തിരുമലയിൽ ഉള്ള നല്ല ഭൂമി ഇപ്പോൾ നിലവലില്ല. ഉടമസ്ഥരിൽ ഒരാളായ ശ്രീ ഷൈൻ രവീന്ദ്രൻ കടലിൽ നിന്ന് മത്സ്യം ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നതിൽ വ്യാപൃതനായാണ് അവസാനം കണ്ട് മുട്ടിയത്.

എൻ്റെ അനുഭവങ്ങളും എൻ്റെ എഴുത്തും എനിക്ക് എന്നും പ്രിയപ്പെട്ടത്. 2018 മാർച്ച് 16 ലെ ആ മനോഹര സായ്ഹാനത്തിൻ്റെ ഓർമകളിലൂടെ …

ഒരു സായ്ഹാന നിരൂപണം | നല്ല ഭൂമി
സ്ഥലം – തിരുമല ജംഗ്ഷൻ കഴിഞ്ഞ് ഇടത് വശത്തുള്ള കുശക്കോട് അമ്പലം കഴിഞ്ഞ്, ഇടത് വശത്തുള്ള syndicate bank ഉം കഴിഞ്ഞ് വലത് വശത്തായി.


മുമ്പത്തെ ഊണിന് ശേഷം വീണ്ടും ഒരു സന്ദർശനം ‘നല്ല ഭൂമിയിൽ’.

വേനലവധി തുടങ്ങുന്ന സന്തോഷത്തിൽ മകൾ, അവളുടെ കുഞ്ഞനജത്തിയും, പിന്നെ ഞാനും എന്റെ ഭാര്യയും ഇന്നലെ വൈകുന്നേരം 6.30 മണിക്ക്.
നാക്കിലെ ഓരോ രസമുകളങ്ങളെയും ഉണർത്തുന്ന പോത്ത് പെരട്ട് എനിക്കിഷ്ടപ്പെട്ടത് അതായിരുന്നു. പിള്ളേരും അതിന് പുറകിലായിരുന്നു. ഭാര്യയ്ക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് നല്ല എരിവുള്ള, കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന ബീഫ് പെരട്ടും.

നാക്കിലെ ഓരോ രസമുകളങ്ങളെയും ഉണർത്തുന്ന പോത്ത് പിരട്ട് എനിക്കിഷ്ടപ്പെട്ടത് അതായിരുന്നു. പിള്ളേരും അതിന് പുറകിലായിരുന്നു. ഭാര്യയ്ക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് നല്ല എരിവുള്ള, കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന ബീഫ് പിരട്ടും.

പത്തിരി കഴിച്ചപ്പോൾ ഓർമ്മ വന്നത് ‘ വെണ്ണ തോല്ക്കും ഉടലോടെ’ എന്നുള്ള വയലാറിന്റെ വരികൾ ആണ്. Softness മാത്രമല്ല ഉള്ളിൽ രുചിയുമുണ്ട്. അതും വേണമല്ലോ. പെറോട്ടയെ തോല്പിച്ചു കളഞ്ഞു പത്തിരി. പെറോട്ട കുറച്ച് ചെറുതാണെങ്കിലും അതിനുള്ള വിലയേ എടുത്തിട്ടുള്ളു.

ഇതിനിടയ്ക്ക് Shine (owner cum service etc) വന്നു കസ്റ്റമേഴ്സ് എല്ലാരുമായി ഒരു കുടംബം പോലെ സംസാരിച്ച് കേട്ടു, കണ്ടു. സോപ്പിടാനും ഒരു കഴിവ് വേണം. കച്ചവടം നടക്കണ്ടേ. എന്തായാലും Shine Happy ആയി കണ്ടു. കഴിച്ച നമ്മൾ ഉൾപ്പെടെ ഉള്ളവരും Happy ആയി കണ്ടു. അത് കൊണ്ട് ഏത് സോപ്പാണ് എന്നൊള്ള അപഗ്രഥനത്തിന് ഒന്നും പോയില്ല.


ഏറ്റവും രുചികരം ഇതൊന്നുമല്ല. ഷൈൻ ഇടയക്ക് ഫ്രീയായി കൊണ്ട് വന്ന പോത്ത് ചുക്കാ ആണ്. Only for sample. വില കണക്കാക്കിയിട്ടില്ല വിറ്റ് തുടങ്ങിയിട്ടും ഇല്ല. ഫ്രീയായി കുറച്ച് രുചിച്ച് നോക്കാൻ തരും. കുറച്ചേ കിട്ടിയത് കൊണ്ട് ആണോ എന്നറിയില്ല. രുചിച്ച് തീർന്നത് അറിഞ്ഞില്ല. ഇതൊന്ന് ഇറങ്ങിയിട്ട് ഇത് കഴിക്കാൻ വേണ്ടി പോകാൻ ഒരു ധൃതി….


പൂ പോലെയുള്ള ഇടിയപ്പം. പോത്ത് ബീഫ് കോമ്പിനേഷനിൽ ഇടിയപ്പത്തിനെ കിടിലം ഗ്രേവിയിൽ എടുത്ത് മുക്കി, ഇടിച്ച് ഞെരിച്ച് തകർത്ത് ഉള്ളിലാക്കി. ഇനിയും കഴിക്കണമെന്നുണ്ട്. വയറ്റിൽ സ്ഥലം വേണ്ടേ.
Complimentary ആയി കിട്ടിയ 2 കട്ടൻ ചായ ഞാനും ഭാര്യയും മൊത്തി കുടിച്ചു. അടിപൊളി കപ്പ്.

പിള്ളേർക്ക് 2 Orange Juice ഉം. കട്ടൻ ചായ കുടിക്കുന്നതിനിടയിൽ ഇളയ മോളുടെ വയർ നിറഞ്ഞപ്പോൾ കുറച്ച് ബാക്കി വന്ന ജ്യൂസ് ഞാൻ തന്നെയങ്ങ് കുടിച്ചു. അതും വിട്ടില്ല. യാതൊരു പുളിപ്പും ഇല്ലാത്ത കിടിലം ജ്യൂസ് ആയിരുന്നു. കൊടു കൈ opposite കടയിലെ അണ്ണൻ സർവ് ചെയ്യുന്ന ജ്യൂസിന്. അവരുടെ ബിസിനസ്സ് വളരാൻ ഷൈൻ കാണിച്ച നല്ല മനസ്സിനും.
‘നല്ല ഭൂമിയിൽ’ നിന്ന് ഇറങ്ങുമ്പോൾ അപ്പറത്തെ ടേബിളിലെ വയസ്സായ ഒരു അമ്മ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ… ‘നല്ല ഭക്ഷണം കഴിക്കാൻ നല്ല ഭൂമി’

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ ഇരുട്ടത്ത് 2 മൈന. നല്ല ശകുനം. വണ്ടി നേരെ ശംഖുമുഖത്തേക്ക് വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here