Ambi's Kitchen, മണക്കാട് ശ്രീ മഹേഷ് ശിവരാമന്റെ Ambi’s Kitchen. സ്ഥലം മണക്കാടാണ്. മധുരങ്ങൾ കിട്ടുന്ന കട. മണക്കാട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആറ്റുകാൽ പോകാതെ നേരെ പോകുന്ന ഒരു വഴി ഉണ്ടല്ലോ അതിന്റെ തുടക്കത്തിൽ ഇടത് വശത്ത്. അമ്പലപ്പുഴ സ്റ്റൈൽ പാൽപ്പായസം, ബോളി, തിരുനെൽവേലി ഹൽവ, കുമ്പളങ്ങ അലുവയാണ് മേടിച്ചത്. ബോളിയൊക്കെ വളരെ രുചി, ആ പാൽപ്പായസത്തിൽ കുഴച്ചൊന്ന് അടിക്കണം. സംതൃപ്തി ഉണ്ടല്ലോ സംതൃപ്തി അതിങ്ങനെ തിളങ്ങി നില്ക്കും. തിരുനെൽവേലി അലുവ കിടു. കുമ്പളങ്ങ അലുവ ഒരു ചവർപ്പ് ഉണ്ടായിരുന്നു. ആദ്യമിറങ്ങിയവയിൽ അങ്ങനെ ഉണ്ടായിരുന്നു....
ഫൈസൽ തട്ടുകടയുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകൾ: https://mytravelmytaste.com/2018/09/12/faizal-thattukada/
ഒരു രാത്രി, വിശപ്പ് വയറിലോട്ട് കേറി വരുന്ന സമയം. പെട്ടെന്നൊരു മോഹം MS ഹോട്ടലിലെ ബീഫ് കഴിക്കണമെന്ന്. നേരെ ശകടമെടുത്തിറങ്ങി. സ്ഥലം: വിളപ്പിൽ ശാല ജംഗ്ഷനിൽ നിന്ന് മുന്നോട്ട് പോകുമ്പോൾ ശ്രീകണ്ഠ ശാസ്താക്ഷേത്രം എന്ന ശിവക്ഷേത്രം. ആ ക്ഷേത്രത്തിന് എതിരെയായി വലത്തോട്ട് കാട്ടാക്കടയിലോട്ട് തിരിയുന്ന റോഡിന്റെ ഇടത് ഭാഗത്തായി തുടക്കത്തിലുള്ള ഓടിട്ട കെട്ടിടത്തിൽ കാണാം പഴമയുടെ പെരുമ കാക്കുന്ന ഈ രുചിയിടം. കാലപ്പഴക്കത്തിലൂടെ ഒരു യാത്ര വിളപ്പിൽ പഞ്ചായത്തിൽ തുടങ്ങിയ ആദ്യത്തെ ഹോട്ടൽ. എത്രയോ വർഷങ്ങൾക്ക് മുന്നേ സോദര പിള്ളയുടെ ചായക്കട എന്ന പേരിൽ പഴമക്കാർക്കിടയിൽ പേര്...