ക്വാർട്ടർ തന്തൂരി ചിക്കൻക്വാർട്ടർ അൽഫഹാം ചിക്കൻക്വാർട്ടർ ഷവായി ചിക്കൻക്വാർട്ടർ കാന്താരി ചിക്കൻപത്ത് പെറോട്ടനാല് ലിച്ചി ജ്യൂസ്3 മയോണൈസ്സാലഡ്ഗ്രേവി₹ 499 ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കാന്താരി ചിക്കൻ തന്നെ. എരിവൊക്കെ അടിപൊളിയാണ്. സവാളയും തക്കാളിയും മുളകും കാബേജും പുതിനയിലയുമൊക്കെ ചേർന്ന അതിലെ ആ പൊടിയുടെ രുചി. പിന്നെ യഥാക്രമം അൽഫാം ഷവായി തന്തൂരി എന്നിവ ഇഷ്ടപ്പെട്ടു. എല്ലാം പൊളിയായിരുന്നു. പാകത്തിനുള്ള വേവും, മസാലയും. എല്ലാവരും ആസ്വദിച്ച് തന്നെ കഴിച്ചു. മയോണൈസും എല്ലാം നല്ലത് ആയിരുന്നു. പെറോട്ട ഇഷ്ടപ്പെട്ടു. ലിച്ചി ജ്യൂസ് തെറ്റില്ല. ഗ്രേവി മുമ്പത്തേക്കാൾ ഭേദമെങ്കിലും ഇനിയും...
"കരിഞ്ഞത് മാത്രമല്ല വിഷയം, കരിയാത്തതും നേരെ ചൊവ്വേ കഴിക്കാൻ പറ്റിയില്ലല്ലോ എന്നാണ് എന്ത് എണ്ണയാണോന്തോ അതിൽ …" സ്വഗ്ഗിയിലായാലും പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പിടിക്കാനാണ് നോക്കാറ്. പുതിയ രുചികളും ഒന്ന് അറിഞ്ഞിരിക്കാമല്ലോ. അക്കൂട്ടത്തിൽ പല തവണയും ശ്രദ്ധിച്ച ഒരു പേരാണ് ട്രാവൻകൂർ അരമന. ഈ ഭക്ഷണയിടം എന്നെ സംബന്ധിച്ച് പുതിയതല്ല. മുൻപ് വാൻറോസ് ജംഗ്ഷനിൽ ഉണ്ടായിരുന്നപ്പോൾ ഫേസ്ബുക്ക് ഫുഡി ഗ്രൂപ്പുകളിലൊക്കെ വരുന്നതിന് മുമ്പ് പല തവണ പോയി കഴിച്ചിട്ടുള്ള ഒരു ഭക്ഷണയിടം. മോശമായുള്ള അനുഭവങ്ങളൊന്നും തന്നെ എൻ്റെ ഓർമയിൽ ഇല്ല. മാത്രമല്ല ഈയിടയ്ക്കും ഗ്രൂപ്പിൽ...
Date: 11/10/2018 Location: Vanross Junction ഉദ്‌ഘാടന ദിവസം പത്തീരിസിൽ ഒന്നു വരാൻ GM Aslam പറഞ്ഞിരുന്നു, കൂട്ടുകാരുമായി ചെല്ലാൻ. 11 മണിക്കായിരുന്നു എത്താൻ പറഞ്ഞിരുന്നത്. പറ്റുമെങ്കിൽ കഴിയുന്നതും വരാം എന്ന് പറഞ്ഞിരുന്നു. എങ്കിലും ഓഫീസിൽ ചില അത്യാവശ്യ ജോലികൾ കഴിഞ്ഞു അങ്ങ് എത്തിയപ്പോൾ 12.45 ആയി. കൂടെ ARK moderator Akhil Murali വും ചങ്കുകളായ Manikantan Thampi യും Anand AS ഉം. തികച്ചും വർണാഭമായ ചുറ്റുപാട്. ബാൻഡും ചെണ്ടമേളവും കൊണ്ട് അന്തരീക്ഷം പൊടി പൂരം തന്നെ. ബ്ലാക്ക് ക്യാറ്റസിനെ പോലെ തോന്നിക്കുന്ന...
തിരുവനന്തപുരത്തുകാർക്ക്, പ്രത്യേകിച്ച് ഭക്ഷണപ്രേമികൾക്ക് മുഖവര ആവശ്യമില്ലാത്തൊരു കടയാണ് കരമനയിലെ കൊച്ചണ്ണൻ സാഹിബിൻ്റെ കട. സ്ഥലം കൃത്യമായി പറഞ്ഞാൽ കിള്ളിപ്പാലം - കരമന റോഡ് വഴി വരുമ്പോൾ കരമന സിഗന്ൽ കഴിഞ്ഞു പെട്രോൾ പമ്പ് കഴിഞ്ഞ് വലത് വശത്തായി. ഒറ്റനോട്ടത്തിൽ പെട്ടെന്ന് കാണാൻ കഴിഞ്ഞില്ലെന്ന് വരാം. പ്രതേകിച്ച് ബോർഡ് ഒന്നും വച്ചിട്ടില്ലായിരുന്നു. ഇപ്പോൾ ഈ പഴയ കട അടച്ചിട്ടുണ്ട്. അതിനടുത്തായി ഒരു ജ്യൂസ് കട. അത് കഴിഞ്ഞാണ് ഇപ്പോൾ പുതിയ കട. ബോർഡ് വച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു വശത്ത് കൂണ് പോലെ ഭക്ഷണയിടങ്ങൾ പൊട്ടി മുളയ്ക്കുമ്പോഴും ഒരു...
ബോളി സ്വാമിയുടെ കടയെന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ ബോളി സ്വാമിയുടെ കടയാണോ. ജയ് സീതയുടെ വിശേഷങ്ങളിലേക്ക്.  "1981 ആഗസ്റ്റ് ഒന്നിനാണ് ജയ് സീതാ സ്വീറ്റ്സിൻ്റെ ആരംഭം. സഹോദരങ്ങളായ ശ്രീ സുന്ദരവും ശ്രീ രാമചന്ദ്രനും ചേർന്ന് തുടങ്ങി വച്ച സംരംഭമാണിത്. " അനന്തപുരിയിലെ തെരുവോരങ്ങളിൽ സൈക്കളിൽ യാത്ര ചെയ്ത് താനുണ്ടാക്കുന്ന ബോളിയുടെ രുചി അറിയിച്ച ഒരു ബോളി വിദ്വാനുണ്ടായിരുന്നു. ബോളി സ്വാമിയെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിൻ്റെ കൂടെയാണ് ശ്രീ സുന്ദരവും ബോളി വില്ക്കാനായി ഇറങ്ങിയത്. ബോളി സ്വാമിയിൽ നിന്നാണ് ശ്രീ സുന്ദരം ബോളി ഉണ്ടാക്കാനായി പഠിച്ചത്. ആ സമയത്ത് ബോളി,...