അതെ സംഭവം ഞെരിപ്പാണ്. ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല.നമുക്ക് ബഹുത് അച്ചാ .. കാട്ടാക്കട, കിള്ളി കോഹിനൂർ മാർബിൾസിന്റെ അടുത്താണ് ഈ ഹോട്ടൽ - Fizza. 5 വർഷം ആയി. കുഴിമന്തി മാത്രമല്ല വേറെയും ഐറ്റംസുകൾ ഉണ്ട്. കുഴിമന്തി 1/2 ആണ്, നമ്മൾ വാങ്ങിച്ചത് ₹ 300. നല്ല റൈസും നല്ല ടേസ്റ്റുള്ള കോഴിയും. രണ്ടും പക്കാ. സർവീസും കൊള്ളാം. ഒരേ സമയം 75 പേർക്ക് ഇരിക്കാം. രാവിലെ 7 മണി മുതൽ രാത്രി 12 മണി വരെയാണ് കട. വണ്ടി പാർക്ക് ചെയ്യാനൊക്കെ...
ഇന്നലത്തെ എന്റെ ദിവസം (07/02/2019) ഒരിക്കലും മറക്കാൻ പറ്റില്ല. അനുഭവങ്ങളുടെ ഒരു ഘോഷ യാത്രയായിരുന്നു. അതിൽ ഒന്ന് Hima’s Chappathi casa യുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബുധനാഴ്ച (06/02/2019) തന്നെ വിളിച്ചു പറഞ്ഞ്, 499 രൂപയുടെ ഒരു ഫുൾ കോംബോ ബുക്ക് ചെയ്തിരുന്നു. 6 മണിക്കൂർ കോഴിയെ കളിമണ്ണിൽ ചുട്ടു എടുക്കുന്നത് ഉൾപ്പെടെ മൊത്തത്തിൽ ഒരു 8 മണിക്കൂർ നീളുന്ന ഒരു 'കലാ പരിപാടിയാണ്'. അല്ലാതെ നേരെ ചെന്ന് ഒരു കോഴി എന്ന് പറയുമ്പോൾ വെളിച്ചെണ്ണയിൽ വറുത്തു കോരി എടുത്തു തരുന്ന സംഭവം അല്ല....
ഈ സംരംഭം ഇപ്പോൾ നിലവിൽ ഇല്ല. എന്നെ സംബന്ധിച്ചു പൊതിച്ചോറുകളെന്നു പറയുമ്പോൾ ബാല്യകാലവും വിദ്യാലയവും അവിടത്തെ കൂട്ടുകാരും ഇങ്ങനെ ഒഴുകി നടക്കും. വാഴയില വാട്ടി അമ്മയുടെ കൈകൾ കൊണ്ട് തരുന്ന പൊതിച്ചോറ്. എന്തൊരു രുചിയായിരുന്നു അതിനൊക്കെ...ആ കാലവും. കാലചക്രം ഒക്കെ മാറി....ഇപ്പോൾ ചൂട് മാറാത്ത ടിഫിൻ ക്യാരിയറിലായി ചോറൊക്കെ. ഒരു രണ്ടു മൂന്ന് പിടി ചോറും കുറച്ചു കറികളുമായി അങ്ങനെയൊക്കെ അങ്ങ് പോകുന്നു. വീട്ടിൽ ചോറാകാത്ത ഒരു ദിവസം, ഓഫീസിൽ ഇരിക്കുമ്പോൾ ARK യിൽ വന്ന റിവ്യൂ ഓർമയിൽ ഓടിയെത്തി. അതിൽ പറഞ്ഞിരിക്കുന്ന ഓർഗാനിക് വെജിറ്റബ്ൾസ് ആണ്...
കഴിഞ്ഞ വർഷമാണ്, കൃത്യമായി പറഞ്ഞാൽ 5 May 2018 കുഞ്ചാലംമൂട് പാലത്തിനടത്തുള്ള ബീഫിന് പുകൾപെറ്റ Good Morning ഹോട്ടലിൽ അവസാനമായി പോയത്. വീണ്ടും ഒരു പ്രഭാത സന്ദർശനം. 20 Jan 2019. ഇപ്രാവശ്യം ഭാര്യയെ മാത്രമല്ല മക്കളെയും കൂട്ടി. അവിടത്തെ സ്വാദ് അവരും ഒന്ന് അറിയട്ടെ. വന്നിരുന്നു - നാല് സ്റ്റൂളുകളിൽ സ്ഥാനം പിടിച്ചു. 2 ബീഫ് ഒരു പ്ലേറ്റിൽ ചൂടോടെ മുന്നിലെത്തി. കൂടെ പെറോട്ടയും. കുറച്ച് നിശ്വാസങ്ങൾക്കൊടുവിൽ വടിച്ചു നക്കിയ പ്ളേറ്റും മുമ്പിൽ ആ സുലൈമാനിയും മാത്രം. അതും അമീർ ഇക്കയുടെ കൈ...