ആറ് ആൽമരങ്ങൾ സ്ഥിതി ചെയ്‌തിരുന്ന സ്ഥലം. അവയുടെ തണലിൽ മുൻപ് കച്ചവടക്കാർ സൊറ പറച്ചിലും അവരുടെ കാളകളുമായി തമ്പടിച്ചിരുന്നു. തമിഴ് നാട്ടിൽ നിന്ന് തിരുവനന്തപുരം പോകുന്ന വഴി വ്യാപാരികൾക്കുള്ള വിശ്രമ സ്ഥലമായിരുന്നു അവിടെ. പിന്നെ സ്വദേശിയർ തന്നെ ആ സ്ഥലം അവരുടെ തന്നെ ഒരു വ്യാപാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ആറ് ആലിൻമൂട് കാലാന്തരേണ ആറാലുംമൂട് ചന്തയായി മാറി. എത്ര മാളുകൾ, വ്യാപാര സമുച്ചയങ്ങൾ വന്നാലും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഇത്തരം ചന്തകൾ സമൂഹത്തിനു ഒരു മുതൽക്കൂട്ടാണ്. നെയ്യാറ്റിൻകരയ്ക്ക് ആറാലുംമൂട് ചന്ത എന്നാൽ അവരുടെ...
ചരിത്രങ്ങളുടെ കഥകളുറങ്ങി കിടക്കുന്ന ചാലത്തെരുവുകൾ. ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭ്യമാകുന്ന വ്യാപര സമുച്ചയങ്ങൾ. പൗരാണിക ഗന്ധം പേറുന്ന ഓടിട്ട കെട്ടിടങ്ങൾ. ഇത് പാവപ്പെട്ടവന്റെയും പണക്കാരന്റെയും ചാല. ഗാന്ധിപാർക്കിൽ നിന്നുള്ള വഴി വരികെയാണെങ്കിൽ ഇടത് വശത്ത് മൂന്നാമത്തെ ഇടവഴി നിസാർ ലൈൻ എന്ന് എല്ലാവർക്കും അറിയാവുന്ന 1970 കളുടെ ഒരു കാലഘട്ടമുണ്ടായിരുന്നു ചാലയ്ക്ക്. ഇപ്പോഴും അതവിടെ മറഞ്ഞ് കിടപ്പുണ്ട്. ഗാന്ധിപാർക്കിൽ നിന്നുള്ള വഴി വരികെയാണെങ്കിൽ ഇടത് വശത്ത് മൂന്നാമത്തെ ഇടവഴി നിസാർ ലൈൻ എന്ന് എല്ലാവർക്കും അറിയാവുന്ന 1970 കളുടെ ഒരു കാലഘട്ടമുണ്ടായിരുന്നു ചാലയ്ക്ക്....
Kerala State Planning Board ന്റെ കുടംബശ്രീ canteen ലൊന്നു പോകുക. ഞെരിപ്പൻ നല്ല നാടൻ ഊണ് കിട്ടും. പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ട്. LIC ക്കും പട്ടം ജംഗ്ഷനുമിടയിൽ പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ഗേറ്റിന്റെ കറക്റ്റ് ഓപ്പോസിറ്റാണ് Planning Board ന്റെ office. അവിടുന്ന് ഒരു പത്ത് പതിനഞ്ച് അടി അകത്തോട്ട് നടന്നാൽ കുടംബശ്രീയുടെ 7 സ്ത്രീജനങ്ങൾ ചേർന്ന് നടത്തുന്ന canteen ആയി. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമയം. രാവിലെ കാപ്പിയും ഉച്ചയ്ക്ക് ഊണും വൈകുന്നേരം ചായ,...
ചിക്കൻ മാത്രം കഴിക്കുന്ന പിള്ളേർ, എന്താ ചെയ്ക....(എന്തരു ചെയ്യാൻ ) പോഷകാംശമുള്ള ബീൻസ്, കോളിഫ്ലവർ, കോൺ, Broccoli, കാരറ്റ്, Cashewnut, ഗ്രീൻപീസ്, തക്കാളി, ക്യാപ്‌സിക്കം ഇതൊക്കെ കൊടുക്കാം എന്ന് വച്ചാൽ കഴിക്കാൻ ഭയങ്കര മടിയും. അങ്ങനെയുള്ള പിള്ളേരുണ്ടോ നിങ്ങളുടെ വീട്ടിൽ എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു വിഭവം മുകളിൽ പറഞ്ഞെതെല്ലാം അടങ്ങിയ Renjini Sooraj ന്റെ ചിക്കൻ കൊത്തു പെറോട്ട. അറഞ്ചം പൊറഞ്ചം ഇതെല്ലാം നമ്മുടെ ഈ ഹോം ഷെഫ് വാരി വിതറിയിട്ടുണ്ട്. ഇത് മാത്രമല്ല ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പിന്നെ മുളകും മല്ലിപ്പൊടി...
സഞ്ചരിക്കുന്ന കോഴിക്കോടൻ ഹൽവ വണ്ടി വീണ്ടും പേയാടെത്തി....ഇന്ന് മുതൽ. ഇപ്പോൾ രാത്രി കണ്ട് മേടിച്ചു. കോഴിക്കോടിന്റെ സ്വന്തം ഹൽവകൾ. കാന്താരി ഹൽവ ഇല്ല. ഹൽവ ഉണ്ടാക്കാനുള്ള കാന്താരി കിട്ടാൻ shortage വന്നതാണ് കാരണമെന്ന് പറഞ്ഞു. ബദാമിന്റെയും പൈനാപ്പിളിന്റേയും (മൈദ) 2 flavors ഒഴിച്ച് ബാക്കിയെല്ലാം പേര് പോലെ തന്നെ ഒറിജനൽ വിഭവങ്ങൾ വച്ച് ചെയ്തത്, ഒരു ഫ്ലേവറും ചേർക്കാത്തത്. Rates per Kg ഇപ്പോൾ ഇവിടെ ലഭ്യമുള്ളത് ഗോതമ്പ് - ₹400ചിക്കു - ₹300Pineapple - ₹ 200കടല - ₹ 300Milk - ₹ 300Badam...