Date: 03/06/2018
ഒരിക്കൽ പോയി 10 – 15 മിനിറ്റ് വെയിറ്റ് ചെയ്തു നിന്ന് പിന്നെ സീറ്റ് കിട്ടിയപ്പോൾ ബിരിയാണി തീർന്നു പോയതറിഞ്ഞു ഇറങ്ങി പോയ സ്ഥലത്തു വീണ്ടും കേറി ചെന്നു സകുടുംബം ബിരിയാണി തന്നെ കഴിക്കണം എന്ന വാശിയുമായി.
നില്പിനു് ഒരു കുറവുമില്ല ഒരു 20 min കട്ടയ്ക്കു വെയിറ്റ് ചെയ്തു അവസാനം സീറ്റ് കിട്ടി.
2 ചിക്കൻ ബിരിയാണി വാങ്ങിച്ചു. അത്യാവശ്യം നല്ല quantity ഉള്ളത് കൊണ്ട് തന്നെ പിള്ളേർക്ക് വേറെ മേടിച്ചില്ല. പിള്ളേർക്ക് വേണ്ടി സ്പെഷ്യൽ പാത്രമൊക്കെ നമ്മൾ പറയാതെ തന്നെ കൊണ്ട് വച്ച് തന്നു. സർവീസ് എല്ലാം കൈങ്കേമം. സത്യം ആയിട്ടും എന്നെ ഒരു മുൻ പരിചയവുമില്ല കേട്ടോ.
(എന്നാണെന്റെ ബലമായ വിശ്വാസം – കാരണം അവിടെ നിന്ന സമയത്തു തന്നെഞാൻ ഓർഡർ ചെയ്തിരുന്നു ഇരുന്നാൽ ഉടൻ തന്നെ കിട്ടാൻ വേണ്ടി. പക്ഷേ അതെ ആള് തന്നെ ഇരുന്ന ശേഷം മെനു കാർഡ് തന്നിട്ട് പോയി [ വിശപ്പ് കാരണം menu മറിച്ചു നോക്കിയത് അല്ലാതെ മെനുവിന്റെ photo ഒന്നും എടുത്തില്ല ]പിന്നെ വന്നു order എടുക്കുക ആണു ചെയ്തത് – 2 ചിക്കൻ ബിരിയാണി പറഞ്ഞത് ഓർമിച്ചു വയ്ക്കാൻ ഇത്രെയും ആൾക്കാരെ deal ചെയ്യുന്നത് അല്ലേ may be തെറ്റി പോയാലോ ഒന്നും കൂടി ചോദിച്ചു confirm ആക്കിയത് ആയിരിക്കും. പിന്നെ as per their policy ഇരുന്ന ശേഷം മാത്രം ആയിരിക്കാം ശരിക്കുള്ള ഓർഡർ എടുക്കുന്നത്. എന്തായാലും അധികം വൈകാതെ ഒരു 10 മിനിറ്റിനകം സാധനം കൊണ്ട് വന്നു തന്നു)
കഴിച്ചു തുടങ്ങിയപ്പോഴേ ഒരു കാര്യം നിശ്ചയിച്ചു ഇനി മേലാൽ കുറച്ചു കാത്തു നിൽക്കേണ്ടി വന്നാലും ശരി തന്നെ ഇവിടെ ഇനിയും വരുമെന്ന്. പറയാൻ ഉണ്ടോ കിടിലോൽ കിടിലം ചിക്കൻ ബിരിയാണി. ഇതെന്താ എല്ലാവരും കൂടി കോംമ്പെറ്റീഷൻ നടത്താൻ പോകുന്നോ മുൻപ് കഴിച്ച സ്ഥലങ്ങളിലും ഇതേ അനുഭവം ആയിരുന്നു. റൈസും ചിക്കനും എല്ലാം ഒന്നിനൊന്നു മെച്ചം. 4 വയസ്സുള്ള ഇളയ മോള് പോലും കൊതിയോടെ പുട്ടു പോലെ തട്ടി വിടുന്നത് കണ്ടു.
ആഹാരം കഴിച്ചിട്ട് എഴിച്ചു പോകുമെന്നല്ലാതെ സാധാരണ ഞാൻ അതിന്റെ കൂടെ ഈ ജ്യൂസ് ഐസ്ക്രീം തുടങ്ങിയ കാര്യങ്ങൾ അങ്ങനെ കഴിക്കാൻ പ്രോത്സാഹിപ്പിക്കാറ് ഇല്ല. കാരണം ചിലപ്പോൾ cash കീറുന്നത് അവിടെ ആയിരിക്കും. ജ്യൂസ് – fruits വാങ്ങി വീട്ടിൽ അടിച്ചു കുടിക്കാം. പിന്നെ ഐസ്ക്രീം പുറത്തു ഉണ്ടാക്കുന്നതൊക്കെ കൊള്ളില്ല മൃഗ കൊഴപ്പു ചേർന്നതാണ്. fresh cream വാങ്ങിച്ചു അമ്മ വീട്ടിൽ നല്ല ice cream ഉണ്ടാക്കി തരുമെന്നൊക്കെ പറഞ്ഞു പിള്ളേരെ ‘ബോധവത്കരിച്ചു’ ആ സാഹസത്തിൽ നിന്നു പിന്തിരിപ്പിക്കും. പിള്ളേര് അതൊക്കെ വിശ്വസിച്ചു മനസ്സിൽ പ്രാകി മിണ്ടാതിരിക്കും. ഭാര്യയോട് ആദ്യമേ വേണ്ട അല്ലേ എന്ന് ചോദിച്ചു മുൻകൂർ ജാമ്യം എടുക്കാറ് ഉണ്ട്. പക്ഷേ ഇത്തവണ ആഹാരം കഴിഞ്ഞതും ഫലൂഡ വേണം എന്ന് ആവശ്യവുമായി സഹധർമ്മണി തന്നെ മുന്നിൽ. ചിരിച്ചോണ്ട് സമ്മതിക്കുകയേ നിവർത്തിയുള്ളു. അല്ലെങ്കിൽ പിന്നെ എന്തൊക്കെ ഉണ്ടാവും എന്ന് അനുഭവങ്ങൾ കൊണ്ട് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ ഉളളൂ.
അങ്ങനെ ഫലൂഡ എത്തി – ഭാഗ്യം ഒരെണ്ണം 80 Rs യേ ഉളളൂ . ഇത് കൊണ്ട് വച്ചപ്പോഴേ 4 വയസുള്ള മോൾക്ക് ഭയങ്കര സന്തോഷവും ചിരിയുമായിരുന്നു. ചുറ്റും ഒന്ന് കണ്ണോടിച്ചു ആരെങ്കിലും ശ്രദ്ദിക്കുന്നുണ്ടോ, പെണ്ണ് നമ്മളെ നാണം കെടുത്തുമോ. ഇത് ഒന്നും വാങ്ങിച്ചു കൊടുക്കാത്ത team ആണെന്ന് തെറ്റിധരിക്കുമോ. (സത്യം അതാണെങ്കിലും). ഫലൂഡ കഴിച്ചപ്പോൾ അവളുടെ സന്തോഷവും ചിരിയും കൂടിയതെ ഉളളൂ. കാണുന്ന ആ ഭംഗി കഴിക്കോമ്പോഴും ഉണ്ട്. എന്റെ സ്വന്തം അഭിപ്രായത്തിൽ അവിടെ പോയിട്ടുണ്ടെങ്കിൽ ഇത് കഴിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് വളരെ അധികം miss ആയ ഒരു മുതല് ആണു ഇത്. Highly Recommended. ആ കാശിനു കിടിലം ആയി മുതലാകും. കിടിലം ക്വാളിറ്റി. ആവശ്യത്തിന് ഉള്ള quanityum. അതിലെ ഉണക്ക മുന്തിരി ചിലപ്പോൾ തെറ്റിധരിക്കപ്പെട്ടേക്കാം. കട്ടിയാണ് എന്ന് തോന്നി മാറ്റി വച്ചു പിന്നെ വെറുതെ ഒന്ന് test ചെയ്യാൻ വേണ്ടി എടുത്തു കഴിച്ചപ്പോൾ ആദ്യത്തെ ഒരു കട്ടിയേ ഉള്ളൂ. അത് ആ ടൈപ്പ് ആണ്. സാധാരണ കാണുന്ന അല്ല നല്ല നീളം ഉള്ള ആദ്യം കട്ടി തോന്നുന്ന but ഒന്ന് കടിച്ചു കഴിഞ്ഞാൽ പിന്നെ soft ആയി കഴിക്കാവുന്ന നല്ല മധുരം ഉള്ള ഒരിനം. അതിൽ ചേർത്തിരിക്കുന്ന വെർമസിലിയൊക്കെ അസാധ്യ taste ആയിരുന്നു.
പിന്നെ എനിക്ക് എല്ലാവരോടും പറയാനുള്ളത് നമമൾ 2 പേർ ചേർന്ന് ഒരു restaurantil പോയെന്ന് ഇരിക്കട്ടെ 4 പേരുള്ള സീറ്റ് കണ്ടാൽ ഒന്നകിൽ ഒരറ്റം ചേർന്ന് opposite ആയിരിക്കുക അല്ലെങ്കിൽ ഒരു വശത്ത് ഇരിക്കുക ഇനി വരുന്നവരുടെ സൗകര്യവും കൂടി കണക്കിലെടുത്ത്. തിരക്കുള്ളപ്പോൾ അതാ നല്ലത്. Retaurantകാർ എപ്പോഴും വന്ന് പറയണമെന്നില്ല customer ന് ഇഷ്ടപ്പെട്ടില്ലങ്കിലോ എന്ന് വിചാരിച്ച്, ഇത് നമ്മളെല്ലാം അറിഞ്ഞ് ചെയ്യേണ്ട ഒരു മര്യാദയാണ്.
എല്ലാം കൊണ്ട് മനവും അകവും നിറഞ്ഞാണ് അവിടെ നിന്ന് ഇറങ്ങിയത്. ചുമ്മാതല്ല ആൾക്കാരുടെ തിരക്കും അവിടെ wait ചെയ്യന്നതും. അനന്തപുരിയിലെ ഈ രുചിയുടെ King അതിലെ രുചിയുടെ തനിമ നിലനിർത്തി എക്കാലവും വിലസട്ടെ…
Google Map:
https://g.page/kingskowdiar?share
കുറവൻകോണം കിങ്സിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ