പണ്ട് മുതലേ കേൾക്കുന്ന ഒരു പേര്. 1949 മുതലേ നമ്മുടെ തിരുവനന്തപുരത്തിൻ്റെ അഭിമാനം എന്ന് പറയാവുന്ന ഈ സ്ഥാപനം ഇപ്പോൾ ചാലയിൽ മാത്രം അല്ല പ്ലാമൂടും ഉണ്ട്.(കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഇതിൻ്റെ രുചി ഭക്ഷണ പ്രേമികളെ തേടി എത്തി).

ചാലയിൽ വിറകടുപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ പ്ലാമൂട് ഗ്യാസ് അടുപ്പാണ്. പിന്നെ ഫാമിലിയായി ഇരിക്കാൻ കൊറേ കൂടി സൗകര്യം പ്ലാമൂട് ആണ് എങ്കിലും രുചി പെരുമയിൽ മുന്നിൽ നിൽക്കുന്നത് ചാലയിലെ റഹ്മാനിയ കേത്തൽസ് തന്നെയെന്നാണ് കേഴ്വി.

ഉച്ചയ്ക്ക് വിശന്നു യൂബറിൽ തിരയവേയാണ് ആ പേര് കണ്ണിലുടക്കിയത്. Rahmaniya-Kethles. (പ്ലാമൂട്) ആദ്യം ഒന്ന് അമ്പരന്നു. ഓഹോ ഇവിടെ യൂബറിലും കിട്ടും. പിന്നെ മടിച്ചില്ല മൊബൈലിൽ വിരലുകൾ അമർന്നു. യൂബർ ബോയ് മുന്നിൽ ഹാജർ . 8 പീസ് chicken fry + 5 chappathi – 127 രൂപയുടെ combo പറന്നു ഇങ്ങു പോന്നു.

വളരെ വളരെ പ്രതീക്ഷയോടെയാണ് യൂബർ പൊതി തുറന്നതു. ഉരുപാട് പ്രതീക്ഷിച്ചതു കാരണം ആയിരിക്കാം വിചാരിച്ച പോലെ അങ്ങ് എത്തിയില്ല. ചിക്കൻ ഫ്രൈ രുചി ഉണ്ടോ എന്ന് ചോദിച്ചാൽ രുചി ഉണ്ട്, എങ്കിലും അടാർ രുചി എന്നൊന്നും പറയാൻ പറ്റില്ല. ചപ്പാത്തി ചെറുത് ആണെന്ന് അറിയാം എങ്കിലും ഇത് ഒരു പപ്പടത്തിൻ്റെ സൈസിലോട്ടു അങ്ങ് ചുരുങ്ങി പോയി . Totally Average.

ഒരു കാര്യം ഉറപ്പിച്ചു. കുറേ സമയം കാത്തു നിന്നാലും വേണ്ടില്ല. ഫാമിലിയുമായി ഒരു ദിവസം ചാല കേത്തൽസ് റഹ്മാനിയയിൽ ചെന്ന് ഒരു പൊടി പൊടിക്കണം

ചാല റഹ്മാനിയ കേത്തൽസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ:

LEAVE A REPLY

Please enter your comment!
Please enter your name here