കട്ടച്ചാൽക്കുഴി കൃഷ്ണ ഹോട്ടൽ. കൂടുതൽ നല്ലതും കേട്ടു കുറച്ച് കുറ്റവും കേട്ടു. നമ്മളെ സംബന്ധിച്ച് ആ പെരട്ട് വായിൽ എടുത്ത് വച്ച് രുചിമുകളങ്ങളിൽ ലയിപ്പിച്ച് കഴിക്കുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ. അതിൽ എല്ലാം മറന്നു. അരേ വാ കോഴി പെരട്ടിന്റെ ഉസ്താദ് ഇവൻ തന്നെ. പിള്ളേര് സഹിതം അടിച്ച് പൊളിച്ചു. നമ്മൾ കണ്ടത് അടിപൊളി സർവീസ്, തിരക്കിനിടയിലും മുഖത്ത് ചിരി മായാത്ത ചേട്ടന്മാരുടെ സർവീസ്. 
നമ്മുടെ പപ്പനാവന്റെ മണ്ണിലെ അഹങ്കാരം. പൊളിച്ചടുക്കി തകർത്തു. ഇത് പോലൊരു ചിക്കൻ ഫ്രൈ ഒരിടത്തും ഇല്ല. 2 വീതം പ്രാവശ്യം ഞാനും ഭാര്യയും വാങ്ങിച്ച് തട്ടി. വില 650/- ആ പൊരിയൊക്കെ അന്യായം, ഒന്നും പറയണ്ട. കൂടെ unlimited നാരങ്ങ വെള്ളവും. ചാല റഹ്മാനിയ കേത്തൽസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: https://mytravelmytaste.com/2021/11/21/chalai-kethels-hotel-rahmania/ https://mytravelmytaste.com/2018/11/05/kethels/
ഇടപ്പഴഞ്ഞിയിൽ നിന്ന് പാങ്ങോട് വരുമ്പോൾ ആദ്യത്തെയും രണ്ടാമത്തെയും മിലിട്ടറി ഗേറ്റിന്റെ ഇടയ്ക്ക് വളവിൽ ഒരു പഴക്കടയുണ്ട്. 4 വർഷമായി തുടങ്ങിയിട്ട്. കണ്ണന്റെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി ഫ്രൂട്ട് സ്റ്റാൾ. വിവിധ തരത്തിലുള്ള പഴങ്ങൾ ഉണ്ട്. ദാഹമകറ്റാൻ നല്ല സർബത്തും. സീസണൽ ഫ്രഷ് പഴങ്ങളും, കപ്പലണ്ടി, പാലും ചേർത്ത നല്ല സർബത്താണ്. വില 30 രൂപ.
സിറ്റിയിൽ, നമ്മുടെ ഈ തിരുവനന്തപുരം നഗരത്തിൽ എവിടെ കിട്ടും കട്ടച്ചാൽകുഴിയിലെ പോലത്തെ ചിക്കൻ പെരട്ട്. ഉത്തരം, അതെ ഇവിടെ തന്നെ - നന്ദാവനം മ്യൂസിയം റോഡിൽ Logtech ന് അടുത്ത് ആ താഴോട്ടുള്ള വഴി ചെല്ലുമ്പോൾ കാണാവുന്ന ‘കടലും കായലും’ എന്ന റെസ്റ്റോറന്റിൽ. കട്ടച്ചാൽക്കുഴിയിലെ ചിക്കൻ പെരട്ടിന്റെ ഒരു അപരൻ എന്ന് തന്നെ പറയാം. അധികമായി എണ്ണ ചേർത്തിട്ടില്ല എന്നുള്ളത് ഒരു പ്ലസ്. ആവശ്യത്തിന് മാത്രം. ചപ്പാത്തിയെ പറ്റി ഒന്ന് പറയാതെ പോയാൽ ശരിയാവില്ല. പെറോട്ട ശരീരത്തിന് അത്ര നല്ലതല്ലാത്തത് കൊണ്ട് കുറേ നാൾ മുമ്പ്...
കൂടെ പെറോട്ടയും കട്ടനും GP മാരകം മുൻപ് എഴുതിയ പോസ്റ്റുകൾ ജി.പി. യെ കുറിച്ച് https://mytravelmytaste.com/2018/05/05/gp-hotel-sasthamangalam/ https://mytravelmytaste.com/2019/11/25/gphotelsasthamangalam/ https://mytravelmytaste.com/2022/09/29/gp-hotel-sasthamangalam-2/