Location: Narmada Shopping Complex, Kowdiar
Date: 20/05/2018
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല.
പുതിയ ബിരിയാണി രുചിയുടെ മേച്ചിൽ പുറങ്ങൾ തേടി ഇറങ്ങി ഒരു ഉച്ചയ്ക്ക്
Biriyani Hut – Plamood – പൂട്ടി കിടക്കുന്നു
Tharvatil Plaza – PMG junction – കുന്നുകുഴി- മട്ടൺ ബിരിയാണി ഓർഡർ വാങ്ങിച്ചു പോയി പിന്നെ വന്നു പറഞ്ഞു 25 മിനിട്ട് വെയ്റ്റ് ചെയ്യാൻ. വേറെ വെള്ളം കാണാത്തതു കാരണം മോൾക്ക് എടുത്ത് കൊടുത്ത മിനറൽ വാട്ടറിന്റെ 20 Rs കൊടുത്ത് അവിടെ നിന്ന് ഇറങ്ങി.
Imperial Kitchen – അതിന്റെ മുമ്പിൽ എത്തിയപ്പോൾ ആണ് ഓർമ്മ വന്നത് മുൻപ് ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്, അന്ന് ഇഷ്ടപെട്ടതുമാണ്.പക്ഷേ പുതിയ രുചി വേണമെല്ലോ. അത് കൊണ്ട് അവിടം വിട്ടു.
Kings – Kuravankonam – 10 മിനിട്ട് വെയ്റ്റ് ചെയ്തു കഴിക്കാൻ ഇരുന്നപ്പോൾ അറിഞ്ഞു , ബിരിയാണി ഇല്ല.Main Coursil എത്തി സകുടുംബം – സമയം – 2.54

വളരെ ശാന്തം ആയിരുന്ന് കഴിക്കാനുള്ള ഒരു സ്ഥലം ആയി തോന്നി. ഒരു Karachi Chicken Biriyaniyi യും ഒരു Chicken Dum Biriyani യും പറഞ്ഞു.
കറാച്ചി ചിക്കൻ ബിരിയാണി – ഒരു മുഴുത്ത വലിയ ഒരു ചിക്കൻറെ കഷ്ണം മുകളിൽ ആയി വരും. ചോറിന്റെത് വേറിട്ട് ഒരു രുചിയും Spicy ആയിരിക്കും എന്ന് വിചാരിച്ചാണ് പിള്ളേർക്ക് Dum Biriyani പറഞ്ഞത്.
പക്ഷേ പിള്ളേർക്കും ഇഷ്ടപെട്ടത് ഇത് തന്നെ . Non Veg ഇഷ്ടപ്പെടുന്നവർ എല്ലാം ഒരിക്കൽ എങ്കിലും അവശ്യം കഴിച്ചു ഇരിക്കേണ്ട സംഭവം ആണ് ഈ കറാച്ചി ചിക്കൻ ബിരിയാണി. Quantity ഒരു ഒന്ന് ഒന്നര വരും, ഒരാൾ ഒറ്റയ്ക്ക് കഴിച്ചു തീർക്കാൻ കുറച്ചു കഷ്ടപ്പെടും.
ചിക്കൻ ദം ബിരിയാണി
ഒരു പക്ഷെ ദൈവം ഇത്രെയും കിടുന്നു ചുറ്റിച്ചത് ഇത് കഴിക്കാൻ ആയിരിക്കും. ചിക്കൻ ദം ബിരിയാണിയും കട്ടക്ക് തന്നെ നിന്നു – ഇഞ്ചോട് ഇഞ്ചു പോരാട്ടം എന്നൊക്കെ പറയാം Karachi കറാച്ചി ബിരിയാണി ആണ് വിജയശ്രീ ലാളിതനായത്.
Customer care and service വളരെ മികച്ചു നിന്നു. തികഞ്ഞ സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് അവിടെനിന്നു ഇറങ്ങിയത്.