Date – 5th April 2018
ഇത് തിരുവനന്തപുരത്ത് തുടങ്ങിയത് March 8 ന്
Location: Juma Masjid Building, Mahathma Gandhi Rd, Palayam.
കിംസ് ഹോസ്പ്പിറ്റലിൽ നിന്ന് പേയാട് തിരിച്ച് വരുന്ന വഴി. സമയം 10.25 കഴിഞ്ഞു. കൂടെ ഭാര്യയും രണ്ട് ബന്ധുക്കളും. ലക്ഷ്യം ബേക്കറി ജംഗ്ഷനിലെ ഏതെങ്കിലും തട്ടു കട ആയിരുന്നു. കാശും ലാഭം സമയവും ലാഭം. പെട്ടെന്ന് പോയി കഴിച്ചിട്ട് കിടന്ന് ഉറങ്ങാം.
യൂണിവേഴ്സ്റ്റി ഓഫീസ് തിരിഞ്ഞതും ഭാര്യ കണ്ട് പിടിച്ചു. ദാ Zam Zam തുറന്ന് ഇരിക്കുന്നു. ഹോ പോക്കറ്റ് ഇന്നും കീറും.
Zam Zam പണ്ടേ അറിയാവുന്നതും കുറേ കേറി ഇറങ്ങിയ സ്ഥലവും. നിരാശപ്പെടുത്തിയിട്ടില്ല. പക്ഷേ ഞാനും ഭാര്യയും മാത്രം അല്ലല്ലോ 2 ബന്ധുക്കളും ഉണ്ട് അവരുടെയും ചിലവ് എന്റെ തലയിൽ തന്നെ. സ്വാഹ. Low cost വിചാരിച്ചതാ തട്ട് കടയിൽ കയറി. ഉം വിധി വിഹിതം തടുക്കാൻ ആർക്ക് സാധിക്കും.
Underpassil കേറാതെ car round അടിച്ച് വന്നപ്പോഴേക്കും ഞാൻ ശ്രദ്ധിക്കാത്ത മട്ടിൽ ഇരുന്നെങ്കിലും ഭാര്യ അത് കണ്ട് പിടിച്ചു കളഞ്ഞു. ദാ ഹാജി അലി. ഞാൻ പരമാവധി നിരുത്സാഹപ്പെടുത്താൻ നോക്കി. ഇപ്പോൾ തന്നെ വേണോ ഇത് രാത്രി ആയില്ലേ. രാതി വേറെ എന്തെങ്കിലും food തട്ടിയാൽ പോരെ എന്നൊക്കെ. എവിടെ എല്ലാം ചീറ്റി പോയി. പലതും കേൾക്കുന്ന പോലും ഉണ്ടായിരുന്നില്ല.
Special Falooda യുടെ പടം കണ്ടപ്പോൾ മുതൽ പറഞ്ഞോണ്ടിരിക്കുവാ പോകാം പോകാം എന്ന്. ഞാൻ പറഞ്ഞിരുന്നു കണ്ടിട്ട് quantity ഒക്കെ ഉണ്ട്, ഇത്രയും cash ഒക്കെ കൊടുക്കുന്നതല്ലേ ഒരെണ്ണം വാങ്ങിച്ച് രണ്ട് പേർക്ക് കൂടി തട്ടാം എന്ന്. ആ ഞാൻ ഇന്ന് എന്തായാലും രണ്ടെണ്ണം വാങ്ങിക്കേണ്ടി വരും. കൂടെ കസിൻ സിസ്റ്ററും അവളുടെ അമ്മയും ഉണ്ടല്ലോ. പിന്നെ പോട്ടെ വർഷങ്ങൾ ആയിട്ട് അറിയാം. കൂടെ ഉണ്ടെങ്കിൽ സന്തോഷമേയുള്ളു. നിങ്ങൾ എനിക്ക് പാര ആയല്ലോ എന്ന് പറഞ്ഞാൽ പോലും അവരത് തൃണവൽഗണിക്കും. ഭാര്യ വേറെ ഏതോ ലോകത്തിൽ ആയിരുന്നു.
സംഭവം അകത്ത് കയറി 2 special falooda. (230×2) ഒരെണ്ണം നമുക്ക്. ഒരെണ്ണം അവർക്ക് . പിന്നെ 2 special Pizza യും മേടിച്ചു. (240×2)
ഞാൻ ഒരു Falooda special ഒന്നും അല്ല. അതു കൊണ്ട് compare ചെയ്ത് rate ഒന്നും പറയാൻ അറിയില്ല. കിട്ടിയത് പൊളപ്പൻ സാധനം ആയിരുന്നു. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാൽ അവള് കൂടുതൽ എടുത്ത് കളയും. പൊളപ്പൻ, കിടിലോസ്കി, രുചിയുടെ വിളയാട്ടം എന്നൊക്കെ പറഞ്ഞാൽ ചുമ്മാ പറയാം എന്നല്ലാതെ നിങ്ങൾക്ക് അത് അറിയാൻ പറ്റോ. അവിടെ പോയി തട്ട് ഹേയ് . എന്നിട്ട് അനുഭവിച്ച് അറിയൂ. ചിലതൊക്കെ അങ്ങനെ അല്ലേ. അനുഭവിച്ച് തന്നെ അറിയണം.
“ICECREAM, STRAWBERRY, KIWI, GRAPES, APPLE, CASHEW NUTS, നറുനീണ്ടി, FRESH CREAM ഇവയുടെയൊക്കെ സാന്നിധ്യം അറിയാൻ പറ്റി”
പിന്നെ Faloodaye പറ്റിയേ പറഞ്ഞ് കേട്ടോളൂ. പിസ്സയെ പറ്റി ആരും പറഞ്ഞ് കേട്ടില്ല. അതും തകർത്ത്, രുചിച്ചു – ഇത് പോലെ കുറേ വിശേഷണം ഒന്നും പറയാൻ വയ്യ. വേണമെങ്കിൽ കാര്യമായിട്ട് കഴിച്ചോ. രണ്ടും ഞാൻ ഗ്യാരന്റി.
കൂടുതൽ ഒന്നും പറയാൻ ഇല്ലാ. നമ്മൾ എല്ലാം ഹാപ്പി ആയിട്ടാണ് അവിടുന്ന് ഇറങ്ങിയത്.
Complete AC., Ambience, Qualify, Staffs കളുടെ പെരുമാറ്റം എല്ലാം മനോഹരം. Owner നജീം ഇക്കയുടെ മകൻ ഫഹദ് എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നുണ്ടായിരുന്നു. Parking തിരക്കുള്ള സമയത്ത് സാഫല്യം കോംപ്ലക്സിനെ depend ചെയ്യേണ്ടി വരും. ഇടപ്പള്ളിയിൽ ഇതിന് ഒരു ബ്രാഞ്ച് ഉണ്ട്. വേറെ ഒരു ബ്രാഞ്ചും ഇല്ല.
വാൽകഷ്ണം – ഇരുന്നപ്പോൾ ഒരു സംശയം ഉണ്ടായിരുന്നു. ഇത് രാത്രിയോ പകലോ. ഇത്രയും സമയമായിട്ടും (11:15 PM) പെണ്ണുങ്ങൾ സഹിതം, അവരായിരുന്നു കൂടുതൽ – വന്ന് വന്ന് കൊണ്ട് ഇരിക്കയല്ലേ. അതായിരിക്കും service ഒരു 20 മിനിറ്റ് താമസിച്ചത്. ദാ നമ്മുടെ സീറ്റ് തന്നെ വെയ്റ്റ് ചെയ്ത് 4 പെണ്ണുങ്ങൾ നില്പുണ്ട്. അകത്ത് 40 സീറ്റും പുറത്ത് 12 സീറ്റും ഉണ്ടായിട്ടും സീറ്റ് കിട്ടാൻ അവർ വെയ്റ്റ് ചെയ്യുകാ. നമ്മൾ ഇതാ ഇറങ്ങി. നിങ്ങൾ ഇരുന്നോളൂ.
ഹാജി അലി ഇനിയും കാണാമേ. നോർത്ത് ഇന്ത്യൻ തെരുവോരങ്ങളുടെ രുചി പൊലിമ അറിയാൻ….
Google Map:
https://g.page/haji-ali-fresh-juices?share