Date: 19/11/2018 അടുത്ത ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയി തിരിച്ച് വരികെ Famous Chappathi Corner കടയിൽ കയറി ചപ്പാത്തിയും കോഴിക്കറിയും വാങ്ങിക്കാൻ. അപ്പോഴാണ് ആ കുഞ്ഞ് കട ശ്രദ്ധയിൽ പെട്ടത്. അതും നെയ്യപ്പമാണ് ആദ്യം എന്റെ കണ്ണിൽ പെട്ടത്. വളരെ ഇഷ്ടമുള്ളത് കൊണ്ടായിരിക്കും. നെയ്യപ്പം മാത്രമല്ല മുറുക്ക്, അച്ചപ്പം, മുന്തിരിക്കൊത്ത് എല്ലാം ഉണ്ട്. കൊള്ളാലോ. ഒരു അഞ്ച് നെയ്യപ്പം (35 Rs) പൊതിഞ്ഞ് എടുക്കാൻ പറഞ്ഞു. അവരോട് ചോദിച്ച് കുറച്ച് ഫോട്ടായും എടുത്തു. പേയാട് നിന്ന് പോകുമ്പോൾ തച്ചോട്ട്ക്കാവ് ജംഗ്ഷനിൽ വലത് വശത്തായിട്ട് വരും. Famous...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. ശിവഫാത്തിമയുടെ - ഫാത്തിമ കിച്ചൺ YMCA യുടെ മുന്നിൽ ഇന്നലെ, നേരം പരാ പരാന്ന് ഇരുട്ടിയപ്പോൾ ഹാജരായി. രാത്രി 8 മണി മുതലാണേ സമയം അതാ. ഒന്നും പറയണ്ട കൂട്ടുകാരെ തകർത്ത് തരിപ്പണമാക്കി കളഞ്ഞു. വേച്ച് വേച്ചാണ് തിരിച്ച് വീട്ടിൽ പോയത്. ഒന്നും; അല്ലെങ്കിൽ ആരും അടിച്ചിട്ടല്ല, അമണ്ടൻ രുചി കാരണം കഴിച്ച് റെഡി ആയി പോയതാണ്. ട്രോളി വല്ലതും ഉണ്ടായിരുന്നെങ്കിൽ വണ്ടി വരെ കൊണ്ടാക്കാൻ സഹായം തേടിയേനെ. ചിക്കൻ പൊള്ളിച്ചത് ഓർഡർ കൊടുത്തിട്ട് (കിട്ടാൻ കുറച്ച് സമയം പിടിക്കും)...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല Location: പേയാട് നിന്ന് തിരുമല പോകുമ്പോൾ ചന്തമുക്കുള്ള ഇടതു വശത്തെ ബസ്റ്റോപ്പിനോട് ചേർന്ന്. Date: 15/11/2018 ദേ പോയി ദാ വന്നു എന്ന് പറയുന്ന പോലെ Tasty Homely Food ൻ്റെ ബോർഡിൻ്റെ പേര് മാറി ആ സ്ഥാനത്തു പുതിയൊരു ബോർഡ് വന്നു. AL ABRAR. ഉള്ളിൽ ഒരു വിഷമം. നല്ല ഒരു restaurant പോയെല്ലോ എന്നുള്ള വിഷമം. പുതിയത് എങ്ങനെ ഉണ്ടെന്നു നോക്കാം. ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി വീട്ടിലോട്ട് വിളിച്ചു. "എന്തെങ്കിലും ഉണ്ടാക്കിയോ?". "ഇല്ല.""എന്നാൽ പെട്ടെന്ന് റെഡി ആയിക്കോ....
Exact Location: പള്ളിമുക്കിലുള്ള St.Xavier's സ്കൂളിൽ എത്തുന്നതിനു മുൻപായി ഇടതു വശത്തു. Date: 16/11/2018 ഇവിടെയുള്ള പള്ളിയിലെ ആഘോഷം പ്രമാണിച്ചു അമനം ചേട്ടൻ്റെ വഴിയോരത്തിലെ കടയിൽ തേൻകുഴൽ കണ്ടു. Festival സീസണിൽ പല പള്ളികളിലും, ക്ഷേത്രങ്ങളിലും കിട്ടുന്ന ഈ തേൻകുഴൽ വെട്ടുകാട്, മണ്ടക്കാട് ഒക്കെയാണ് കൂടുതലും നമ്മൾക്ക് കേട്ടും കണ്ടും ആണ് പരിചയം എങ്കിലും കരമനയുള്ള ചെറിയ ചെറിയ കടകളിൽ പലപ്പോഴും ഇത് കിട്ടുമെന്നും, കരമനയിൽ മണ്ണടി മെഡിക്കല്സിൻ്റെ അടുത്തായുള്ള "SUNITHA SWEET STALL" ൽ ഇത് എപ്പോഴും കാണുമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലൂം എനിക്ക്...
നല്ല കോഴിക്കോടൻ ഹലുവ തിരുവനന്തപുരത്ത് എവിടെ കിട്ടും എന്ന ചോദ്യം ആയിരുന്നു ഫുഡി ഗ്രൂപ്സിൽ എന്റെ ആദ്യത്തെ പോസ്റ്റ്. ഹലുവ അത്രയ്ക്ക് ഇഷ്ടം ഇപ്പോഴും എപ്പോഴും..... ഹലുവ അത്ര ചില്ലറക്കാരനല്ല... നമ്മുടെ കേന്ദ്ര ബജറ്റ് ഇപ്പോൾ കഴിഞ്ഞതല്ലേയുള്ളു. അവിടെയുമുണ്ട് ഹൽവയ്ക്കു സ്ഥാനം. ഓരോ വർഷവും ബജറ്റ് പ്രിന്റിങ്ങ് ആരംഭിക്കുന്നത് 'ഹല്‍വ മേക്കിങ്ങ്' എന്ന ചടങ്ങോടുകൂടിയാണ്. ഹൽവ ഉണ്ടാക്കി സ്റ്റാഫ് അംഗങ്ങള്‍ക്കെല്ലാം മധുരം വിതരണം ചെയ്യുന്നതാണ് ചടങ്ങ്. ഹൽ‌വാ - മധുരപലഹാരം, മിഠായി എന്നൊക്കെയാണ്‌ ഈ അറബി വാക്കിന്റെ അർത്ഥം. നമ്മുടെ കേരളത്തിൽ പ്രസിദ്‌ധം കോഴിക്കോടൻ ഹലുവ തന്നെ. മിഠായി തെരുവിലെ...