Date: 15-07-2018
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല.
TOT യുടെ പുതിയ ഡിഷ് ആയ ‘മീൻ സദ്യ’ പരീക്ഷിച്ചു അറിയുവാനും അതിനെ പറ്റിയുള്ള നമ്മുടെ അഭിപ്രായങ്ങൾ ഹോട്ടൽ ഉടമസ്ഥനുമായി നേരിട്ട് സംവേദിക്കാനും അതോടൊപ്പം തന്നെ ഹോട്ടലിലെ പ്രവർത്തനങ്ങൾ കണ്ടു അറിയുവാനും അതിനെ പറ്റിയുള്ള കാഴ്ചപ്പാടുകൾ അദ്ദേഹവുമായി ചർച്ച ചെയ്യാൻ ഉള്ള ഒരു അവസരവും ആയി ആണ് ഇത് ഉപയോഗിച്ചത്.

മീനിന്റേതായ 7 രുചി കൂട്ടുകൾ ആണ് മീൻ സദ്യയിൽ ഒരുക്കിയിട്ടുള്ളത്.
ഇതിൽ ഇപ്പോഴുള്ള മീൻ വിഭവങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്. മീനിന്റെ ലഭ്യതയും അത് തയ്യാറാക്കുന്നിതിന്റെയും ഭാഗം ആയി മാറ്റങ്ങൾ വരാവുന്നതാണ്.
1. മീൻ അച്ചാർ — ചൂര
2. മീൻ തോരൻ — നെത്തോലി പീര
3. മീൻ കൂട്ട് കറി – കണവ
4. മീൻ ചമ്മന്തി — ഉണക്ക കൊഞ്ച് പൊടിമീൻ
5. മീൻ അവിയൽ
6. മീൻ കറി – വേളാപ്പാരാ
7. മീൻ പൊരിച്ചത് – അയല അല്ലെങ്കിൽ ചാള
ഇതിന്റെ ഒരു മിനിയേച്ചർ വേർഷൻ ആണ് നമ്മൾ ടേസ്റ്റ് ചെയ്തത്
ചൂര മീൻ അച്ചാർ, നെത്തോലി മീൻ തോരൻ, കണവ മീൻ കൂട്ടുകറി എന്ന മീൻ വിഭവങ്ങളോടൊപ്പം സദ്യയുടെ തനതു കൂട്ടായ ചിപ്സ്, ഉപ്പേരി, ചോറ്, അച്ചാർ (നാരങ്ങാ), പരിപ്പ്, പപ്പടം, സാമ്പാർ, പുളിശ്ശേരി, രസം, പായസം.
ബാക്കിയുള്ള മീൻ വിഭവങ്ങൾ എല്ലാം തന്നെ അണിയറയിൽ ഒരുങ്ങി ടേസ്റ്റ് ഓഫ് ട്രാവൻകൂറിൽ വിരുന്നു വരുന്നവർക്ക് കൊടുക്കാൻ സജ്ജമായതായി ആണ് ഒടുവിൽ ലഭിച്ച വിവരം.
കഴിച്ച വിഭവങ്ങളെ പറ്റി പറയാം..
ചൂര മീൻ അച്ചാർ – Dry ആയിട്ടുള്ള ചൂര മീനിന്റെ ഒരു ഫീൽ ആണ് തോന്നിയത് . ആസ്വാദ്യകരം ആയി തോന്നി. ഒരു അച്ചാർ എന്നുള്ള രീതിയിൽ തോന്നാതെ മീൻ ആയിട്ടു തന്നെ കഴിച്ചു.
നെത്തോലി കൊണ്ടുള്ള മീൻ തോരൻ അഥവാ നെത്തോലി പീരയും വളരെ ഹൃദ്യം ആയി അനുഭവപെട്ടു.
കണവ കൂട്ടുകറിയും വളരെ ഇഷ്ടപ്പെട്ടു. ഈ കൂട്ടത്തിൽ എനിക്ക് ഇഷ്ടപ്പെട്ട മീൻ കണവ ആണെങ്കിലും കറികൾ ആയി നോക്കുമ്പോൾ മൂന്നും ഒന്നിനോട് ഒന്ന് മികച്ചു നിന്നു. കഴിച്ച മീനിന്റെ കാര്യത്തിൽ കുറവ് പറയാൻ ഒന്നും തന്നെ ഇല്ല. സദ്യയുടേതായ തനതു വട്ടങ്ങളിലെ കറികളും തൃപ്തികരം ആയിരുന്നു.
ഒരു മീൻ സദ്യ എന്ന് പറയുമ്പോൾ ഒഴിച്ച് കൂട്ടാൻ വേണ്ടതായ മീൻ കറി അത് പോലെ മീൻ പൊരിച്ചതും ഉണ്ടാവണമെല്ലോ. അത് എന്തായാലും ഇതിന്റെ മുഴവൻ ആയുള്ള പാക്കേജിൽ ഉൾപ്പെടത്തിയിട്ടുണ്ട്. 179 Rs ക്ക് തീർച്ചയായും നല്ല ഒരു പാക്കേജ് തന്നെയായിരിക്കും എന്നാണ് എന്റെ അഭിപ്രായം.
സർവീസുമായി ബന്ധപ്പെട്ട വിളമ്പുന്ന രീതി, ആഹാരം കൊണ്ട് വരുന്നത് – ഇതൊക്കെ എങ്ങനെ കൂടുതൽ മികച്ചതാക്കാം, സദ്യയുടെ ചട്ട കൂടുകൾ തയ്യാറാകുന്നത് ത്തുടങ്ങിയവെ പറ്റി പൊതുവായി TOT യുടെ ഓണർ ആയ Mr Harish A S മായി സംസാരിച്ചു.
എന്നെ സംബന്ധിച്ചു ആദ്യം ആയാണ് TOT യിൽ വരുന്നത്. രുചികൾ ആസ്വദിക്കാനും അത് നിങ്ങളോടു ഒപ്പം കൂട്ടായ്മയിൽ പങ്കു വയ്ക്കാനും വീണ്ടും വരുന്നത് ആയിരിക്കും. ശാസ്തമംഗലത്തു നിന്നു വെള്ളയമ്പലം പോകുമ്പോൾ വലതു വശത്തായിട്ടാണ് Taste Of Travancore വരുന്നത്. ഡോമിനോസിന്റെ എതിർവശത്തായി റോഡിനോട് ചേർന്നുള്ള വഴിയുടെ ഉള്ളിൽ ആയാണ് TOT സ്ഥിതി ചെയ്യുന്നത്.