2018 April പതിനെട്ടാം തീയതിയിലെ ഭക്ഷണാനുഭവത്തിലെ ഒരു അനുഭവക്കുറിപ്പാണിത്‌. ഇപ്പോഴത്തെ വിലയിൽ മാറ്റങ്ങളുണ്ടാവാം.

Location: കേശവദാസപുരത്ത് നിന്ന് ഉള്ളൂരോട്ട് വരുമ്പോൾ വലത് വശത്തായി, Opposite the arch of Kunnuvila Devi Kshetram, Power Gym, SBIഒരു പ്രത്യേക സാഹചര്യം കാരണം ലീവ് എടുത്തു. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ല. സമയം വളരെ താമസിച്ചു. എത്തിയത് പാരഗണിന്റെ മുമ്പിൽ. ഒന്നറച്ചു കേറണോ വേണ്ടയോ. കാരണം സമയം വളരെ കുറവാണ്. ആരോ പറഞ്ഞ് കേട്ടിരുന്നു. അവിടെ കേറിയാൽ Queue നില്ക്കണമെന്ന്. എന്തായാലും ഉച്ചയ്ക്കുള്ള ഊണ് സമയം കഴിഞ്ഞു. ആള് കുറയാൻ സാധ്യതയുണ്ട്. തിരക്കാണ് Seat ഇല്ലെങ്കിൽ പിന്നേടൊരിക്കൽ വരാം. വേറെയും കുറേ പരിപാടികൾ ഉണ്ട്. രണ്ടും കല്പിച്ച് കയറി.

അകത്തോട്ട് വണ്ടി കയറിയപ്പോൾ വർഷങ്ങൾ ഒരു പാട് പുറകിലോട്ട് പോയി. ഞാൻ പഠിച്ച Vidyavihar school, പിന്നെ അത് Nest ആയി മാറി. ഇപ്പോൾ അവിടെ Paragon.

വാതിൽ തള്ളി തുറന്ന് അകത്ത് കയറി. സീറ്റ് ഒക്കെ ഒരുപാട് ഒഴിഞ്ഞ് കിടപ്പുണ്ട്. നാല് പേർക്കുള്ള സീറ്റിൽ ഞാനും ഭാര്യയും 2 പേരായി സീറ്റ് ഉറപ്പിച്ചു. റിവ്യൂ എഴുതാൻ വ്യത്യസ്തത വേണമെന്ന് വിചാരിച്ച് ഇഷ്ടപ്പെട്ട സാധനം കഴിക്കാതിരിക്കാൻ പറ്റില്ലല്ലോ. Variety ക്ക് ഇനിയും സമയം ഉണ്ട്.

രണ്ട് Half Mutton Biriyani പറഞ്ഞു. ഒരെണ്ണം 180. (Full – 280 ആണ്). വയർ നിറഞ്ഞില്ലെങ്കിൽ variety പരീക്ഷിക്കാനും scope ഉണ്ട്. Orderingum service ഉം എല്ലാം പെട്ടന്നായിരുന്നു. ഒരു കാലതാമസവുമില്ല.

മട്ടൺ ബിരിയാണി കിടിലം തന്നെ. തിരുവനന്തപുരത്ത് കഴിച്ചിട്ടുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇവിടെ തന്നെ. നല്ല ചെറിയ, നല്ല പോലെ വെന്ത, നല്ല മണമുള്ള മൃദുലമായ ബിരിയാണി അരി. നല്ല പോലെ വെന്ത, നല്ല flesh piece ഉള്ള quantity and quality ഉള്ള ഫ്രഷ് മട്ടൺ പീസുകൾ ആണ് എനിക്ക് കിട്ടിയത്.

ഭാര്യയ്ക്ക് മട്ടൺ പീസ് എനിക്കുള്ള അത്ര quantity ഇല്ലായിരുന്നു എന്നൊരു അഭിപ്രായം അവൾക്ക് ഉണ്ട്. എങ്കിലും അവൾക്ക് വയർ നിറയാൻ അത് തന്നെ ധാരാളം. മട്ടൺ ബിരിയാണി വളരെ നല്ല ടേസ്റ്റ് . 2 പേരും ആസ്വദിച്ച് തന്നെ കഴിച്ചു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൊള്ളാം 180 രൂപയ്ക്ക് worthful ആണ്. അല്ലെന്ന് പറഞ്ഞാൽ ഞാൻ ‘തമ്മസ്സിച്ചു’ തരില്ല.

ഇത് കഴിച്ചിട്ട് ഇറങ്ങി പോകാവുന്നതേ ഉണ്ടായിരുന്നുള്ളു. എങ്കിലും ഒരു variety ക്ക് വേണ്ടി വാങ്ങിച്ചു. 2 സാധനങ്ങൾ. Review കണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ ഉപകാരപെടട്ടെ എന്ന് വിചാരിച്ച്.

Chatta Marys Pudding – Jaggery flavoured banana topped with pudding made by vermicelli and rabdi – ഇതാണ് സംഭവം. 100 Rs ഒരെണ്ണത്തിന്. എനിക്ക് കഴിക്കാൻ. പുഡ്ഡിംഗ് ഒക്കെ എനിക്ക് കിടിലമായി ഇഷ്ടപ്പെട്ടു. ഭാര്യ ഇടയ്ക്ക് ടേസ്റ്റ് ചെയ്തു. അവൾക്ക് ഇഷ്ടപ്പെട്ടില്ല. Quality യുടെ പ്രത്യേക കൊണ്ടോണോന്ന് അറിയില്ല quantity നല്ല കുറവാണ്. ബിരിയാണി കഴിച്ച് വയർ നിറഞ്ഞിരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. Quantity wise worthful അല്ല.

Chocolate Lava Cake With Icecream – ഭാര്യയ്ക്ക് വേണ്ടി മേടിച്ചത്. ഒരെണ്ണം 100 Rs. അവൾക്ക് ഇത് കിടിലമായി ഇഷ്ടപ്പെട്ടു. ഞാൻ ടേസ്റ്റ് ചെയ്ത് നോക്കി. For me compared to pudding, Pudding തന്നെ കൊള്ളാം. Quality wise കൊള്ളാം അതിലെ chocolate ഒക്കെ നല്ല quality ആണ്. പിന്നെ 100 Rs വച്ച് നോക്കുമ്പോൾ quantity wise തൊട്ട് നാക്കിൽ വയ്ക്കാൻ കൊള്ളാം.

Ambience ഒന്നും പറയണ്ട. അടിപൊളി. തണുപ്പൊക്കെ ആവശ്യത്തിന് അത്ര തന്നെ. അല്ലാതെ കേട്ട പോലെ ഒരു sweater ന്റെയും ആവശ്യമില്ല. ഇനി ഇപ്പോൾ അവർ കുറച്ചതാണോന്ന് അറിഞ്ഞൂട.

ഇറങ്ങി. ഇനി അടുത്തത് special ഊണ് കഴിക്കാൻ വരണം. Variety യൊക്കെ നമ്മൾക്ക് ഇനിയും പരീക്ഷിക്കണം എന്നുണ്ട്. ആരുടെയെങ്കിലും review കണ്ട് quality wise കൊള്ളാം and quantity wise കൊക്കിൽ ഒതുങ്ങുന്നതാണെങ്കിൽ നമ്മൾ വീണ്ടും variety കൾ കൊത്തി നോക്കും.

Paragon…. കാണാം.

Google map:
https://g.page/tvmparagon?share

LEAVE A REPLY

Please enter your comment!
Please enter your name here