Location: Kazhakuttom
Date: 13/10/2018

വർഷങ്ങൾക്ക് മുൻപ് നമ്മുടെ സ്വപ്ന സൗധങ്ങളുടെയിടയിൽ സ്ഥാനം പിടിച്ച ഒരിടമായിരുന്നു അൽസാജ്.

നല്ല നല്ല ബിരിയാണികൾ. ഒന്ന് പോലും മോശമായിട്ടില്ല. വർഷങ്ങൾക്കിടയിൽ സാഹചര്യങ്ങൾ മാറിയപ്പോൾ അങ്ങോട്ടുള്ള യാത്രയും നിന്നു.

ഫുഡി ഗ്രൂപ്സിൽ ജോയിൻ ചെയ്തപ്പോൾ പിന്നെയും പലതും കേട്ടു. കൂടുതലും നല്ല അഭിപ്രായം ആയിരുന്നില്ല. മൂത്ത മകൾ മാളവികയുടെ Abacus exam അൽസാജിൽ (convention center) വച്ചിരുന്നു, പിള്ളേർക്ക് ഒരു പ്രോത്സാഹനത്തിന് വേണ്ടി. രാവിലെ 8.30 ക്ക് എക്സാം ഹാളിൽ കേറണം. അത് കൊണ്ട് രാവിലത്തെ കാപ്പിയും അവിടെ അൽസാജ് ഹോട്ടലിൽ തന്നെ ആകാമെന്ന് വച്ചു.

അങ്ങനെ പ്രാതൽ കഴിക്കാൻ അൽസാജിൽ എത്തി. രാവിലെ ഈ നേരത്തൊക്കെ ഒന്ന് ചെല്ലണം. അവിടത്തെ കൊച്ചു കൊച്ചു ഹട്ട് പോലുള്ള സ്ഥലങ്ങളിൽ ആ നനുത്ത പ്രഭാതത്തിൽ ഇരുന്നപ്പോൾ മനസിനകത്തു എന്തൊരു കുളിർമയെന്നോ. ഉള്ളിൽ ഒരു ഉണർവും ഒരു സന്തോഷവും അടുത്ത ഹട്ടിൽ ആളുണ്ടെങ്കിലും എന്തോ നമ്മൾ മാത്രം ഇരിക്കുന്ന ഒരു പ്രൈവസി ഫീൽ ചെയ്യും.

ഉദ്ദേശിച്ചത് അപ്പവും മട്ടനുമായിരുന്നു, മട്ടൺ ഇല്ലായിരുന്നു. പിന്നെ അപ്പവും മുട്ടക്കറിയും പറഞ്ഞു. അത് കിട്ടുമ്പോഴും ഈ കുളിർമയൊക്കെ ബാക്കി ഉണ്ടായിരുന്നാൽ മതി എന്നൊരു പ്രാർത്ഥനയും അന്തരാളത്തിൽ മുഴങ്ങാതെ ഇരുന്നില്ല.

ഒരു ഇത്തിരി നേരം കാത്തിരുന്നു. അപ്പം ഉണ്ടാക്കുക ആയിരിക്കും. അതിനു ഇടയിൽ കുറച്ചു ഫോട്ടോസും എടുത്തു. ഇനി എക്സാം ഹാളിൽ കേറാൻ താമസിക്കുമോ എന്ന് ഒരു പേടിയും ഇല്ലാതില്ല. സ്റ്റാഫിനോട് ചോദിച്ചപ്പോൾ അറിഞ്ഞു അവിടെ കേറാൻ കുറച്ചു താമസിച്ചാലും പ്രശ്നം ഇല്ലെന്ന്.

നല്ല മനഃസംതൃപ്തിയോടെ ആണ് അവിടെന്നു ഇറങ്ങിയത്. ഇപ്പോൾ കഴിച്ചതിൽ പരാതി പറയാൻ നമ്മൾക്ക് ഒന്നുമില്ല അൽസാജേ . മനഃസംതൃപ്തി പൈസ കൊടുത്തു വാങ്ങിക്കാൻ പാടാണ്. അത് ഉള്ളിൽ നിന്ന് വരണം.

ഇപ്പോഴും പ്രഭാത സമയങ്ങളിൽ അതിങ്ങനെ ഓർമ്മ വരും. അവിടെ ഇരുന്ന് ആഹാരം കഴിച്ചതിന്റെ ഒരു സുഖം. വലിയ കോലാഹലം ഒന്നുമില്ലാതെ കുടുംബത്തോടൊപ്പം സ്വസ്ഥമായി ഇരുന്നു കഴിച്ച, ആ നല്ല സമയവും ആ നല്ല ഭക്ഷണവും.

Google Map:
https://goo.gl/maps/XUvG9AfzSNxqHh837

LEAVE A REPLY

Please enter your comment!
Please enter your name here