Date: 19/08/2018
Location : TBI ജംഗ്ഷനിൽ ചെന്നിട്ട് വലത്തോട്ട് തിരിയണം
ഇത് രണ്ടാം തവണയാണ് ഈ ഹോട്ടലിൽ. Flood relief സമയത്ത് സന്നദ്ധത പ്രവർത്തനത്തിനു കൂടെ വന്ന കൂട്ടുകാരിയെ രാത്രി നെയ്യാറ്റിൻകരയിൽ കൊണ്ട് വിടാൻ കുടുംബത്തെയും കൂടെ കൂട്ടി.
RB Palace ൽ മുൻപ് കയറിയത് എന്റെ ഒരു സുഹൃത്തുമായിട്ടായിരുന്നു.
Wife ന് Smitha യ്ക്ക് അവസരം കിട്ടിയില്ല. അതിൽ ഒരു പിണക്കവും ഇല്ല. എങ്കിലും ഇവിടെ കയറി. (ഇനി ഭാവിയിൽ പരാതി ഉണ്ടാകില്ല എന്ന് ആരു കണ്ടു?) പിള്ളേർക്കും ഒരു സന്തോഷമാകട്ടെ.
പുറമേയെന്നു കണ്ടാൽ ഒന്ന് അമ്പരക്കും. തല ഉയർത്തി നിൽക്കുന്ന ആ സൗധം കാണുമ്പോൾ കേറണോ വേണ്ടയോ (എന്നെ പോലെയുള്ളവർ,കാരണം ക്യാഷ് കൊറേ കീറുമോ എന്ന് ഭയന്ന്). ബജറ്റ് ഹോട്ടൽ എന്ന് പറയാൻ പറ്റില്ല. പക്ഷേ ഹോട്ടലിന്റെ മൊത്തം മുതൽ മുടക്ക്, അതായത് അവിടത്തെ സൗകര്യങ്ങൾ വച്ച് നോക്കുമ്പോൾ ക്യാഷ് ഒട്ടും കൂടുതൽ അല്ല.
അവിടെ കൊറേ നേരം ഇരിക്കാനും, അവിടെ ഇരുന്നു കഴിക്കാനും ഒരു സുഖം ഉണ്ട്. നമുക്ക് ഭക്ഷണ കാര്യത്തിലേക്കു കടക്കാം.
അന്നത്തെ താരം Kai Chi Chicken (180 Rs) ആയിരുന്നു. ആ ഡിഷ് പറയാൻ മറന്നില്ല.
ഒപ്പം ഇവിടത്തെ ബീഫിന്റെ രുചി അറിയാൻ Beef coconut fry (130 Rs) യും പറഞ്ഞു .കൂടെ കഴിക്കാൻ നാനും (10 Rs) അപ്പവും (15 Rs) . Kai Chi Chicken രുചിയുടെ consistency ഇപ്പോഴും നില നിർത്തിയിട്ട് ഉണ്ട്. എല്ലാവർക്കും ഇഷ്ടപ്പെട്ടു.
ബട്ടർ നാൻ വളരെ ഇഷ്ടപെട്ടുവെങ്കിലും മുൻപത്തെ ചില പീസുകളിൽ ഉള്ള കരിവിന്റെ പ്രശ്നം വീണ്ടും കണ്ടു. പറഞ്ഞപ്പോൾ മാറ്റി തന്നു. കരിഞ്ഞു എന്ന് പറയുമ്പോൾ കരിഞ്ഞു കരിക്കട്ട ആയി എന്ന് വിചാരിക്കരുതേ. ചെറിയ ഒരു ഇതാണ്, എങ്കിലും നമ്മൾ നല്ലതു കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കു ഈ കരിഞ്ഞത് കേറി വരുമ്പോൾ ഒരു കല്ല് കടി. ഇത് പ്രത്യേകം അവിടെ പറഞ്ഞു. എന്തായാലും അത് മാറ്റി തന്നെല്ലോ. Ok …
അപ്പം നല്ല പൂ പോലത്തെ അപ്പം.
Next ice-creams അധികം പിള്ളേരെ പ്രോത്സാഹപ്പിക്കാറില്ല means അവർ പറഞ്ഞാലും, നിരുത്സാഹപ്പെടുത്തും. (വീട്ടിൽ ഉണ്ടാക്കി കൊടുക്കും). ഒരു കാര്യം ഉള്ളത് അതിൽ കൊറേ പൈസ അങ്ങ് പോകും. പിന്നെ പിള്ളേരല്ലേ ആരെങ്കിലും കഴിക്കുന്ന കാണുമ്പോൾ അവർക്കും കഴിക്കാൻ ഒരു കൊതി. പിന്നെ അമാന്തിച്ചില്ല. ഐസ്ക്രീമും വാങ്ങിച്ചു. പിള്ളേർക്ക് ഒരു കമ്പനി കൊടുക്കാൻ നമ്മളും ഒരെണ്ണം വാങ്ങിച്ചു. കൊതി ആയിട്ടു ഒന്നും അല്ല. പിള്ളേർക്ക് എന്തെങ്കിലും തോന്നിയാലോ. വെറുതെ എന്തിനാ അവർക്കു വയറു വേദന വരുത്തന്നത്. ഈ ഐസ്‌ക്രീമിന്റെ ഒരു കാര്യം.
Chocolate Ice-cream (90 Rs) Fruit Salad Ice-cream (90 Rs) Fried Ice-cream (120 Rs) . ഫ്രൈഡ് ഐസ്ക്രീം പതിവ് തെറ്റിച്ചില്ല. മുൻപും പല സ്ഥലത്ത് നിന്നും കഴിച്ചിട്ടുണ്ട്. അവിടെയൊന്നും ഇഷ്ടപെട്ടിട്ടില്ല . നമുക്ക് ഫ്രൈഡ് ഐസ്ക്രീം പിടിക്കില്ല ആയിരിക്കും, ഇവിടെയും ചീറ്റി പോയി. ഫ്രൂട്ട് സാലഡ് ഐസ്ക്രീം കൊള്ളാം. പൊളിച്ചത് ചോക്ലേറ്റ് ഐസ്ക്രീം തന്നെയാണ് .അത് കൊച്ചിന്റെ കൈയിൽ നിന്ന് വാങ്ങി ഇടയ്ക്ക് ആസ്വദിച്ചു.
ബില്ല് around 700+ ആയെങ്കിലും (നമുക്ക് ഇതൊക്കെ കൂടുതൽ ആണേ, ക്ഷമിക്കണം) ഐസ്ക്രീം ഒഴിച്ച് നിർത്തിയാൽ ഫുഡ് ഐറ്റംസ് മാത്രം with out tax 430. ആ ഹോട്ടലിനെ സംബന്ധിച്ചു വലിയ റേറ്റ് അല്ല.
മൊത്തത്തിൽ വളരെ സംതൃപ്തിയോടെയാണ് അവിടെ നിന്ന് ഇറങ്ങിയത്. ഈ കഴിച്ച ആഹാരത്തിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. ഇതേ രീതിയിൽ തന്നെയാണ്വയ്ക്കുന്നതെങ്കിൽ കേറുന്നവർ നിരാശപ്പെടില്ല.
ഭക്ഷണ പ്രേമികൾ മറ്റ് നല്ല റെസ്റ്റോറ്റൻസുകളെ പ്രോത്സാഹപ്പിക്കുന്ന പോലെ ഇവിടെയും കേറി കഴിച്ചു പ്രോത്സാഹിപ്പിക്കണം എന്നാണ് ആഗ്രഹം. കെട്ടും മട്ടും കണ്ടു കയറാൻ പേടിക്കയൊന്നും വേണ്ട.
RB പാലസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ