Date: 18/05/2018
ഈ പേരിൽ ഇപ്പോൾ ഈ സ്ഥാപനം അവിടെ നിലവിൽ ഇല്ല.

ഉച്ചയ്ക്ക് മോളുടെ പിറന്നാൾ സദ്യ കഴിച്ചു. സംതൃപ്തമായ ഒരു ദിവസം. എല്ലാം കഴിഞ്ഞ് ഒന്ന് കറങ്ങാൻ ഇറങ്ങി. ഒന്ന് ശംഖുമുഖത്തേക്ക് വിട്ടാലോ. വേണ്ട അവിടെ ഇപ്പോൾ കടലേറ്റം എന്നൊക്കെ കേട്ടു. ഒരു ഭാഗ്യപരീക്ഷണം വേണ്ട. മ്യൂസിയത്തിലെ പാർക്കും ഇപ്പോൾ close ചെയ്ത് കാണും. നേരെ കനകക്കുന്ന് വിട്ടു. ഭാര്യയുമായി സൊറ പറഞ്ഞ് ഇരുന്നു. പിള്ളേര് ഓടി കളിക്കുക തുടങ്ങിയ പരിപാടികളുമായി സമയം കുറേ അങ്ങ് രാത്രി ആയി. നേരെ തിരിച്ച് പേയാട്. പുറത്ത് നിന്ന് കഴിക്കുക എന്നുള്ളത് ചിന്തിച്ചതേയില്ല. കാരണം സദ്യയുടെ ബാക്കി fridge ലുണ്ട്. ഒന്ന് ചൂടാക്കി എല്ലാ വിഭവങ്ങളും ആയി അങ്ങ് കഴിക്കുക. ചോറിനോട് പ്രതിപത്തി ഇല്ലെങ്കിലും സദ്യ പൊതുവെ വിടാറില്ല. പേയാട് എത്തി, ജംഗ്ഷൻ ആയില്ല. ചന്തമുക്ക് ബസ് സ്റ്റോപ്പ് എത്തി. പെട്ടെന്നാണ് വലതു വശത്തെ ബസ് സ്റ്റോപ്പിനോട് ചേർന്ന ആ ഹോട്ടൽ ബോർഡ് കണ്ണിൽ പെട്ടത്.

Tasty Homely Food. ഓഹോ ഇവിടെ പുതിയൊരു ഹോട്ടൽ വന്നിട്ട് കണ്ടില്ലല്ലോ. ചെറിയൊരു ഹോട്ടൽ ആണ്. ഭാര്യയോട് ചോദിച്ചു. ഒന്നു പരീക്ഷിക്കണോ. ഭാര്യ പറഞ്ഞു ഉച്ചയ്ക്ക് Veg കഴിച്ചതല്ലേ. രാത്രി Non Veg ഒന്ന് നോക്കാം. Half ചിക്കൻ പുരട്ട് (60 Rs) ഉണ്ട് full ആയിട്ട് എടുക്കാൻ ഇല്ല. ഇടിയപ്പം, പെറോട്ട ഉണ്ട്. ഒന്നും വിടണ്ട. എല്ലാം പോരട്ടെ. മനസ്സിൽ ഒരു പേടി, പണി പാലും വെള്ളത്തിൽ കിട്ടോ. പുതിയതാണ്, ആരും പറഞ്ഞ് കേട്ടിട്ടുമില്ല.
എല്ലാ ഭക്ഷണ സാധനങ്ങളും വന്നു. ചിക്കൻ പെരട്ട് പതുക്കെ വായിലെടുത്ത് വച്ച് ഒന്ന് രുചിച്ച് നോക്കി. തകർത്ത് കളഞ്ഞു. സത്യം അമ്മാതിരി ടേസ്റ്റ്. അതോടെ ടേസ്റ്റ് പരിപാടി നിർത്തി. പിന്നെ മുന്നും പിന്നും ഒന്നും തിരിഞ്ഞ് നോക്കിയില്ല. കുടംബ സമേതം ഒരു ആക്രമണം ആയിരുന്നു. എന്താ ചേട്ടാ ഈ അടാറ് രുചിയുടെ ഒരു രഹസ്യം. സംഭവം എല്ലാം വിറകടുപ്പിലാണ്. പിന്നെ തീർച്ചയായും ചേട്ടന്റെ കൈപുണ്യം കാണും. പിന്നെ അജിനോമോട്ടോ തുടങ്ങിയ (ചിലയിടത്തൊക്കെ വായിച്ചു ആശാൻ വില്ലനല്ല എന്നൊക്കെ പക്ഷേ ശീലിച്ചാൽ BP എപ്പോൾ വന്നുവെന്ന് ചോദിച്ചാൽ മതി) ഒരു വിധ preservatives ഒന്നും തന്നെയില്ല കളറുമില്ല. പിന്നെ Quantity, ഭാര്യ full എന്നാണ് കരുതിയത്. കാരണം വേറെ വാങ്ങിക്കേണ്ടി വന്നില്ല. ഇനി last എടുത്തത് കൊണ്ട് കൂടുതൽ വന്നതാണോന്ന് അറിഞ്ഞൂട. എന്തായാലും സംഗതി ഞെരിപ്പാണ് രുചിയിൽ പല ഉന്നതരോടും കിട പിടിച്ച് നില്ക്കും ഇവിടത്തെ ചിക്കൻ പുരട്ട്. ഇടിയപ്പമൊക്കെ കിടു. തിന്നാൽ തിന്നോണ്ടിരിക്കാം. പെറോട്ടയും കൊള്ളാം. പിന്നെ ചിക്കൻ ഗ്രേവിയുടെ കാര്യം പറയാതിരിക്കാൻ വയ്യ. സാധാരണ പല നല്ല ഹോട്ടലിലും ഗ്രേവി ബാക്കിയെല്ലാ രുചിയേയും നശിപ്പിക്കും. ഇവിടുത്തെ ഗ്രേവി വളരെ മികച്ചത്.
ജോയി (Anex Thomas) ചേട്ടൻ കുറച്ച് നാളേ മുമ്പ് തുടങ്ങി നിർത്തിയതാണ് ഹോട്ടൽ, വെള്ളത്തിന്റെ പ്രശ്നം കാരണം. അതൊക്കെ ശരിയാക്കി വീണ്ടും തുടങ്ങിയിട്ട് ഒരാഴ്ച. വെള്ളത്തിന്റെ കാര്യം എല്ലാം ഒക്കെ. ഇപ്പോൾ രാവിലെ തുറക്കില്ല. ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 11.00 വരെയാണ് സമയം. വൈകുന്നേരം മുതൽ പാഴ്സൽ ആണ് കൂടുതൽ. 8 പേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഉണ്ട്. Ambience ഒന്നും നോക്കി കേറരുത് പ്ലീസ്. ചെറിയ ഹോട്ടൽ എന്ന് വച്ച് വിട്ട് കളയണ്ട. സംതൃപ്തിയോടെ ഇറങ്ങി പോകാം.
ശരിക്കും Tasty Homely Food തന്നെ.