Date: 14/Sep/2018

അറിയാത്തവർക്ക് ഒന്ന് പരിചയപ്പെടാൻ
തച്ചോട്ടുകാവ് നിന്ന് മൂങ്ങോട് പോകുന്ന വഴി ആണ് ഈ ഹോട്ടൽ. ഇടതു വശത്തായി വരും.
“25 വർഷം ആയി ഈ ഹോട്ടൽ തുടങ്ങിയിട്ട്.”
മുൻപ് നിന്ന സ്ഥലത്തു നിന്ന് മാറി ഈ ഹോട്ടൽ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു വന്നിട്ട് 3 വർഷം ആയി. മുൻപ് കുറച്ചു മാറി വലതു വശത്തു ആയിരുന്നു.
ഒരു ദിവസം (14/09/2018) ഒറ്റയ്ക്ക് രാത്രി അവിടെ കേറി. ചിക്കൻ കറി ഹാഫ് മേടിച്ചു. പെറോട്ടയും. ചിക്കൻ കറി കൊള്ളാം തരക്കേടില്ല. അവസാനം ഒരു പഴകേക്കും. അത് നന്നായി ഇഷ്ടപ്പെട്ടു. ക്ഷമിക്കണം കുറച്ചു ദിവസം കഴിഞ്ഞത് കൊണ്ട് കറക്റ്റ് റേറ്റ് ഓർമ്മ വരുന്നില്ല. റേറ്റ് വച്ച് നോക്കുമ്പോൾ pieces ഉണ്ടായിരുന്നു. മുതലാകും. പിന്നെ ഒരിക്കൽ പോയി വീട്ടുകാർക്കും ചേർത്ത് പാർസലായി ചിക്കൻ ഫ്രൈയും പെറോട്ടയും മേടിച്ചു. അതും കൊള്ളാമായിരുന്നു. ഇഷ്ടപ്പെട്ടു.
Extreme ടേസ്റ്റ് ഒന്നും അവകാശപ്പെടാനില്ലെങ്കിലും ഇത് വഴി പോകുന്നവർക്ക് കേറി കഴിക്കാം. പിന്നെ സർവീസ് വേഗത പക്കയാണ്. കസ്റ്റമേഴ്സിനോടുള്ള പെരുമാറ്റവും നല്ലതു, എങ്കിലും സ്റ്റാഫുകൾ കുറച്ചു കൂടെ വൃത്തി ആയി ആഹാരം കൈകാര്യം ചെയ്താൽ കൊള്ളാമെന്നു തോന്നി.
മൊത്തത്തിൽ ഒരു സംതൃപ്തി തോന്നി.
Google Map:
https://goo.gl/maps/YBCcnBH4zezPfnWSA