ഉസ്താദ് ഹോട്ടലിലെ ഉച്ച ഭക്ഷണം കഴിഞ്ഞ് കുറച്ച് ഷോപ്പിംങ്ങ് പരിപാടി ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞപ്പോൾ വൈകുന്നേരമായി. ഒരു ചായ കുടിച്ചാലോ എന്നായി ആലോചന.
കൈരളി തിയേറ്ററിന്റെ എതിർവശത്തുള്ള കയറ്റത്തിന്റെ തുടക്കത്തിൽ വണ്ടി കയറവേ ഒരു ഹോട്ടൽ കണ്ടു. Hotel Sharma. ഉഴുന്ന് വടയും ഉള്ളി വടയും കൊള്ളാം. ചായ കുടിച്ചപ്പോൾ നല്ല ടേസ്റ്റ്. ഒരു ചായ കൂടി കുടിക്കാൻ ഒരു മോഹം. ബോർഡിൽ മസാല ചായ കണ്ടു. അതും കുടിച്ചു, റൊമ്പ പ്രമാദം.
ഉച്ചഭക്ഷണം കാരണം വയറ് നിറഞ്ഞിരുന്നതിനാൽ കൂടുതൽ ഒന്നും കഴിക്കാൻ നിവൃത്തിയില്ല. ബോർഡിലെ പേരുകൾ കണ്ട് നിർവൃതി കൊണ്ടു. പടം എടുത്തിട്ടുണ്ട്.
ഫാമിലിയായി ആളുകൾ വരുന്നുണ്ട്. ഒരേ സമയം 50 പേർക്ക് ഇരിക്കാനുള്ള സ്ഥലം ഉണ്ട്.
ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവർ അവരുടെ അഭിപ്രായം പറഞ്ഞാൽ കൊള്ളാം.
Google Map:
https://goo.gl/maps/pUgd4JqtepBfnXgu9