സ്ഥലം: നെയ്യാറ്റിൻ കരയിൽ ജംഗ്ഷനിൽ നിന്ന് ഒരു 500 m. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തോട്ട് വരുമ്പോൾ വലത് വശത്തായി ദേശാഭിമാനി പാർക്ക്, വീണ്ടും മുന്നോട്ട് പോകുമ്പോൾ ആലുംമൂട് ജംഗ്ഷനിലായി ഇടത് വശത്ത് ബസ് സ്റ്റോപ്പിന് പുറകിൽ ആസിഫ് കോംപ്ലക്സിൽ വിസ്മയിപ്പിക്കുന്ന വിസ്മയങ്ങളുമായി വിസ്മയ.
സമയം ചെലവഴിച്ചത്: 18/03/2018 – രാത്രി 9.00 മുതൽ 10.40 വരെ
ചിക്കൻ കൊത്ത് പെറോട്ട – ഇത് വരെ കഴിച്ച കൊത്ത് പെറോട്ടകളിൽ മികച്ചതിൽ ഒന്നാണ് ഇവിടുന്ന് കഴിച്ചത് എന്ന് നിസ്സംശയം പറയാം. ആവശ്യത്തിനുള്ള എരിവ് മാത്രം. ഞാനും സഹധർമ്മണിയും വളരെ ആസ്വദിച്ച് തന്നെ കഴിച്ചു. ഇറച്ചി കഷ്ണങ്ങൾ ലോഭം ഇല്ലാതെ ചേർത്തിട്ടുണ്ട്. എരിവ് ഇഷ്ടമാണെങ്കിലും മുൻപ് പല സ്ഥലത്ത് നിന്നും കഴിച്ച കൊത്ത് പെറോട്ടകളിൽ പലതും കഴിച്ച് കഴിയുമ്പോൾ എരിവാണ് വായിൽ നിറഞ്ഞ് നില്ക്കുക. വേറെ രുചികൾ ഒന്നും ഓർമ കാണില്ല. പക്ഷേ ഇവിടെ അനുഭവം ഒന്ന് വേറെ തന്നെയായിരുന്നു. ഇറച്ചിയുടെയും പെറോട്ടയുടെയും സമ്മിശ്രമായ രുചി ഭേദങ്ങൾ വായിൽ നിറഞ്ഞ് നിന്നു.
ചിക്കൻ നൂഡിൽസ് – ആസ്വാദ്യകരമായ ചിക്കൻ നൂഡിൽസ്. കുട്ടികളും നമ്മളും മൽസരിച്ചു തന്നെ കഴിച്ച് തീർത്തു. വളരെ മികച്ചത്. ചെറിയ മനോഹരമായ ചീനി ചട്ടി പാത്രത്തിൽ ആണ് നൂഡിൽസ് കൊണ്ട് വന്നത്. പാത്രം കണ്ട് കഴിഞ്ഞാൽ quantity ഇല്ലന്ന് തോന്നും. പക്ഷേ ആവശ്യത്തിനുള്ള quantity ഉണ്ട്.
പെറോട്ട / PBM – നല്ല മൊരിഞ്ഞ ഗോതമ്പ് പെറോട്ട. ഇടയ്ക്ക് കട്ടി ഒന്നും തോന്നാത്ത നല്ല soft പെറോട്ട, നല്ല രുചിയും. കൂട്ടുകാരന്റെ ഭാര്യ സൗഹാർദ്ദത്തോടെ തന്ന ആ പെറോട്ടയും വേണ്ടെന്ന് വച്ചില്ല. കൂടെ തന്ന തേന് പോലെയുള്ള പനീർ ബട്ടർ മസാലയിൽ (PBM) മുക്കി ചേർത്ത് കഴിക്കാൻ എന്താ ഒരു രുചി. അതിലെ കഷ്ണങ്ങളും എല്ലാം കിടു, ഒരു കുറ്റവും പറയാൻ പറ്റില്ലാ.
ഫലൂഡ – കഴിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഫലൂഡ തന്നെ. ഇനി ഇവിടെ വന്ന് എന്ത് കഴിച്ചാലും ഫലൂഡ വിടത്തില്ല. അത്ര മാത്രം സൊയമ്പൻ ഫലൂഡ. അതിന്റെ taste ഇപ്പോഴും നാവിൽ നിന്ന് പോയിട്ടില്ല. പിള്ളേരും നമ്മൾ എല്ലാം കൂടെ തന്നെ അത് ആഘോഷിച്ചു. കൂടുതൽ പറഞ്ഞാൽ ഇപ്പോൾ തന്നെ ഒരെണ്ണം അകത്താക്കാൻ തോന്നും. അത് കാരണം, പറഞ്ഞിട്ട് മതിയായില്ലെങ്കിലും അതിനെ പറ്റിയുള്ള വർണന നിർത്തുന്നു. എന്റെ ഫലൂടേ…
ചോക്ളേറ്റ് ഫൻഡാസി – ചോക്ളേറ്റ് ഫൻഡാസി കൊള്ളാം. ചോക്ളേറ്റിന്റെ നല്ല ടേസ്റ്റ് ഉണ്ട്. മൂത്ത മോൾക്കാണ് അത് കൂടുതൽ ഇഷ്ടപ്പെട്ടത്. അതിൽ ചേർത്ത ചോക്കോസ് കുറച്ചിരുന്നെങ്കിൽ കുറേക്കൂടി ആസ്വദിച്ച് കഴിക്കാമായിരുന്നു. ഇടയ്ക്കെല്ലാം ചോക്കോസിന്റെ ടേസ്റ്റ് കേറി വരും. മോളും പറയുന്നുണ്ടായിരുന്നു ice-creaminte കൂടെ അല്ലാതെ ചോക്കോസ് കഴിക്കാൻ ആണ് ഇഷ്ടം, ഇത്രയും വേണ്ടായിരുന്നു എന്ന്. ഇത് ഒഴിച്ച് നിർത്തിയാൽ ഫൻഡാസി യും പൊളിച്ചു.
ദോശ – കൂട്ടുകാരൻ ഇവിടെ വന്നാൽ എപ്പോഴും പ്ലെയിൻ ദോശ ആണ് കഴിക്കാറ്. പുള്ളിക്ക് favourite ദോശയാണ് ഇവിടെ. നമുക്കും വച്ച് നീട്ടിയെങ്കിലും അതും കൂടി കഴിക്കാൻ ഉള്ള സ്ഥലം വയറിൽ ഇല്ലായിരുന്നു. പരിചയത്തിൽ ഉള്ള കളരി ആശാൻ, വീട്ടിൽ വിറകടുപ്പ് കൂട്ടി ഉണ്ടാക്കി തന്ന ഉച്ചയ്ക്ക് കഴിച്ച ഒരിക്കലും മറക്കാത്ത പന്നിയിറച്ചി വയറിൽ അപ്പോഴും ഉള്ളത് കാരണം രാത്രി ആഹാരം ഇത്ര മാത്രമായി ഒതുക്കി. ( ബില്ലിൽ ഒരു കഴിക്കാത്ത നെയ്യ് റോസ്റ്റ് കേറി വന്നു. പറഞ്ഞപ്പോൾ payed amount ൽ അത് കുറച്ചു).
കഴിക്കാൻ ഉപയോഗിച്ച പാത്രങ്ങളുടെ ആകൃതിക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു.
“കൂടെയുള്ള രണ്ട് ചെറിയ കുട്ടികൾക്ക് BABY SEAT തന്നു, എന്ന് മാത്രമല്ല അവരെ ശരിയാക്കി ഇരുത്താനും സഹായിച്ചു.”
സർവ്വീസ് മാക്സിമം രീതിയിൽ തരാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെങ്കിലും ഇടയിൽ ചെറിയ കാലതാമസം വരുന്നുണ്ട് ജന ബാഹുല്യം മൂലം. AC സ്പേസിൽ സീറ്റിന് wait ചെയ്യുന്നവരും ഉണ്ടായിരുന്നു.
ആഹാരമെല്ലാം കഴിഞ്ഞ് ബേക്കറി items വാങ്ങിക്കണമെന്നുള്ളവർക്ക് റെസ്റ്റോറിന്റെ മുകളിൽ തന്നെ വിസ്മയുടെ തന്നെ ബേക്കറിയും ഉണ്ട്. വിസ്മയിപ്പിക്കുന്ന വിസ്മയിൽ വീണ്ടും വരണം.
Google Map:
https://goo.gl/maps/2SY4t9qZYdhsVeH79