ലൊക്കേഷൻ: വെള്ളയമ്പലത്തു നിന്ന് വഴുതക്കാട് വരുമ്പോൾ ശ്രീ മൂലം ക്ലബും കഴിഞ്ഞു പൂജപ്പുര തിരിയുന്ന റോഡ് എത്തുന്നതിനു മുൻപായി ഇടതു വശത്ത്.


ഒരു ബന്ധുവിനെ കാണാൻ ജൂബിലി ഹോസ്പിറ്റലിലോട്ട് യാത്ര തിരിച്ചത് ആണ് രാത്രി. സാധാരണ ഹോസ്പിറ്റലിൽ പിള്ളേരെ കൊണ്ട് പോകുന്ന പതിവില്ല എങ്കിലും ചില സാഹചര്യങ്ങൾ കാരണം അവരെ കൂടി കൂട്ടി. എല്ലാവർക്കും നല്ല വിശപ്പ്. കൂടുതൽ ദൂരം വണ്ടി ഓടിക്കാൻ ഒന്നും വയ്യ. തൊട്ടു മുന്നിൽ ശ്രീ ഐശ്വര്യ. റവ ദോശ ഓർമ്മ വന്നു. താഴെ ഇരിക്കാൻ സ്പേസ് ഇല്ലാത്തതു കാരണം മുകളിൽ ഉള്ള എ.സി റൂമിലോട്ട് കയറി.
മൂന്ന് ഒണിയൻ റവ ദോശ ഓർഡർ ചെയ്തു. നല്ല മൊരിഞ്ഞ ദോശയുടെ ഓരോ അരികകളും എടുത്ത് അവിടത്തെ പൊടി ചമ്മന്തിയിൽ മുക്കി കഴിക്കണം.
തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു രുചി തന്നയാണ് ഇവിടത്തെ ഒണിയൻ റവ ദോശ. സാമ്പാറും മറ്റു ചമ്മന്തി കറികളും എല്ലാം നല്ലതായിരുന്നു.


നല്ല നൈസ് ആയിട്ടു ഉണ്ടാക്കിയത് കൊണ്ട് ആണോന്നു അറിഞ്ഞൂടാ എനിക്ക് വിശപ്പ് മാറിയില്ല. പിന്നെ ഒരു നെയ്യ് റോസ്സ്റ്റും പൂരിയും കൂടി മേടിച്ചേ അത് അടങ്ങിയോളു. പിള്ളേർ 2 ജൂസും ഞാനും ഭാര്യയും ഓരോ കോഫിയും കുടിച്ചു.രുചിയുടെ കാര്യത്തിൽ എല്ലാം കൊള്ളാം.
ക്വാളിറ്റിയോടൊപ്പം റേറ്റും ഉണ്ട്. പ്രത്യേകിച്ചു എ.സി യിൽ വില കൂടും. അടുത്ത പ്രാവശ്യം എന്തായാലും താഴെ തന്നെ ഇരിക്കണം.
Google Map:
https://goo.gl/maps/Bpxhj6HvoTagQzTC6
ഐശ്വര്യ ഹോട്ടലിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ വായിക്കാൻ