89 രൂപയ്ക്ക് മട്ടൺ ബിരിയാണി, അതിന്റെ കൂടെ ചിക്കൻ ഫ്രൈയും, അൺലിമിറ്റഡ് റൈസ്, അൺലിമിറ്റഡ് നാരങ്ങവെള്ളം ഇത്യാദികൾ തുടങ്ങിയ പരസ്യം കണ്ടൊന്നു അന്ധാളിച്ചു. ഹോട്ടൽ പൂജപ്പുര അസീസിന്റെയായത് കൊണ്ട് അധികം ഞെട്ടിയില്ല. സംഭവം ജനുവരി 30 മുതൽ 1 ആഴ്ചത്തേക്കാണ്. അതും മട്ടൺ മാംസം 50 വർഷം വ്യാപാര തഴക്കമുള്ള പാളയം ശാഹുൽ സാബ്ബിന്റെ കയ്യിൽ നിന്നാണ് എന്നറിഞ്ഞു എന്നാലും ഇതെങ്ങനെ അവർക്ക് മുതലാകും, അരിയുടെ ക്വാളിറ്റിയൊക്കെ എങ്ങനെ ആയിരിക്കുമോ എന്തോ. എന്തായാലും ഒന്ന് കയറി നോക്കാം. ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് സുഹൃത്തിനേയും...
ലോക്ക്ഡൗണിന് മുമ്പുള്ള നാളുകൾ, കവടിയാർ വഴി വിട്ട് വരികയാണ്. ഉച്ച സമയം 2 മണി കഴിഞ്ഞു, നല്ല വിശപ്പ്. ബിരിയാണിയുടെ രുചിയാണ് മനോമുകരത്തിൽ എല്ലാവർക്കും തെളിഞ്ഞ് വന്നത്. ഇമ്പീരിയൽ കിച്ചൺ അടുത്തുണ്ട്. നേരെ അങ്ങോട്ടു വിട്ടു. അരണ്ട വെളിച്ചത്തിൽ സീറ്റുകളിൽ സ്ഥാനം പിടിച്ചു. മട്ടൺ ബിരിയാണി ഉണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഉത്തരം - ഉണ്ട്. മെനു കൊണ്ട് വന്നു. മെനു നോക്കി ഒരു മലബാർ മട്ടൺ ബിരിയാണിയും ഒരു മലബാർ ചിക്കൻ ബിരിയാണിയും പറഞ്ഞു. വളരെ നേരമൊന്നും എടുത്തില്ല. എങ്കിലും പൊരിഞ്ഞ വിശപ്പായത് കൊണ്ട്...
കുറേ നാൾ കൂടി ജി.പി ഹോട്ടൽ ശാസ്തമംഗലം കയറി. ബീഫ് എപ്പോഴും കിട്ടുന്ന ആ എക്സലെന്റ് ടേസ്റ്റ് ഇന്ന് കിട്ടിയില്ല. മോശം എന്ന് പറയാനാവില്ല. ശരാശരി കൂടിയാൽ കൊള്ളാം എന്നൊക്കെ പറയാവുന്ന ഒരു രുചി. വളരെ കൊള്ളാം എന്നോ മികച്ചത് എന്നോ പറയാനാവില്ല. അത് കൊണ്ട് ഒരു വിഷമം. വളരെ പ്രതീക്ഷിച്ച് പോയതാ ... പെറോട്ട കൊള്ളാം. വാഴയ്ക്കപ്പം കിടുക്കി. മധുരം കൂട്ടി, പാല് കൂട്ടി പറഞ്ഞ ലൈറ്റ് ചായയും വാ ഉസ്താദ് വാ ... സർവീസ് മികച്ചത്. പെറോട്ട - ₹ 7വാഴയ്ക്കപ്പം - ₹...
മഴയുടെ തുടക്കം. എങ്കിലും മഴയത്ത് ചായ കുടിക്കാൻ നല്ല രസമായിരിക്കും സൊറമുക്ക് കണ്ടപ്പോൾ കൊതിയായി. ശകടങ്ങൾ സൈഡിലോട്ട് ഒതുക്കി.ചേട്ടാ രണ്ട് ചായ. പറയുന്നത് 16 വർഷം തിരുമല കട നടത്തിയ മോഹനൻ ചേട്ടനോട്. ചായ തയ്യാറാകുന്നുണ്ട്.മുന്നിൽ പഴകേക്ക് ഇങ്ങനെ ഇരുന്ന് ചിരിക്കുന്നു. ഓരോന്ന് വീതം നമ്മൾ കഴിച്ച് തുടങ്ങി. ഹാ നല്ല മൊരു മൊരാന്നുള്ള പഴകേക്ക്. സൂപ്പർ 👌ഇതിനിടയിൽ ചായ കിട്ടി നല്ല പിടിയുള്ള കണ്ണാടി ഗ്ലാസ്സിൽ. അടിപൊളി ചായ കൊള്ളാം. ചാറ്റൽ മഴ വന്നും പോയുമിരിക്കുന്നു. മഴയ്ക്കിടയിൽ ചായ, പൊളി നിമിഷങ്ങൾ. എവിടെ...
ഓണത്തിന് ലൈറ്റ് കാണാൻ ഇളയ മകളുമായി ഇറങ്ങിയതാണ് നമ്മൾ. ഈ ലൈറ്റൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന "ഉയർന്ന" ചിന്തകളൊന്നും നമ്മൾക്കില്ല. ലൈറ്റ് അന്നും ഇന്നും ഇഷ്ടം. പ്രത്യേകിച്ച് ഓണത്തിന്, ചുറ്റും മിന്നുന്ന ലൈറ്റും കണ്ടു നടക്കാൻ ഒരു രസം. തിരക്കൊന്നു കുറയാൻ കുറച്ചു വൈകിയാണ് ഇറങ്ങിയത്. സമയം 9:20 കഴിഞ്ഞു, എല്ലാവർക്കും നല്ല വിശപ്പ്. ടാഗോർ തിയേറ്റർ മുതൽ വഴുതയ്ക്കാട് ജംഗ്ഷൻ വരെയൊന്ന് കറങ്ങി. കേറാൻ ഉദ്ദേശിച്ച സ്ഥലത്തു ഭക്ഷണം തീർന്നു. നേരെ ആസാദിലോട്ടു വിട്ടു. ചെന്നു കേറിയപ്പോൾ തന്നെ നാല് സീറ്റുള്ള...