Khana Peena Date: 12/12/2018കള്ളൻ കയറിയ കടയിൽ ഞാനും കേറി. മോട്ടിക്കാൻ അല്ല തീറ്റയും കുടിയും തന്നെ ലക്ഷ്യം. Location: Joy Alukkas, Trivandrum Vizhinjam Rd, East Fort, Attakulangara(കിഴക്കേകോട്ട നിന്ന് വരുമ്പോൾ അട്ടകുളങ്ങര junction എത്തുന്നതിനു മുൻപായി ഇടതു വശത്തു) “ഇതൊരുറങ്ങാത്ത കട” എന്ന ലോഗോയിലെ വാചകം കണ്ട് 24 മണിക്കൂർ ആഹാരം കിട്ടുന്ന കട എന്ന് തെറ്റിദ്ധരിക്കണ്ട. ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 3 മണി വരെയാണ് സമയം. സാധാരണ രാത്രി 2 ചപ്പാത്തിയും സാലഡുമാണ് എന്റെ ഭക്ഷണം. ഇന്ന്...
അവലോകനം | 09 Dec 2018സ്‌റ്റീം വാഗണിലെ മോമോസ് ഫുഡി ഗ്രൂപ്പുകളിൽ വന്നപ്പോൾ മുതൽ കേൾക്കുന്ന ഒന്നാണ് സ്‌റ്റീം വാഗണിലെ മോമോസ്. അന്ന് മുതൽ ഇത് എന്താണെന്നു അറിയാൻ അഥവാ കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ആഗ്രഹം നീണ്ടു നീണ്ടു പോയി എന്നതല്ലാതെ സമയം ഒത്തുവന്നില്ല. അങ്ങനെയിരിക്കെ കുടുംബവുമായി യാത്ര കഴിഞ്ഞു ഒരു രാത്രി കുറവൻകോണം വഴി വന്നപ്പോൾ മനസ്സിൽ സ്‌റ്റീം വാഗണിലെ മോമോസിൻ്റെ മണി മുഴങ്ങി. പട്ടത്തു നിന്ന് വരുമ്പോൾ കുറവൻകോണം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിയുന്ന റോഡിൻൻ്റെ തുടക്കത്തിൽ തന്നെ വലതു വശത്തായി കാണുന്ന ഷോപ്പ്. ഒരു...
ARK ഗ്രൂപ്പിൽ ഒരു പരസ്യം കണ്ടു. ഇട്ട ആള് തന്നെ മെസ്സഞ്ചറിൽ വന്ന് ചോദിച്ചു അച്ചാറ് വാങ്ങിക്കുന്നോ എന്ന്. ഞാൻ പൊതുവെ അച്ചാർ അങ്ങനെ കഴിക്കാറില്ല. എന്നാലും ചോദിച്ചതല്ലേ. വാങ്ങിച്ചു. കാശ് അപ്പോൾ തന്നെ transfer ചെയ്തെങ്കിലും പനവിള പോയി വാങ്ങിക്കാൻ മൂന്നാഴ്ച എടുത്തു. വീട്ടിൽ കൊണ്ട് വന്ന് കുപ്പി തുറന്നത് മാത്രം ഓർമയുണ്ട്. പിള്ളേരും എല്ലാം കൂടി അപ്പോൾ തന്നെ കുപ്പി പകുതിയാക്കി. പിടിച്ച് ഉപയോഗിച്ചിട്ടും 3 ദിവസം കൊണ്ട് അച്ചാർ കുപ്പി കാലി. അഡാർ ഐറ്റം. കൂടെ വാങ്ങിയ മാങ്ങ അച്ചാറും മുളക്...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. Contact No: 09539275555Location: Opposite Technopark. ടെക്നോപാർക്കും കഴിഞ്ഞു, Ginger ഹോട്ടലും കഴിഞ്ഞു വരണം. Service road കേറി വരാം. അല്ലെങ്കിൽ കഴുക്കൂട്ടം ജംഗ്ഷനിൽ ചെന്ന് തിരിഞ്ഞു service റോഡിൽ കയറി വരണം. 2018 November 24 നു ആയിരുന്നു Monsoon Days ൻ്റെ തുടക്കം. Slice Of Spice ൻ്റെ ഫാമിലിയിൽ പെട്ടത്. പക്ഷേ വിഭവങ്ങളിൽ അവിടത്തെ രീതി അല്ല സ്വീകരിച്ചിരിക്കുന്നത്. Timings പൊതുവെ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി വരെ ആണെങ്കിലും Breakfast...
സ്ഥലം: പേയാടിനും തിരുമലയ്ക്കും ഇടയിൽ, വലിയവിള ജംഗ്ഷൻ SBI ATM ന്റെ അടുത്ത്. തീയതി: 07/12/2018Phone: 7356665732 തിരുവനന്തപുരത്തെ ബീഫിന്റെ രുചിയിൽ പുളകം കൊള്ളിച്ച് എന്നെ മിന്നിച്ച് നിർത്തിയ നാല് ഹോട്ടലുകളുണ്ട്, അതുമായി താരതമ്യം ചെയ്യാൻ പറ്റില്ല. അല്ലാതെ പലയിടത്തും ബീഫിന്റെ രുചി തേടിപ്പോയിട്ട് സംതൃപ്തി കിട്ടാതെ പോയിട്ടുണ്ട്. അതിവിടെ ഉണ്ടായില്ല. ബീഫ് ഇഷ്ടപ്പെട്ടു. നല്ല ടേസ്റ്റ്. കൊള്ളില്ല എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അടുത്ത ബന്‌ധുവായ ചേട്ടൻ പറഞ്ഞാണ് ഇവിടെ പോയത്. പ്രവീണെ ഇവിടെ ബീഫ് അടിപൊളിയാണെന്ന് പറഞ്ഞിട്ട്. പറഞ്ഞത് തെറ്റിയില്ല. മുൻപ് കുണ്ടമൺകടവ്...