24/03/2018
Terrace by Makkawao വരുന്നതിനും മുൻപ് മക്കാവോ ചാവടിമുക്ക് ഉണ്ടായിരുന്ന സമയം.
Location – Alathara Road, Near CET Engineering College Jn. Chavadimukku, Sreekaryam.
പ്രണയിക്കുന്ന മനസ്സുകൾക്ക് സല്ലപിക്കാനായി ഒരിടം വേണമെങ്കിൽ വേറൊന്നും നോക്കണ്ട. നേരെ Makkawao-യിലോട്ട് വിട്ടോ. Order ചെയ്ത് 1/2 – 1 മണിക്കൂറിനകം രുചികരമായ ആഹാരവും മുന്നിൽ റെഡി. കണ്ണിൽ കണ്ണിൽ നോക്കി ഇരുന്ന് പ്രണയിക്കുന്നവർക്ക് അതൊക്കെ ഒന്ന് ശ്വാസം വിടാനുള്ള സമയം മാത്രം. എത്രയെത്ര പ്രണയിനിമിഷങ്ങൾക്ക് ഈ restaurant സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. എന്റെ ഓർമകൾ പുറകിലോട്ട് പോകുകയാണോ. വേണ്ട വേണ്ട. തല്ക്കാലം മക്കാവോയിലോട്ട് തന്നെ തിരിച്ച് വരാം.
Treat Your Taste Buds – മക്കാവോയുടെ ലോഗോയിലുള്ളത് അന്വർത്ഥമാക്കുന്ന വാക്കുകൾ. ഭക്ഷണ പ്രേമികൾക്ക് ഒരിടം. വൈവിധ്യമേറിയ രുചികൾ ഒന്നും നിരാശപ്പെടുത്തില്ല.
Chicken Bango – ഉരുളക്കിഴങ്ങിന്റെ ചിപ്സ് പോലുള്ളതിൽ ചിക്കന്റെ ഇറച്ചി കഷ്ണങ്ങൾ ചേർത്ത് stick ചെയ്ത് വച്ചൊരു super item. എനിക്കിത് നടാടെയാണ്. കഴിച്ചാൽ കഴിച്ചോണ്ടിരിക്കാം.
നാരങ്ങയുടെ പുളിപ്പുള്ള – Lemon Chicken – എനിക്കത് ഇഷ്ടപ്പെട്ടു. എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല.
Dragon Chicken വന്ന് കണ്ട് കീഴ്പ്പെടുത്തി.
പൊടി പൊടിച്ചത് Salt & Pepper Beef തന്നെ. വായിൽ രുചിയുടെ പെരുമ്പറ മുഴക്കി കളഞ്ഞു ഈ വീരൻ.
Fruit Salad with Ice-cream ഉം ഗംഭീരം. Slide Dishes – ‘Porotta and ഇടിയപ്പം’, തുടക്കത്തിൽ കിട്ടിയ Pineapple juice. എല്ലാം കൊണ്ടും രുചിയുടെ ഒരു മഴവള്ള പാച്ചിലായിരുന്നു. തുടക്കം പറഞ്ഞത് ഓർമ്മയുണ്ടല്ലോ ഹൃദയവും മനസ്സും നിറയ്ക്കാൻ ഇവിടെ വരിക.
മണക്കാടുള്ള ഷമീർ, അനീഷ് ലത്തീഫ് എന്ന രണ്ട് യുവാക്കളുടെ സംരംഭം ആണിത്. 2018 January യിൽ തുടങ്ങിയത്.
34 പേർക്ക് at a time ഇവിടെ ഇരിക്കാം. രാവിലെ 11.30 മുതൽ രാത്രി 10.30 വരെയാണ് സമയം. 11.45 to 3.00 മണി വരെ അടുത്തുള്ള CET collegil ഉള്ള യുവതീ യുവാക്കളുടെ തള്ളിക്കയറ്റം ആയിരിക്കും. പിന്നെ 5 മണി കഴിഞ്ഞും. Customersinte ആധിക്യവും food fresh ആയി prepare ചെയ്യുന്നത് കൊണ്ടുമാണ് service ൽ കാലതാമസം വരുന്നത്.
പ്രണയിച്ചിരിക്കുന്നവർക്ക് അകത്തും പുറത്തും ചൂടായിരിക്കും. AC ഇല്ല. (Fan and Cooler ഉണ്ട്). ഉഷ്ണം ഉഷ്ണേന ശാന്തി എന്ന് അങ്ങ് വിചാരിച്ചാൽ മതി. AC വന്നാൽ amount ഉം മാറ്റേണ്ടി വരില്ലേ. സ്ഥിരം കസ്റ്റമേഴ്സായ വിദ്യാർത്ഥികൾക്ക് അത് ഒരു പ്രശ്നമാകില്ലേ എന്നൊരു ആശങ്ക അവർക്കൊണ്ട്. എന്തായാലും മാറ്റങ്ങൾ വരാതിരിക്കില്ല.
മനസ്സും ഹൃദയവും കീഴടക്കി രുചികരമായ വിഭവങ്ങൾ തന്ന മക്കാവോയ്ക്ക്, തിരക്കിനിടയിലും നമ്മുടെ feedback നും സംശയങ്ങൾക്കും വേണ്ട പോലെ സമയം തന്ന ഷമീറിനും വളരെ നന്ദി.