Date - 25/01/2019Location: Womens Club, കവടിയാർ Contact Number: 9995288457,8891231977, 8848088964 ഗ്രൂപ്പിൽ വന്ന Adv കണ്ടാണ് ആലോചിച്ചത് Rasoyia ക്ക് ഒന്ന് പോയാലോ എന്ന്. ബിരിയാണി ആണ് ഉന്നമിട്ടത്. Sheeba La Fleur ന്റെ കൈപ്പുണ്യവും അറിയാം. എന്റെ അറിവ് അനുസരിച്ചു തിരുവനന്തപുരത്തെ ടോപ്പ് ഹോം ഷെഫുകളിൽ പ്രധാനി. ദാ ദാ ബിരിയാണികൾ ഓരോന്നായി അപ്രത്യക്ഷം ആകുന്നു. ഷീബയുടെ കയ്യ് കൊണ്ട് തന്നെ ബിരിയാണി കിട്ടണമെന്നുണ്ടെങ്കിൽ ഇന്ന് കിട്ടില്ല എന്ന് ഉറപ്പാക്കിയ ഞാൻ ചാടി വീണു ഒരു മട്ടൺ ബിരിയാണി കരസ്ഥമാക്കി. ക്യാഷ്...
മണി എന്ന് പറയുമ്പോൾ മനസ്സിൽ മുഴങ്ങുന്ന ഒരു പേരുണ്ട്, നമ്മുടെ കലാഭവൻ മണി. അഭ്രപാളികളിൽ കാലത്തിന്റെ മുദ്ര പതിപ്പിച്ച, നടന പാടവത്തിലൂടെ അരങ്ങു തിമർത്തു ആടി, ഒടുവിൽ നമ്മുടെയൊക്കെ മനസ്സിൽ നൊമ്പരത്തിന്റെ മുറിപ്പാട് സൃഷ്ടിച്ച് ഒരു മിന്നല് പോലെ യവനികക്കുള്ളിൽ മറഞ്ഞ മണി. നമ്മുടെ ഇവിടെയും ഉണ്ട് ഒരു മണി. മരതുംകുഴിയിലെ മണി അണ്ണൻ. നാരങ്ങ വെള്ളത്തിലൂടെ നമ്മുടെ മനസ്സിൽ എരിവിന്റെയും ഉപ്പിന്റെയും മധുരത്തിന്റെയും മിന്നലാട്ടങ്ങളുടെ ഒളി വെട്ടം തീർക്കുന്ന മണി അണ്ണൻ. എരിവിന്റെ ചൂര് തീർക്കുന്ന, പിടയ്ക്കുന്ന ഒരു ബോഞ്ചി വെള്ളം വേണോ. നമ്മുടെ...
Date:17, 18 Jan 2019 തിരുവനന്തപുരത്തെ No 1 ചിക്കൻ കട്ട്ലറ്റുകളിൽ ഒന്ന് എന്ന് എനിക്ക് തോന്നിയത്, ആസ്വദിക്കാൻ ഒരു സ്ഥലം സൊറമുക്ക്, ഉന്തുവണ്ടിയിൽ കട്ടനും കട്ട്ലെറ്റും. കുണ്ടമൺ കടവ് പാലം കഴിഞ്ഞിട്ട് വരുന്ന ബസ്സ്റ്റോപ്പിന് അടുത്തായി Wimen എന്ന സ്ഥാപനത്തിന് മുന്നിലായാണ് ഈ കട. ചിക്കൻ കട്ട്ലെറ്റ് 15 Rs അല്പം വില കൂടുതൽ അല്ലേ എന്ന് തോന്നുന്നവർക്ക് അതിനുള്ളിലെ ചിക്കൻ ഫില്ലിംങ്ങസും രുചിയൊക്കെ അനുഭവപ്പെടുമ്പോൾ പരാതിയൊക്കെ മാറുമെന്ന് മാത്രമല്ല ഒരു ഒന്ന് രണ്ടെണ്ണം കൂടെ വാങ്ങിച്ച് കഴിക്കാൻ തോന്നും. ഈ രുചിയുടെ പുറകിൽ കടയുടമസ്ഥൻറെ...
Statue Hotel ലെ കിടു മട്ടൺ ബിരിയാണിയുടെ പോസ്റ്റ് ഇട്ടിരുന്നപ്പോൾ പലരും വന്നു പറഞ്ഞു. അവിടത്തെ ചിക്കൻ പെരട്ട് സൂപ്പർ ആണെന്ന്, അങ്ങനെയാണ് വീണ്ടുമവിടെ പോയത്. ചിക്കൻ പെരട്ടും വാങ്ങിച്ചു, പെറോട്ടയും മേടിച്ചു. പെറോട്ട കിടു, ചിക്കൻ പെരട്ട് കഴിച്ചു തുടങ്ങിയപ്പോഴേ ഒരു എരിയുണ്ടല്ലോ എരി അതൊന്നും ഇല്ല, ഒരു മധുരം പോലെ. കലങ്കുഷമായി രുചിമുകളങ്ങളിൽ പരതിയപ്പോൾ ഒരു തക്കാളിയുടെയൊക്കെ കടന്നു കയറ്റം പോലെ. ഭാര്യ ഉറപ്പിച്ചു ടേസ്റ്റ് അതിന്റെ തന്നെ. നൈസ് ആയിട്ടു ഹോട്ടൽ അടുക്കളയുടെയടുത്തു ചെന്ന് ഒന്ന് തിരക്കി . എന്തൊക്കെയാ...
ആഡംബരങ്ങളോ, ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള മിന്നിമറിയുന്ന വെളിച്ചങ്ങളോ ഒന്നുമില്ലാത്ത ഒരു സാധാ പഴക്കട. സ്വാഗതം ചെയ്യാൻ ഇരിപ്പിടങ്ങൾ ഒന്നുമില്ല. കച്ചവടത്തിൽ വലിയ ലാഭേച്ഛ ഒന്നും നോക്കാത്ത വൃദ്ദനായ ഒരു മനുഷ്യനും മുന്നിൽ പല തരത്തിലുള്ള കുറേ പഴങ്ങളും, അവയെ ജ്യൂസ് ആക്കി മാറ്റാനുള്ള ഒരു മിക്സിയും മാത്രം. പോങ്ങുമൂട്‌ നിന്ന് കൊച്ചു ഉള്ളൂരിലോട്ടു പോകുമ്പോൾ ATM കഴിഞ്ഞു ബസ് സ്റ്റോപ്പിന് എതിരായി ആയി വലതു വശത്തു RK ജ്യൂസ് കാണാം, അതിനോട് ചേർന്ന് മലക്കറി കട + പഴക്കട കാണാം. അതിൻ്റെ അടുത്തതിൻ്റെ അടുത്ത...