Date: 24-10-2018Location: തച്ചോട്ട്കാവ് Junction അമിത പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് 3.50 പൈസയുടെ ചപ്പാത്തി വാങ്ങിച്ചത്. പക്ഷേ നല്ല ഗോതമ്പ് ചപ്പാത്തി, മൈദ ചേർത്തതായി തോന്നിയില്ല. കട്ടി കുറവാണെങ്കിലും വലിപ്പം ഉണ്ട്. കൊടുത്ത പൈസയ്ക്ക് തീർച്ചയായും മുതലാകും. നമ്മൾ 4 പേർക്ക് (2 കുട്ടികൾ) 10 ചപ്പാത്തി മേടിച്ചു. പിന്നെ 50 Rs യുടെ ചിക്കൻ കറിയും സൂപ്പർ. നമ്മൾക്കിഷ്ടപ്പെട്ടു. രണ്ടും ആസ്വദിച്ചു കഴിച്ചു. Parcel Only. Recommended.
ഇവിടെയും (തച്ചോട്ട്ക്കാവ് ) കിട്ടും പാനിപ്പൂരി - 30 Rs രാജസ്ഥാനുള്ള ഉദയൻ എന്ന ചെറുപ്പക്കാരന്റേതാണ് ഇത്. താമസം പൂജപ്പുര. 6 മാസമായി ഇവിടെയാണ് താവളം. മുമ്പ് തിരുമല, പൂജപ്പുര യിടങ്ങളിലായിരുന്നു വില്പന.
Date: 21/10/2018 Location: കേശവദാസപുരത്ത് നിന്ന് വരുമ്പോൾ ഉള്ളൂർ ജംഗ്ഷനിലെത്തി ഇടത്തോട്ട് മെഡിക്കൽ കോളേജ് തിരിയുന്ന വഴി തന്നെ. ബസ്സ്റ്റോപ്പ് എത്തണ്ട. ആക്കുളം പോകുന്ന റോഡിന് എതിർവശം. Contact No - 9447777086, 9605923063 16 വർഷം ആയ റെസ്റ്റോറന്റ്. 3 വർഷം ആയി പുതുക്കിയിട്ട് പുതിയ management കീഴിൽ. അങ്ങനെ ഈ കഴിഞ്ഞ ഞാറായ്ഴച (21/10/2018) പോങ്ങുംമൂട് ഒരാവശ്യത്തിന് പോയി വന്നപ്പോൾ ഇവിടെ കയറി. സുഹൃത്ത് prefer ചെയ്ത് ഡിഷ് ബീഫ് പുരട്ട് ആയിരുന്നു. ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ, ഗ്രില്ല്ഡ് എല്ലാം ഒക്കെ. പക്ഷേ...
യൂബർ ഈറ്റ് വഴി ആയതു കൊണ്ടാണോ എന്ന് അറിയില്ല വയറു നിറഞ്ഞു, മനം നിറഞ്ഞില്ല. കൊള്ളില്ല എന്ന് പറയാൻ പറ്റില്ല. കൊള്ളാം. Tastewise improve ചെയ്യണം എന്ന് തോന്നി. ഡെലിവെറിയൊക്കെ പക്കാ. പിന്നെ Discount ഓഫറിൽ വാങ്ങിച്ചത് നോക്കുമ്പോൾ കാശിനു ലാഭിച്ചു എന്നു പറയാം??? പീസിന്റെ എണ്ണം നോക്കിയാൽ 3. 2 Average പീസും 1 ചെറിയ പീസും. 190 Rs യുടെ 79 രൂപയ്ക്കു എന്നാണ് എങ്കിലും മൊത്തത്തിൽ 79 ₹ + Tax - 3.95 ₹ + Delivery Fee...
Date: 03/10/2018Location: PlamoodContact no: 95620 04006Timings 11:30 AM to 8:00 PM അങ്ങനെ ബിരിയാണി ഹട്ടിലും. ഉച്ചയ്ക്ക് ബിരിയാണി അന്വേഷിച്ചു ഇറങ്ങിയതാണ് ബിരിയാണി ഹട്ട് എന്നുള്ള പേര് ആണ് ഓർമയിൽ വന്നത്. ചെന്ന് നിന്നതു PMG വൺവേ ഇറക്കം ഇറങ്ങി പ്ലാമൂട്. ട്രാഫിക് സിഗ്‌നലിന്റെ അടുത്തായി ഇടത് വശത്ത്, ചിലപ്പോൾ പെട്ടന്നു കണ്ണിൽ പെടില്ല. ചെറിയ ഒരു കടയാണ്. അത്യാവശ്യം 12 പേർക്ക് ഇരിക്കാം. ഹെൽമെറ്റ് അല്ലെങ്കിൽ വലിയ ബാഗ് എന്തെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ, ആളുകൾ ഹോട്ടലിൽ ഫുൾ നിറഞ്ഞു ഇരിക്കുക ആണെങ്കിൽ, ഇതൊക്കെ...