Date: 21/10/2018

Location: കേശവദാസപുരത്ത് നിന്ന് വരുമ്പോൾ ഉള്ളൂർ ജംഗ്ഷനിലെത്തി ഇടത്തോട്ട് മെഡിക്കൽ കോളേജ് തിരിയുന്ന വഴി തന്നെ. ബസ്സ്റ്റോപ്പ് എത്തണ്ട. ആക്കുളം പോകുന്ന റോഡിന് എതിർവശം.

Contact No – 9447777086, 9605923063

16 വർഷം ആയ റെസ്റ്റോറന്റ്. 3 വർഷം ആയി പുതുക്കിയിട്ട് പുതിയ management കീഴിൽ.

അങ്ങനെ ഈ കഴിഞ്ഞ ഞാറായ്ഴച (21/10/2018) പോങ്ങുംമൂട് ഒരാവശ്യത്തിന് പോയി വന്നപ്പോൾ ഇവിടെ കയറി. സുഹൃത്ത് prefer ചെയ്ത് ഡിഷ് ബീഫ് പുരട്ട് ആയിരുന്നു. ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ, ഗ്രില്ല്ഡ് എല്ലാം ഒക്കെ. പക്ഷേ ഏറ്റവും പൊളി ഇതാണെന്ന് പറഞ്ഞു. എങ്കിലും നമ്മൾ അമിത പ്രതീക്ഷ ഒന്നും വച്ചില്ല. സാധാ ആയിരിക്കുമെന്ന് കരുതി.

കിട്ടിയത് സൂപ്പർ ബീഫ് പുരട്ട് (Roast). സൂപ്പർ എന്ന് പറഞ്ഞാൽ സൂപ്പർ.

“തിരുവനന്തപുരത്തെ പുകൾപ്പെറ്റ എല്ലാ ബീഫുകളോടും ഇടിച്ച് നില്ക്കുന്ന ബീഫ്.”


കഷ്ണങ്ങളെല്ലാം വെന്ത നല്ല തുടുത്ത സോഫ്റ്റ് പീസുകൾ. ഓരോ അണുവിലും ബീഫിന്റെ രുചി. പാത്രം വടിച്ച് നക്കിയത് മാത്രം ഓർമ്മയുണ്ട്.

ബാക്കിയെല്ലാം ചിത്രങ്ങളിൽ

Note: Sajad എന്നുള്ള ഇക്കയുടേതാണ് ഈ കട. RCC യിൽ വരുന്ന 5 പേഷ്യന്റസിന് അവർ രാവിലെയും വൈകുന്നേരവും സൗജന്യമായി ആഹാരം കൊടുക്കുന്നുണ്ട്. അത് ഒരു വലിയ കാര്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here