അണ്ഡകടാഹം നിറയും അനുഭവിച്ച അറിഞ്ഞ കൊടും രുചികൾ.... മൃദുവാർന്ന പെറോട്ട അടർത്തിയെടുത്ത് ഗുമാ ഗുമായുള്ള പോത്തിൻ പെരട്ടു കഷ്ണങ്ങളിൽ ചേർത്ത് വായിലെ രസമുകളങ്ങളിൽ അലിയിച്ചു ചേർത്ത് കഴിക്കുമ്പോളുള്ള ഭീകര സുഖം. കല്ലാമം - മരച്ചീനിയും അലുവ പോലത്തെ പന്നി തോരനും ചേർന്ന കൂട്ട്. കഠോര രുചി. പൊളിച്ചടുക്കി. നാടൻ കോഴി പെരട്ടു, ഏതു മുടി ചൂടാ മന്നൻമാരോടും കോർത്ത് നിൽക്കുന്ന ഒന്നാന്തരം ഇടി വെട്ട് നാടൻ പെരട്ടു. അപ്പത്തിന്റെ ഗാഢമായ രുചിയുടെ ആശ്ലേഷത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആവില്ല. ചമ്പാവരി പുട്ടിൽ പോത്തു റോസ്റ്റും നാടൻ കോഴി പെരട്ടും...
നെയ്യാറിൻ തീരത്തൊള്ളാരു കര - നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മയുടെ കഥകളുറങ്ങി കിടക്കുന്ന അമ്മച്ചി പ്ലാവിന്റെയും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെയും നാട്. വിപ്ലവ സിംഹമായ സ്വദേശി രാമകൃഷ്ണ പിള്ള, ചരിത്ര നോവലുകളുടെ കഥാകാരനായ സി വി രാമൻ പിള്ള, ശുദ്ധ സംഗീതത്തിന്റെ വക്താക്കളായ നെയ്യാറ്റിനകര വാസുദേവൻ മോഹനചന്ദ്രൻ, ഭ്രാന്തന്റെ പാട്ടുമായി ഹൃദയത്തിൽ ചലനങ്ങൾ സൃഷ്ടിച്ച കവി മധുസൂദനൻ നായർ, ഗാന്ധിയൻമാരായ രാമചന്ദ്രൻ, ഗോപിനാഥൻ നായർ തുടങ്ങിയ ബഹുമുഖ പ്രതിഭകളുടെ നാട്. പുതിയ തലമുറയിൽ പെട്ട ക്രിക്കറ്ററായ അഭിഷേക് നായരുടെ തായ് വേരുകളും നെയ്യാറ്റിൻകരയുമായി ബന്ധപ്പെട്ടു കിടക്കുന്നു....
ബീഫ് ഫ്രൈ എന്നും എപ്പോഴും ഇഷ്ടം. മനതാരിൽ കൊതിയോടെ കൊണ്ട് നടക്കുന്ന ബീഫിന്റെ ചില രുചിയിടങ്ങളുണ്ട്. അതിൽ ഒന്നും കൂടി. MS Hotel വിളപ്പിൽ ശാല. ചില മാണിക്യങ്ങൾ അങ്ങനെയാണ്. അതിങ്ങനെ മറഞ്ഞ് കിടക്കും. രുചിപ്പെരുമയുമായി നമ്മളറിയാതെ. അടുത്തറിയുമ്പോൾ ഹൃദയത്തെ രുചി കൊണ്ട് കീഴടക്കിക്കളയും. അത്തരത്തിലൊന്ന്. അടുത്തായിട്ടും അറിയാൻ കുറേ വൈകി പോയി വിളപ്പിൽ പഞ്ചായത്തിൽ തുടങ്ങിയ ആദ്യത്തെ ഹോട്ടൽ. എത്രയോ വർഷങ്ങൾക്ക് മുന്നേ സോദര പിള്ളയുടെ ചായക്കട എന്ന പേരിൽ പഴമക്കാർക്കിടയിൽ പേര് പിടിച്ചു പറ്റിയ രുചി. വിളപ്പിൽകാർക്ക് ഒരു ഭക്ഷണയിടം എന്ന് പറയാൻ...
1963 ൽ ശ്രീ അബ്ദുൾ റഹ്‌മാൻ തുടങ്ങി വച്ച മട്ടന്റെ അശ്വമേധം. ഇന്നും രാജകീയമായി അതിന്റെ കുതിപ്പ് തുടരുന്നു.  ശ്രീ അബ്ദുൾ റഹ്‌മാന്റെ കാലശേഷം 2007 ൽ മരുമകൻ ശ്രീ മുഹമ്മദ് റാഫി ആ സാരഥ്യം ഏറ്റെടുത്തു അതിന്റെ പ്രൗഢി ഒട്ടും കുറയാതെ തന്നെ മുന്നോട്ട് നയിക്കുന്നു. പുതുതലമുറയിലെ കരുത്തനായ കാവലാളായി മുഹമ്മദ് റാഫിയുടെ മകൻ ശ്രീ ഷമീർ എല്ലാത്തിനും മേൽ നോട്ടം വഹിക്കുന്നു. 2007 മുതൽ തന്നെ ഷമീറും ഇവിടെയുണ്ട്. "ഇത് റാജില. മുട്ടത്തറയിലെ പൊന്നറപാലത്തിനടുത്തുള്ള റാജില. മട്ടന്റെ സുൽത്താന. ആരുടെ മുന്നിലും തല...
Najiya Ershad പൊതിച്ചോറ് മുതൽ പുഡിങ്‌സ് വരെ Yummyspot എന്ന സംരംഭത്തിലൂടെ പൊതിച്ചോറുമായി തന്റെ വരവ് അറിയിച്ചകൊട്ടാരക്കരക്കാരി പെൺകുട്ടി. തിരുവനന്തപുരത്തു മരുമകളായി വന്ന് തിരുവനന്തപുരത്തിന്റെ മകളായി മാറി ഭക്ഷണപ്രേമികളുടെ വയറും അങ്ങനെ മനസ്സും നിറയിപ്പിച്ച അവരുടെ ആദരവും സ്നേഹവും ഏറ്റു വാങ്ങിയ പെൺകുട്ടി. ഇത് Najiya Ershad 2018 ഏപ്രിൽ മാസം ആയിരുന്നു നജിയയുടെ ഹോം ഷെഫ് ആയുള്ള തുടക്കം. ഇപ്പോൾ ഈ ഒരു വർഷം എത്തി നിൽക്കുന്ന കാലഘട്ടത്തിനുള്ളിൽ പല വിധ രുചി വിഭവങ്ങളിലൂടെ കടന്നു പോയി അവിടെയെല്ലാം തന്റെ കൈ പുണ്യം തെളിയിച്ച് ,...