ഇങ്ങനെയുള്ള ചെറിയ വഴിയോരക്കടകളും അറിയണം. അവർക്കും അത് ഒരു സഹായമാകും.

തിരുമല കഴിഞ്ഞ് കുണ്ടമൺകടവ് പാലം കഴിഞ്ഞ് വരുമ്പോൾ ഇടതു വശത്തായി മെഹബൂബ് ഇക്കയുടെ വഴിയോരക്കടയിലെ നല്ല തണുത്ത ജഗജില്ലി ഫ്രൂട്ട് സലാഡ്, ഐസൊക്കെയിട്ട് . ഹാ ഹാ ഹൂ ഹൂ. ഈ വെയിലത്ത് ഇങ്ങനെ വണ്ടി ഓടിച്ച് വരുമ്പോൾ ഒന്ന് ചവിട്ടി, ഒന്ന് കഴിച്ച് നോക്കണം. നല്ല തണുപ്പ്, നല്ല സ്വാദ്. ശരീരവും മനസ്സും ഒന്ന് തണുക്കും. Rs 30.

4 വർഷമായി ഇക്ക ഇവിടെ ഇത് നടത്തി വരുന്നു. പേയാട് സ്വദേശിയാണ്. രാവിലെ ചാലയിൽ പോയി നല്ല fresh fruits വാങ്ങി daily നല്ല ഫ്രഷ് ആയിട്ട് തയ്യാറാക്കുന്നു. Milk maid ഒക്കെ ഇട്ട് ലഭ്യമായ ഒരു വിധപ്പെട്ട എല്ലാം fruits ഉം ചേർത്ത് . Fssai ഉണ്ട്. ഇക്കയുടെ തന്നെ വാക്കുകളിൽ ആരോഗ്യത്തിന് ഹാനികരമായ ഒരു വിധ സാധനങ്ങളും ചേർക്കുന്നില്ല. ഇതല്ലാതെ തണ്ണിമത്തനും സംഭാരവും ഇവിടെ ഉണ്ട്.

പേര് കേട്ട സ്ഥാപനങ്ങളുടെ പോസ്റ്റുകൾ മാത്രം എഴുതുന്നവരും വായിക്കുന്നവരും ഉണ്ടാകാം. ദയവായി മറക്കരുത് ഇങ്ങനെ ഉള്ളവരെയും. കൈപുണ്യമുള്ള കൈകളും ഉണ്ട് ….. ആരുമറിയാതെ ഒരു അരികിൽ … ഒരു പക്ഷേ തൊട്ടരികിൽ ..

LEAVE A REPLY

Please enter your comment!
Please enter your name here