Date : 22-08-2018
Location: Shangumugham
രാവിലെ വർക്ക് ചെയ്യുന്ന ഓഫീസുമായി ചേർന്ന് ടെമ്പോ ലോറിയിലൊക്കെ കയറി പൊരി വെയിലത്തു നിന്നു സാധനങ്ങൾ SMV സ്കൂളിൽ സഹപ്രവർത്തകരോടൊപ്പം എത്തിച്ചപ്പോൾ ഒരു സംതൃപ്തി, കൂടെ നില്ക്കാൻ പറ്റിയതിന്റെ. ഉച്ചയ്ക്ക് ശേഷം നേരെ ശംഖുമുഖത്തുള്ള എയർപോർട്ടിലോട്ട് വിട്ടു, അടുത്ത പരിപാടിക്കായി. ഇടയ്ക്കു ഒരു ഇടവേള. ഉച്ചയ്ക്കും ഒന്നും നേരെ കഴിക്കാൻ പറ്റിയില്ല. എയർപോർട്ടിൽ പെട്ടന്ന് തിരിച്ചു കേറുകേയും വേണം. അപ്പോൾ ഓർമ്മ വന്നത് നമ്മുടെ Old കോഫി ഹൗസ്.
കുറച്ചു മാസങ്ങൾക്കു മുൻപ് കേറി. കഴിച്ചത് ഇഷ്ടപ്പെട്ടില്ല, റേറ്റും കത്തിയായി തോന്നി ഫുഡിന്റെ നിലവാരം കാരണം. അന്ന് തീരുമാനിച്ചതാ ഈ പടി ചവിട്ടില്ല എന്ന് . എങ്കിലും ക്ഷമിച്ചേക്കാം ഒരവസരം കൂടി കൊടുക്കാലോ. നോക്കാം.
ആദ്യം ഓർഡർ ചെയ്‌തത് ചിക്കൻ കട്ലറ്റ്. ഇപ്രാവശ്യം പെർഫെക്റ്റ് ആയിരുന്നു. നല്ല മൊരിഞ്ഞ ചൂടോടെ കൂടെ. സംഗതി കിടു. വെജ് കട്ലറ്റ് കഴിച്ച സുഹുത്ത് നല്ല അഭിപ്രായം ആണ് പറഞ്ഞത്. Rate താരത്മ്യം ചെയ്താൽ കൂടുതൽ ആണ് വീടിന്റെ അടുത്തുള്ള ബേക്കറിയുമായി. അങ്ങനെ നോക്കിയാൽ പൊതുവെ റേറ്റ് എല്ലാം കൂടുതൽ അല്ലേ എന്ന തോന്നാം. തോന്നാം എന്നല്ല തോന്നും. പക്ഷേ ഇവിടെ ഇരുന്ന് കടല് കണ്ടു കഴിക്കുന്നതിലെ സുഖം കിട്ടില്ലലോ. മനസ്സിന് അപ്പോൾ കിട്ടിയ ആ സുഖം. ക്ഷ പിടിച്ചു കട്ലറ്റ്.
പെറോട്ടയും ചിക്കൻ കറിയും എത്തി. രണ്ടും ഇഷ്ടപ്പെട്ടു. തെറ്റ് ഒന്നും പറയാൻ ഇല്ല. ചിക്കൻ കറി പ്രത്യേകം ഇഷ്ടപ്പെട്ടു. രണ്ടും ആസ്വദിച്ച് കഴിച്ചു. തീരാറായപ്പോൾ കോഫിയും ഓർഡർ ചെയ്തു. ഇഷ്ടപ്പെട്ടു. നല്ല കോഫി. പാലൊഴിച്ച കോഫി തന്നെയാണ്. സുഹൃത്ത് ചായയാണ് കുടിച്ചത്. പാൽപൊടിയുടെ ടേസ്റ്റ് ആണ് ആൾക്ക് ഫീൽ ചെയ്തത് പക്ഷേ ആൾക്ക് സ്വതവേ പാല് ഒഴിച്ച ചായയേക്കാൾ പാൽപ്പൊടി ചായയാണ് ഇഷ്ടം. നല്ല ചായ ആണെന്നായിരുന്നു അഭിപ്രായം.
പിന്നെ സെർവ് ചെയ്തതും കൊള്ളാം. മുൻപ് ചെന്നപ്പോൾ ജോലി പോലെ ചെയ്യുന്നുണ്ടായിരുന്നത് ഇപ്പോൾ ഇഷ്ടത്തോടെ ചെയ്യുന്ന ഒരു അനുഭവം തോന്നി. കൊള്ളാം. ഇത് പോലെ ഇഷ്ടത്തോടെ സെർവ് ചെയ്താൽ ആളുകൾ കൂടുതൽ ഇഷ്ടപെടും. എല്ലാം കൊണ്ട് സംതൃപ്തിയുള്ള മനസ്സോടെ കൂടുതൽ ഊർജത്തോടെ അവിടെ നിന്നു ഇറങ്ങി.
ശംഖുമുഖത്തെ Old Coffe House #ഇസ്‌തം.
Note: ക്ഷമിക്കണം അന്നത്തെ തിരക്കിനിടയിൽ ബില്ലിന്റെ ഫോട്ടോ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു. പിന്നെ മുമ്പ് എന്റെ മൊബൈലിൽ എടുത്ത Old Cofee House ന്റെ കുറച്ച് നാള് മുമ്പത്തെ ഒരു ചിത്രവും. അന്നത്തെ ഓർമ്മയ്ക്കായി flight ന്റെ പടവും.
Google Map:
https://goo.gl/maps/rSb1zw2EZ5PKefUJ7