Date – 07/04/2018
Location – വഴുതക്കാട് Women’s college back ഗേറ്റിനടുത്ത്
തിരുവന്തപുരത്ത് ഒരു ഭാഗത്ത് കൂണുകൾ പോലെ പൊട്ടി മുളയ്ക്കുമ്പോഴും ഒരു ഭാഗത്ത്അടഞ്ഞ് കൊണ്ടേയിരിക്കുന്ന ഭഷണശാലകൾ. എന്താണ് ഇവയ്ക്കെല്ലാം പറ്റിയത് … ആയസ്സറ്റ് പോകുന്ന രുചിയിടങ്ങൾ…
ഒരു കാലത്ത് കുഴിമന്തികൾക്ക് പേര് കേട്ടിരുന്ന Raidan … ഇന്നെവിടെ ? ചോദ്യം ഇങ്ങനെഉയരുകയാണ് … പഴയ ഒരു Raidan ഓർമകളിലൂടെ ചില നിമിഷങ്ങൾ …
മന്തി അന്വേഷിച്ച് റെയ്ഡാനിൽ ചെന്നപ്പോൾ കിട്ടിയത് (Manthi + Mutton items എല്ലാം vanished).
1.Chicken Madbhi (Stone BBQ)
(2/1 Kuboos + 3 types of (Sauce and Salad – Half – Rs 190)
2.Chicken Madghout – Rs 170
Chicken Madbhi കൊള്ളാം. തന്തൂരി പോലെ, കോഴി ഗ്രില്ല് ചെയ്തത് പോലെ 2 items. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. ഭാര്യയ്ക്കും ഇതേ അഭിപ്രായം. കുബൂസ് തീർന്നത് കാരണം കൂടെ കിട്ടിയത് ഒരു ചപ്പാത്തി. 4 ചപ്പാത്തി കൂടി extra വാങ്ങി. അതിൽ ഒരു ചപ്പാത്തി കുറച്ച് കട്ടിയായിരുന്നതിനാൽ കഴിക്കാൻ ബുദ്ധിമുട്ടായത്. കാരണം ഭാര്യ എനിയ്ക്ക് തന്നു.
Half Chicken Madhbi കഴിഞ്ഞു. Next item order ചെയ്തു. Chicken Madghout. കോഴി എല്ലാം കൂടി ഒരു റൈസിൽ മുക്കി വച്ച ഒരു സാധനം. ആദ്യത്തെ ഒരു കഴിപ്പ് കഴിച്ചപ്പോൾ തന്നെ ഭാര്യയുടെ മുഖം ക്ലീച്ചേ പ്ലീച്ചേ ആയി. ആൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല കുറച്ച് കഴിച്ച് അങ്ങ് നിർത്തി. എനിക്കും അതിന്റെ ടേസ്റ്റ് അത്ര ഇഷ്ടപ്പെട്ടില്ല. നാടനിൽ നിന്ന് ഒരു അറബിയാവാനൊക്കെ കുറേ കഴിച്ച് കുറേ ശ്രമങ്ങൾ നടത്തി നോക്കിയെങ്കിലും പരാജയപ്പെട്ടു.
മൂന്ന് നിലകളിലായാണ് റെയ്ഡാൻ. താഴെ 26 പേർക്ക്, നടുക്ക് 45 പേർക്ക്, മുകളിൽ 30 പേർക്ക് . അങ്ങനെ മൊത്തം 101 പേർക്ക് ഇരിക്കാം.
Ambience, Service Ok. അവസാനം കഴുകാൻ ചെന്നപ്പോൾ washbasinil ഇത്തിരിപ്പോരം വെള്ളം. പിന്നെ ജഗ്ഗിലെ വെള്ളം കിട്ടി. Toilit flushil വെള്ളമില്ല. സമയം രാത്രി 11 മണി ആവാറായത് കൊണ്ടാണോ എന്നറിയില്ല.
ഇറങ്ങാൻ നേരം ഭാര്യയോട് പറഞ്ഞു. മന്തി പരീക്ഷിക്കാൻ ഒരിക്കൽ വരണമെന്ന്. ഭാര്യ ചോദിച്ചു അത് വേണോ? ഞാൻ പറഞ്ഞു ഇങ്ങനെയുള്ള നാടൻ ചിന്താഗതി കാരണമാ നമ്മൾ ഈ ഇട്ടാ വട്ടത്ത് തന്നെ കിടക്കുന്നത് അറേബ്യൻ രുചികളെങ്കിലും ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന്. മുകളിൽ ചമ്രം പടിഞ്ഞ് തറയിൽ ഇരുന്ന് കഴിക്കുന്നവരുടെ മുഖങ്ങളിൽ സന്തോഷവും സംതൃപ്തിയും കാണാം. നമുക്ക് ശീലമില്ലാത്തത് കൊണ്ടാകാം. മന്തി എന്തായാലും ഒന്ന് അടുത്ത തവണ വന്ന് നോക്കാമെന്ന്.