാതെ എന്തോന്ന് ഇറച്ചി അല്ലേ? എങ്കിലും അവൾക്കും പിച്ചി പാച്ചി നന്നായി ഇഷ്ടപ്പെട്ടു. Thank You Mr.Reji.

Reviews കണ്ടുള്ള കൊതി കാരണമാണ് 2 special dishes വാങ്ങിച്ചത്. സാധാരണ ഒരു dish മാത്രമേ വാങ്ങിക്കാറുള്ളു. കാരണം നമ്മുടെ രണ്ട് പേരുടെയും വയറിൽ സ്ഥലം കുറവാ. പ്രത്യേകിച്ച് ഭാര്യയുടെ. 2 പെറോട്ട കഴിച്ചപ്പോൾ തന്നെ അവിടെ വയർ ഫുള്ളായി. പറഞ്ഞില്ലേ പെറോട്ട കുറച്ച് വലിപ്പം കൂടുതലാണ്. നല്ല fresh taste പെറോട്ടയാണ്. ബാക്കി 3 1/2 ഞാൻ കഴിച്ചു. കുറച്ച് പെറോട്ട ബാക്കി വന്നു. കാരണം കറികൾ കൂടുതലും ഞാൻ തന്നെയാണ് കഴിച്ചത്. കഴിച്ച് തീരാൻ 5 മിനിറ്റ് മുൻപ് 2 Lime juice order ചെയ്തു. (ഒരെണ്ണം Rs. 20).

നേർത്തെ order ചെയ്യുന്നതാ ബുദ്ധി. കഴിച്ച് കഴിഞ്ഞ് ഒരു 10 minute കൂടി കഴിഞ്ഞപ്പോൾ അതും കിട്ടി. Card payment ഉണ്ട്.
കുറച്ച് നാൾ അടച്ചിട്ടതിന് ശേഷം പുതിയ management ന്റെ കീഴിൽ തുടങ്ങിയിട്ട് ഒരു മാസം ആയി.
പുറത്ത് അതായത് വന്ന് കേറുന്ന Entrance ൽ മുഹബത്തിന്റെ തന്നെ Dosa Hut കണ്ടു. പടം ഇട്ടിട്ടുണ്ട്. കണ്ടാൽ തട്ടാൻ തോന്നുന്ന വലിപ്പമുള്ള കടികൾ ഇരിക്കുന്നത് കണ്ടു.
മനസ്സും വയറും നിറഞ്ഞ് മുഹബത്തിൽ – food with love – നിന്ന് ഇറങ്ങി. ഇനിയും വരണം.
Catering & Events. Undertake Party Orders – Free Home Delivery Available – Call @8592012072

LEAVE A REPLY

Please enter your comment!
Please enter your name here