വിറകടുപ്പിലെ പിസ്സയുടെ കൊതുപ്പിക്കുന്ന രുചി അറിയാൻ തൈക്കാടിലെ സിജീസ് പിസ്സയിലോട്ട് വിട്ടോ. (Near Thycaud Postoffice)

തിരുവനന്തപുരം എന്നല്ല കേരളത്തിൽ തന്നെ നിലവിൽ വിറകടുപ്പിൽ പിസ്സ തയ്യാറാക്കുന്നത് ഇവിടെ മാത്രമാണ്. (മുമ്പ് ആരോ തുടങ്ങിയിരുന്നത് നിർത്തി എന്നാണ് അറിഞ്ഞത്.) അനന്തപുരിയിൽ ഇത് ആദ്യം. ഏറ്റവും വലിയ Monster പിസ്സയും ഇവിടെ. 22 inch.

Sijis Pizza വളരെ നാളായി കേൾക്കുന്ന ഒരു പേര്. കുമാരപുരത്ത് പോകാൻ പലപ്പോഴും തയ്യാറെടുത്തിരുന്നെങ്കിലും വിശപ്പിന്റെ വിളി ഉച്ചസ്ഥായിയിൽ എത്തിയത് കാരണം പോയില്ല. കാരണം അവിടെ ചെന്നാൽ നമ്മൾ ഓർഡർ കൊടുത്ത ശേഷമാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. സ്വാഭാവികമായും കുറച്ച് സമയം എടുക്കും.

തൈക്കാട് വന്നപ്പോൾ മടിച്ചില്ല. ഇത്ര അടുത്ത് കിടക്കുമ്പോൾ തിരുവനന്തപുരത്തെ ഏറ്റവും നല്ല പിസ എന്ന് പല പിസ പ്രിയരും പറഞ്ഞ് കേട്ടിട്ടുള്ളതിനാൽ, അതും വിറകടുപ്പിലെ പിസ; അതൊന്ന് അറിയാൻ ഒട്ടും അമാന്തിക്കാതെ നേർത്തെ കാലേക്കൂട്ടി കുടംബസമേതം പുറപ്പെട്ടു. ആദ്യ ദിവസം തന്നെ ( 09/11/2018)

തുടക്കത്തിന്റേതായ ചില സർവീസ് ബാല്യാരിഷ്ടതകൾ (ആദ്യ ദിവസമായിരുന്നു നമ്മൾ ചെന്നത്). പുതിയ പയ്യന്മാരാണ്, അതൊക്കെ പെട്ടന്ന് ശരിയായി കൊള്ളും എന്നാണ് വിശ്വാസം. എന്ത് തുടക്കമായാലും ശരി പിസ്സയുടെ രുചിയിൽ മാത്രം compromise ചെയ്യാൻ തയ്യാറല്ലായിരുന്നു.

നമുക്ക് കിട്ടിയത് നല്ല ഒന്നാം തരം പിസ്സകൾ ആയിരുന്നു. പിസ്സ അല്ല പിസ്സകൾ – 12 inch BBQ ചിക്കനും , 9 inch Pizza Street സ്പെഷ്യലും. വില യഥാക്രമം 465, 315 എന്നതാണെങ്കിലും അവർക്ക് തെറ്റ് പറ്റി 12 inch BBQ വിന്റെ സ്ഥാനത്ത് 9 inch ന്റെ വിലയാണ് എടുത്തത്. Credit card ൽ കാശും അടച്ച് പുറത്തിറങ്ങി വീണ്ടും ബില്ലെടുത്ത് നോക്കിയപ്പോൾ ആണ് അവർക്ക് പറ്റിയ തെറ്റ് മനസ്സിലായത്. ഉടൻ തന്നെ തിരിച്ച് ചെന്ന് ക്യാഷ് കൗണ്ടറിൽ കാര്യം പറഞ്ഞെങ്കിലും ആദ്യ ദിവസമല്ലേ, എന്തായാലും payment ആയല്ലോ എന്നൊക്കെ പറഞ്ഞ് ബാക്കി വാങ്ങിച്ചില്ല.

പിസ്സയെ പറ്റി – BBQ Chicken Pizza – മാലിദ്വീപിൽ നിന്ന് കഴിച്ച ഒരു പിസ്സ ആയിരുന്നു എന്റെ ലിസ്റ്റിലെ രുചി ഒന്നാമൻ. അതിനെ പിൻതള്ളി BBQ ചിക്കൻ പിസ്സ മുന്നിലെത്തി. നല്ല കട്ടി. കറക്റ്റ് പരുവം. ഇഷ്ടപ്പെട്ടോ. ചോദിച്ചിട്ട് പിള്ളേർക്കൊന്നും ഒരു മൈൻഡുമില്ല. പിസ്റ്റ അടിച്ച് കേറ്റുകയാണ്. 12 ഇഞ്ച് പിസ്സ ദാ ഫിനിഷ്.

ഇനിയിപ്പോ എന്താ? ഷേക്ക് എല്ലാം തീർന്നു. Only നാരങ്ങ . അത് വേണ്ടെന്ന് വച്ചു. ഇനിയെന്ത്? സർവീസ് ബോയിയോടു തന്നെ ചോദിച്ചു. പുള്ളി പറഞ്ഞ Pizza Street Special വാങ്ങിച്ചു. എന്റെ അഭിപ്രായത്തിൽ ഇത് BBQ ചിക്കൻ പിസ്സയെ കടത്തി വെട്ടും. നല്ല ഫ്രെഷ് കിടിലോസ്കി സാധനം. ഇനി ഇവിടെ വരുമ്പോൾ ഫസ്റ്റ് ഇത് തന്നെ.

തുടക്കത്തിന്റേതായ സർവീസ് ബുദ്ധിമുട്ടും രുചിയിൽ ഉണ്ടായ കുറവുകളും വളരെ അടുത്ത സുഹൃത്തുക്കൾ അറിയിച്ചത് ഹോട്ടൽ അധികൃതരെ അറിയിച്ചിരുന്നു. തികച്ചും പക്വതയും പോസിറ്റീവ് ആയ മറുപടി ആണ് തന്നത്. പിസ്സയിൽ എന്ത് കുറവ് തോന്നിയാലും ഉടൻ തന്നെ അറിയിക്കുക. ആ കുറവ് മനസ്സിലാക്കി അപ്പോൾ തന്നെ മാറ്റി തരുന്നതായിരിക്കും. Service delays മാക്സിമം ശരിയാക്കും. നിലവിൽ ഒരു ഓവനാണ് ഉപയോഗിക്കുന്നത്. അടുത്ത ഓവനും താമസിയാതെ പ്രവർത്തിച്ച് തുടങ്ങും.

നമ്മൾക്ക് കിട്ടിയത് എന്തായാലും വളരെ നല്ല പിസ്സകളായിരുന്നു. വിറകടുപ്പിൽ തയ്യാറാക്കുമ്പോൾ temperature സെറ്റ് ചെയ്യുക എന്നുള്ള പരിമിതിയെ മറികടന്നാണ് ഇവർ ഇത് നല്ല രീതിയിൽ തയ്യാറാക്കിയത് എന്നതിന് വളരെ നല്ല അഭിനന്ദനം അർഹിക്കുന്നു. Toppings എല്ലാം പൊളിയായിരുന്നു

നല്ല spacious ആണ് ഇവിടെ Total 4 hall. മുകളിൽ 16, 24, 24. താഴെ 20 അങ്ങനെ around 80 – 84 പേർക്ക് ഒരേ സമയം ഇരിക്കാം.

ഒരാൾ വെജ് , മറ്റൊരാൾ നോൺ വെജ്. ഒരു പിസ്സയേ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നുള്ളു എങ്കിലും വിഷമിക്കണ്ട പകുതി വെജ് പകുതി നോൺ വെജ്. അങ്ങനെയും ചെയ്ത് തരും. ഏത് പിസ്സ ആയാലും നമ്മൾ പറയുന്നിതിന് ശേഷം ഉണ്ടാക്കുന്നത് കൊണ്ട് മിനിമം ഒരു 15 – 20 മിനിറ്റ് ഇരിക്കേണ്ടി വരുമെന്നുള്ളത് കണക്കാക്കി പോകേണ്ടതാണ്.

Sijis Pizza Street
Thycaud, Thiruvananthapuram
Phone – +918943925925
https://g.page/SIJIS-PIZZA?share

LEAVE A REPLY

Please enter your comment!
Please enter your name here