Date: 12/10/2018
സുഹൃത്തുക്കളേ ഈ കുഞ്ഞു ഷോപ്പ് ഇരിക്കുന്നത് വഴുതക്കാട് നിന്ന് വെള്ളയമ്പലത്തിലോട്ടു പോകുമ്പോൾ വഴുതക്കാടുള്ള പെട്രോൾ പമ്പ് കഴിഞ്ഞു സിഗ്നൽ കഴിഞ്ഞു ഇടതു വശത്തുള്ള ഈസ്റ്റേൺ ബേക്കറി കഴിഞ്ഞ് തൊട്ട് അടുത്ത്. കിണ്ണം കിണ്ണം ഫ്രഷ് ജ്യൂസ് ഐറ്റംസുകൾ കിട്ടും. അതും പോക്കറ്റ് ചോരാതെ.
ഇന്നലെ നമ്മൾ (ഭാര്യയും ഭർത്താവും) 2 Dates Milk Shake – (ഒരെണ്ണം 50 RS) വാങ്ങിച്ചു. നല്ല പൊളപ്പൻ സാധനം. നല്ല ഈന്തപ്പഴന്തിന്റെ രുചി നാവിൽ മൊട്ടിട്ടു നിന്നു. വില കുറവായത് കൊണ്ടല്ല ഇത് പറയുന്നത്. കിടിലോസ്‌കി.
ഒരു കുഞ്ഞ് കടയാണ്. കസേര ഇട്ട് പുറത്തു ഒരു 6 പേർക്ക് ഇരിക്കാം. ആളുകൾ നിന്നും കഴിക്കുന്നു. ആവശ്യത്തിന് തിരക്ക് ഉണ്ട്.
Google Map:
https://goo.gl/maps/av9TfcXapMyqq4bDA