അവിടെ ചെന്നത് 24 Nov 2018. ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി കുറച്ചു സാധങ്ങൾ തഞ്ചാവൂരിലെത്തിക്കാൻ കളിയിക്കാവിള കുറച്ചു സാധങ്ങൾ കൊടുത്തു തിരിച്ചു വരുന്ന വഴി പാറശ്ശാലയിൽ ഉള്ള പരശുവയ്ക്കൽ എന്ന ഗ്രാമത്തിൽ കാണുന്ന ചെറിയ ഒരു ചായക്കടയിൽ കയറി. വായിൽ രുചിയുടെ മേളമോടിച്ച മോദകവും ഒന്നാന്തരം മൊരാ മൊരാ മൊരിഞ്ഞ ഉഴുന്നുവടയും നല്ല കിടുക്കാച്ചി ഇളം ചായയും, കാപ്പിയും ... ഒന്നും പറയാനില്ല. യാത്രയുടെ ക്ഷീണവും വിശപ്പുമെല്ലാം ഒരു മിന്നല് പോലെ മാറി. അവിടത്തെ ചായ അടിച്ച ചേട്ടനു ഒരു നമോവാകം അതിനു വേണ്ടിയുള്ള പാല്...
Date: 24/11/2018എന്തൊക്കെ വന്നാലും, പോയാലും, പറഞ്ഞാലും ചാല മുബാറക്ക് ചാല മുബാറക്ക് തന്നെ. Cyclone Gaja Flood Relief ൻ്റെ ഭാഗമായി നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ഓർഗനൈസ് ചെയ്യുന്ന Vimal Stephen നോട് ഒപ്പമായിരുന്നു അന്ന്. റിലീഫിനു വേണ്ടിയുള്ള സാധനങ്ങൾ വാങ്ങിക്കുന്നതിന്റെയും അടുക്കുന്നതിന്റെയും തിരക്കിൽ. ഉച്ചയ്ക്ക് ഊണിനുള്ള മണമടിച്ചപ്പോൾ മുന്നും പിന്നും ഒന്നും നോക്കിയില്ല, അഥവാ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. നേരെ വച്ച് വിട്ടു മുബാറക്കിലോട്ടു 2 ഊണ് മേടിച്ചു. പിന്നെ മീനിന് പേരു കേട്ട ഇവിടെ വന്നിട്ട് മീനില്ലാത്ത ഊണോ. പോരട്ടെ ഓരോ കൊഞ്ചും, പാരയും....
തിരുവനന്തപുരത്തു എനിക്ക് ഇഷ്ടപെട്ട ഏറ്റവും നല്ല ബിരിയാണി എന്ന് ചോദിക്കുമ്പോൾ ഞാൻ പറയുന്ന ഒരു പേരുണ്ട്. അജ്‌വ (AJWA Thalassery Dum Biriyani Restaurant) പനവിളയിലെ മട്ടൺ ബിരിയാണി. Swiggy യിൽ കണ്ടു വില - 255 , after 50% discount offer - 151 ബിരിയാണി പൊതി തുറന്നു നോക്കിയപ്പോൾ കണ്ടത് വെന്തു കുഴഞ്ഞ ബിരിയാണി ചോറ്. ചോറ് കുറച്ചു വേവ് കൂടുതൽ ആണെങ്കിൽ ഞാൻ അത് കഴിയുന്നതും കഴിക്കില്ല. ഹോട്ടലിൽ ആയിരുന്നെങ്കിൽ അത് അപ്പോൾ തന്നെ കാണിച്ചു മാറ്റി വാങ്ങിക്കാൻ...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ലDate: 22/11/2018 ഓഫീസിൽ ഇരുന്നു Swiggy നോക്കിയപ്പോൾ ലൊക്കേഷനിൽ സർവീസ് available ആയി കിട്ടുന്നില്ലായിരുന്നു എനിക്ക് മാത്രം, വേറെ പലർക്കും കിട്ടിയിട്ടുണ്ടെങ്കിലും. എന്തോ bug ഉണ്ട് location identify ചെയ്യുന്നതിൽ. പിന്നെ ഒരിക്കൽ കിട്ടുകയും ചെയ്തു, എന്തായാലും പോങ്ങുംമൂടുള്ള സുഹൃത്തിൻ്റെ വീട്ടിൽ ഇരുന്നപ്പോൾ ആയിരുന്നു Swiiggy യിൽ എൻ്റെ ആദ്യത്തെ order. സർവീസ് ചെയ്യാൻ ready ആയിട്ടു പല ഹോട്ടലും കണ്ടു. അങ്ങനെ select ചെയ്തത് ആണ് താമരശ്ശേരി ചുരം. ചിക്കൻ ബിരിയാണിയിൽ ആദ്യത്തെ order ആയതു കൊണ്ട് 50%...
ഹോട്ടൽ കച്ചേരിനട, ആര്യനാട്Location: വെള്ളനാട് നിന്ന് വരുമ്പോൾ ആര്യനാട് ജംഗ്ഷൻ എത്തുന്നതിന് മുൻപുള്ള കച്ചേരിനട. ഹോട്ടലിനും ഈ പേര് തന്നെ. റെസ്റ്റോറന്റ് തുടങ്ങിയിട്ട് മൂന്നു മാസം Owner Shibu Sree യുടെ ഭാഷയിൽ പറഞ്ഞാൽ. ഇവിടെ എത്തിയപ്പോഴേക്കും ഏകദേശം 2.20. ഒന്ന് രണ്ട് കറി തീർന്നു. ചിക്കൻ തോരൻ ഉള്ളത് ഒരു ഹാഫും. ഉള്ളത് എടുക്കാൻ പറഞ്ഞു. ഊക്കൻ ഊണ്. മനസ്സ് നിറഞ്ഞ് ഉണ്ടു. വാഴയിലയിലെ തൂവെള്ള ചോറ്, പുളിശ്ശേരി എന്ന് പറഞ്ഞാൽ ഇതാണ് പുളിശ്ശേരി. പൊടി പൊടിയായുള്ള കിടു കൊഞ്ച് ചമ്മന്തി. കപ്പ ആ ചമ്മന്തിയിൽ...