രാത്രി ഇങ്ങനെ ഇരുന്നപ്പോൾ ചിക്കൻ സൂപ്പ് കഴിക്കണമെന്ന് ഒരാഗ്രഹം. മനുഷ്യൻ്റെ ഓരോരോ ആഗ്രഹങ്ങളല്ലേ. മുൻപിൽ സ്വഗ്ഗി ഇരുന്നപ്പോൾ പരതാൻ മടിച്ചില്ല. കിങ്സ് കുറവൻകോണത്തിൽ സംഭവം ഉണ്ട്. ഇത് വരെ പണിയൊന്നും തരാത്ത സ്ഥലമാണ്. ഇതും പരീക്ഷിക്കുന്നതിൽ തെറ്റില്ല. പിള്ളേര് ഒരു സൈഡീന്ന് അച്ഛാ ഷവർമ്മ. വന്ന് വന്ന് പിള്ളേർക്ക് ഷവർമ്മ ഒരു വീക്ക്നെസ്സ് ആയി മാറിയോ എന്നൊരു സംശയം. ഇതൊന്നും അത്ര നല്ലതല്ല എന്നൊക്കെ പറഞ്ഞു അതും ഓർഡർ ചെയ്തു. എന്തായാലും പിള്ളേരുടെ പേരും പറഞ്ഞ് അതും കഴിക്കാം. ഒരു റോൾ ചിക്കൻ ഷവർമ്മ...
ചാല റഹ്മാനിയ കേത്തൽസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: https://mytravelmytaste.com/2019/02/16/chalaikethels/ https://mytravelmytaste.com/2018/11/05/kethels/
പോത്തൻകോട് കരൂർ വഴി വരികയാണ് അപ്പോൾ പിന്നെ ഒടിയൻ മറക്കാമോ. നേരെ ഷാനുവിൻ്റെ കടയുടെ മുമ്പിൽ ചവിട്ടി. ഒടിയനും ഒറട്ടിയും കൂടെ മയോണൈസും സാലഡും ചിക്കൻ്റെ ഗ്രേവിയും. വീടു അടുക്കുന്തോറും വിശപ്പ് കൂടിക്കൂടി വന്നു. പൊതിയഴിച്ചു… ഇലയിൽ ഒറട്ടിയും അലുമിനിയം ഫോയിൽ കവറുകളിൽ ഒടിയൻ ഇത്യാദികൾ. ഫ്രൈഡ് ചിക്കൻ അഥവാ ഒടിയൻ ആ മയോണൈസിൽ ഒന്ന് മുക്കി നാവിൽ നൊട്ടി നുണയുമ്പോഴുള്ള സുഖം. അത് കഴിച്ച് തന്നെ അറിയണം. KFC ഫ്രൈഡ് ചിക്കൻ കഴിച്ച പരിചയം വച്ച് നോക്കിയാൽ എനിക്ക് ഒടിയൻ തന്നെ കേമൻ....
Kentucky Fried Chicken അഥവാ KFC യുടെ ചരിത്രവും വ്യക്തിപരമായ അനുഭവങ്ങളുമാണിവിടെ പങ്ക് വയ്ക്കുന്നത്. ഈയിടയ്ക്ക് സ്വഗ്ഗി വഴി KFC രുചിക്കുകയുണ്ടായി. 10 pc Leg Piece Bucket & 4 dips - ₹ 7804 pc Hot Chicken Wings - ₹ 150.48Order Packing Charge - ₹ 33.33Discount Applied - -₹49.99Taxes - ₹48.19Bill Total - ₹ 962 ക്വാണ്ടിറ്റി വച്ച് നോക്കുമ്പോൾ ചിക്കൻ വിംഗ്സ് വാങ്ങേണ്ടിയിരുന്നില്ലെന്ന് തോന്നി. ലെഗ് പീസ് ബക്കറ്റ്സും ഡിപ്സും കൊണ്ട് തന്നെ വയറ്...
ചില സമയം സംതൃപ്തിയുടെ അളവ് കോലുകൾ വാക്കുകളിൽ ആവിഷ്ക്കരിക്കാൻ കഴിയാത്ത സന്ദർഭങ്ങൾ വന്നു ചേരും. ഈ പൊതിച്ചോറിന്റെ കാര്യത്തിലും അതേ. കഴിച്ച് തീരാറായപ്പോൾ മീൻ ചാറ് പാത്രത്തിൽ നിന്ന് കോരി കഴിച്ച് കൊണ്ടിരിക്കേ ഭാര്യ പറഞ്ഞ ഈ വാചകം - “ഉണ്ട് വയറിൽ സ്ഥലമില്ല എങ്കിലും കൊതി കൊണ്ട് കഴിക്കുകയാണ്”. ഈ വാചകം മാത്രം മതി ആ ഊണിന്റെ രുചിയുടെ ഏകദേശ രൂപം ഒന്ന് മനസ്സിലാക്കാൻ. പുളിശ്ശേരി, മീൻ കറി കിക്കിടിലം. ശ്രീമതി കെ.ആർ മീരയുടെ ഘാതകൻ എന്ന പുസ്തകത്തിലെ വാചകങ്ങൾ കടമെടുത്താൽ ശ്രീ...