Location: Near to Sylcon footware, Opposite AG’S Office, Near Secretariat | Phone: 85938 24422 | 10/11/2018
രുചിമേളത്തിന്റെ* വേദി ഉറപ്പിക്കുന്നതിനു വേണ്ടിയാണു ARK അഡ്മിൻ പാനലിനോടൊപ്പം തക്കാരത്തിൽ വീണ്ടും പോയത്. ഇതിനു വേണ്ടി 3 റെസ്റ്റോറന്റ്സിൽ ആണ് സന്ദർശനം നടത്തിയതു, ആ ദിവസം. അവസാനം കറങ്ങി തിരിഞ്ഞു ആദ്യം വന്ന ഇവിടെ തന്നെ നമ്മൾ 4 പേരായി ഇങ്ങു എത്തി. Timings, Space, Price, Food Minimum Quality and Quantity എല്ലാം പരിഗണിച്ചു ഇവിടെ തന്നെ തട്ടകം ഉറപ്പിക്കുകയായിരുന്നു.
ഫുഡി ഗ്രൂപ്സിൽ വന്നതിൽ പിന്നെ കുറേ സൗഹൃദങ്ങളെ കിട്ടി. ഹൃദയത്തിൽ എപ്പോഴും സൂക്ഷിക്കാൻ. പരാതിയും പരിഭവങ്ങൾ ഉള്ളവരും വന്നിട്ടുണ്ട് ഇതിനിടയിൽ. തുറന്നു പറഞ്ഞാൽ തീരാവുന്ന കാര്യങ്ങളെ ഊതിവീർപ്പിച്ചു അതിനു പുതിയ മാനങ്ങൾ നൽകി നിറം ചാർത്തുന്നവർ. തെറ്റിദ്ധാരണകൾ മാറ്റാൻ ശ്രമിക്കുമ്പോൾ അതിനെ ഭയം ആയി കാണുന്നവരും ഇല്ലാതില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ജീവിതമാകുമ്പോൾ മരിക്കാത്ത സൗഹൃദങ്ങളെ ഓർമിക്കാനാണ് എനിക്ക് ഇഷ്ടം. നമ്മളെ വേണ്ടെന്നു വച്ചവരെ അവഗണിക്കാനും. കൂടെ വന്ന കൂട്ടുകാരോട് എന്റെ അകമഴിഞ്ഞ നന്ദിയും കൃതജ്ഞതയും ഇവിടെ രേഖപ്പെടുത്തി കൊള്ളുന്നു, പല തിരക്കകളും മാറ്റി വച്ചാണ് അവർ എന്നോട് ഒപ്പം വന്നത്.
മുൻപ് ഊണ് കഴിച്ചതിനാൽ 2 കിഴി ബിരിയാണി (കോയീന്റെ) പറഞ്ഞു (ഒന്ന് ഭാര്യയ്ക്ക് – Smitha Praveen). പക്ഷേ ഒന്നേ കിട്ടിയോളു. സമയം (1.40 PM) വൈകിയതിനാൽ തീർന്നു. കിഴി ബിരിയാണി എല്ലാ ദിവസവും കിട്ടില്ല. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രം. ഒന്നുള്ളത് ഞാൻ തന്നെ അങ്ങ് പൊക്കി, സ്വാർത്ഥനായി. സ്മിത എന്തായാലും ഊണ് കഴിച്ചിട്ടില്ല. അത് കൊണ്ട് ഇപ്പോൾ ഊണ് കഴിക്കട്ടെ, കിഴി ബിരിയാണി അടുത്ത പ്രാവശ്യം ബാക്കിയുള്ളവർ എന്തായാലും ഊണ് മുൻപേ പറഞ്ഞു.
കിഴി ബിരിയാണി, ദാ മുന്നിലെത്തി. ആ വാഴയിലയിലെ പൊതി അഴിക്കുമ്പോൾ കിട്ടുന്ന ഒരു മണം ഉണ്ടല്ലോ. എന്റെ പൊന്നു സാറേ ചുറ്റും ഉള്ളതൊന്നും അപ്പോൾ കാണാൻ പറ്റില്ല.
തുറന്നതും മുന്നിലെ കിഴി ഒരു മിന്നായം പോലെ അപ്രത്യക്ഷം ആയതും മാത്രം ഓർമയുണ്ട്. ഇടയ്ക്കു ഒന്ന് തൊട്ടു നക്കാൻ ഭാര്യയ്ക്കും കൊടുത്തു. എല്ലാം കൊണ്ട് കിഴി ബിരിയാണി പൊളിച്ചു അടുക്കി. ശരിക്കും മനസ്സും വയറും നിറയിച്ചു. ഒരിക്കൽ എങ്കിലും ഇവിടന്നു കിഴി ബിരിയാണി നോക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ ഒരു പ്രത്യയശാസ്ത്രം.
ഊണിനെ പറ്റി നല്ല അഭിപ്രായം ആണ് അറിഞ്ഞത്. വീണ്ടും കേറണം, സ്മിതയ്ക്ക് ഇവിടെ ഒരു കിഴി ബിരിയാണിയുടെ കടം തീർക്കാൻ ഉണ്ട്.
* – Ruchimelam live link post https://www.facebook.com/groups/2064955313829034/permalink/2272145246443372/?hc_location=ufi