കരമനയിൽ ഒരാവശ്യവുമായി നിന്ന സമയം. ഉച്ച സമയം. വിശപ്പ് കത്തി നിൽക്കുന്നു. കേറിയിട്ടില്ലാത്ത ഒരു ഹോട്ടലിനു വേണ്ടിയുള്ള പരതലായി. കൂടെ എൻ്റെ ഒരു സുഹൃത്തും ഉണ്ട്. രുചികളിലെ പെരുമ ആസ്വദിച്ച് തഴക്കവും പഴക്കവും ചെന്ന ഒരു കിടു റിവ്യൂറുമായ നമ്മുടെ ARK യിലെ ഒരു ചങ്ക് പറഞ്ഞാണ് ഇവിടെയെത്തിയത്. PRS ഹോസ്പിറ്റലിന്റെ ഓപ്പോസിറ്റ് ആയിട്ടാണ് ഈ ഹോട്ടൽ. IGNOU centre ഇരിക്കുന്ന കോമ്പൗണ്ടിനകത്തായി വരും. പേരിലെ കുട്ടനാടൻ ഭംഗി കാരണം മുൻപേ ഒരിക്കൽ ഓങ്ങി വച്ചതാണ് ഈ ഹോട്ടൽ. പാർക്കിംഗ് സ്പേസ് Ok. സർവീസും കൊള്ളാം....
അവലോകനം | ഭക്ഷണം തന്നെയാണ് ഔഷധംDate: 30/11/2018 Pathayam Restaurant | Organic Health FoodTimings 8 AM to 9 PM നിങ്ങൾ ഒരു Vegan ആണെങ്കിൽ വേറൊന്നും നോക്കണ്ട പത്തായത്തിലോട്ടു പൊയ്ക്കോളൂ. ഉച്ചയ്ക്ക് സുഹൃത്തായ വിമലിനോടൊപ്പം ഒരു ഹോട്ടലിൽ നിന്ന് ആഹാരവും കഴിച്ചു സെക്രെട്ടറിയേറ്റിനു അടുത്ത് പാർക്ക് ചെയ്ത വണ്ടിക്കു അടുത്ത് എത്തിയപ്പോൾ ഒരു ദാഹം. വിമൽ പറഞ്ഞു നമുക്ക് പത്തായത്തിലോട്ടു വിട്ടാലോ. ശരി ആയിക്കോട്ടെ എന്ന് ഞാനും. വർഷങ്ങൾക്കു മുൻപ് പത്തായം തിരുവനന്തപുരത്തു തുടങ്ങിയ സമയത്തു ഞാൻ പോയിരുന്നു. കൂടുതലും പച്ചയ്ക്കു കഴിക്കേണ്ട പച്ചക്കറികൾ...
പാർക്കിങ്ങിന്റെ ബുദ്ധിമുട്ടും സെക്രട്ടറിയേറ്റിലെ സമരകോലാഹലങ്ങളും കണ്ട് പലപ്പോഴും സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന്റെ എതിരായിട്ടുള്ള സ്‌റ്റ്യാച്ചു ഹോട്ടൽ, Statue Hotel വിട്ട് പോയിട്ടുണ്ട്. ആ കുറവ് 2018 നവംബർ മാസം 30 ന് അങ്ങ് തീർത്തു. 2006 ലാണ് ഈ ഹോട്ടലിന്റെ പ്രവർത്തനം ആരംഭിച്ചത്. 2018 ചിങ്ങത്തിൽ പുതുക്കി പണിതു. നല്ല ഒന്നാം തരം മട്ടൺ ബിരിയാണി മനസ്സ് നിറഞ്ഞ് അങ്ങു തട്ടി. ₹ 150. കഴിച്ച് കഴിഞ്ഞ് വയറ് കേറി അങ്ങ് വീർക്കില്ല. ആവശ്യമില്ലാത്ത preservatives ഒന്നും ചേർത്തതായി തോന്നിയില്ല. പിന്നെ വാഴ ഇലയിലെ ബിരിയാണി...
അവലോകനം | RK Juice | 29 Nov 2018Ph - 9847254141Timings: 9 AM to 10 PM ഒരു ഉച്ച സമയം കഴക്കൂട്ടത്തിൽ നിന്ന് പോങ്ങുമൂട്‌ വഴി വിട്ടു വരികെ ആയിരുന്നു കൊച്ചുള്ളൂര് ATM കഴിഞ്ഞു bus സ്റ്റോപ്പിന് opposite ആയി വലതു വശത്തു ഒരു മലക്കറി കട + പഴ കട കാണാം. അതിനോട് ചേർന്ന് RK ജ്യൂസ് കാണാം. 16 വർഷം മുൻപ് തുടങ്ങിയത് ആണ് ഈ മലക്കറി കട. തുടക്കത്തിൽ Whole sale കട ആയിട്ടായിരുന്നു. അന്ന് അടുത്തുള്ള...
Hotel Name: ഇടനേരംLocation: ബേക്കറി ജംഗ്ഷനിൽ നിന്ന് വഴുതക്കാട് വരുന്ന വൺവേയിൽ (Ganapathy Kovil Road) ഇടത് വശത്തായി Contact No: 04712332017, 7034629819 അച്ചായൻസ് സദ്യയിൽ (Rs 190) ഉൾപ്പെടുന്ന വിഭവങ്ങൾ വെള്ള ചോറ് (ചമ്പാവരിയും കിട്ടും, നമ്മൾ പറഞ്ഞത് വെള്ള ചോറാണ്)സാമ്പാർപുർത്തിച്ചക്ക പുളിശ്ശേരിഅവിയൽതോരൻമെഴുക്ക്പെരുട്ടിഅച്ചാർകൊണ്ടാട്ടംപപ്പടംപോത്ത് കട്ലറ്റ് ചൂര മീൻ വറ്റിച്ചത് പോത്ത് ഉലർത്തിയത്കോഴി പെരട്ട്പഴവും പാനീയവും ചോറ് പൊതുവെ ഇഷ്ടമല്ലെങ്കിലും കല്യാണ സദ്യ എനിക്കിഷ്ടമാണ്. അപ്പോഴാണ് ഇങ്ങനെയൊരു കാര്യം കേൾക്കുന്നത്. സദ്യ എന്ന് പറയുമ്പോൾ പച്ചക്കറികൾ മാത്രം ഉൾപ്പെട്ട സദ്യ തന്നെയാണ് ഇപ്പോഴും പഥ്യം. ഒരു...