Exact Location: പള്ളിമുക്കിലുള്ള St.Xavier’s സ്കൂളിൽ എത്തുന്നതിനു മുൻപായി ഇടതു വശത്തു.
Date: 16/11/2018
ഇവിടെയുള്ള പള്ളിയിലെ ആഘോഷം പ്രമാണിച്ചു അമനം ചേട്ടൻ്റെ വഴിയോരത്തിലെ കടയിൽ തേൻകുഴൽ കണ്ടു. Festival സീസണിൽ പല പള്ളികളിലും, ക്ഷേത്രങ്ങളിലും കിട്ടുന്ന ഈ തേൻകുഴൽ വെട്ടുകാട്, മണ്ടക്കാട് ഒക്കെയാണ് കൂടുതലും നമ്മൾക്ക് കേട്ടും കണ്ടും ആണ് പരിചയം എങ്കിലും കരമനയുള്ള ചെറിയ ചെറിയ കടകളിൽ പലപ്പോഴും ഇത് കിട്ടുമെന്നും, കരമനയിൽ മണ്ണടി മെഡിക്കല്സിൻ്റെ അടുത്തായുള്ള “SUNITHA SWEET STALL” ൽ ഇത് എപ്പോഴും കാണുമെന്നാണ് അറിയാൻ കഴിഞ്ഞത്.

എന്തായാലൂം എനിക്ക് അധിക ദൂരം പോകാതെ തന്നെ സാധനം കിട്ടി. Thirumala – Peyadu vazhi — Malayankeezhu – Kattakadu റൂട്ടുകളിൽ എല്ലാം പോകുന്നവർക്ക് ഉപകാരം ആകും ഇത്. December 2 2018 വരെ മാത്രമേ ഈ വഴിയോര കട അവിടെ കാണുക ഉള്ളൂ എന്നാണ് അമനം ചേട്ടൻ പറഞ്ഞത്, കൂട്ടുകാർ വിളിക്കുന്ന പേരാണ് അമനം. യഥാർത്ഥ നാമധേയം താജ. വീട് വള്ളക്കടവാണെങ്കിലും, താമസം ഭാര്യയുടെ സ്വദേശമായ തമിഴ്‌നാട്ടിലാണ് – മണ്ടക്കാടിൻ്റെ അടുത്ത് MondayMarket (തിങ്കൾ ചന്ത) . ഇത് പോലെ ഉത്സവ സമയത്തു തേൻകുഴലും ബാക്കി പലഹാരങ്ങളുമായി (ചിത്രങ്ങളിൽ ഉണ്ട്) ഊരു ചുറ്റലാണ് പണി. December 2 2018 വരെ ചേട്ടൻ്റെ താമസവും ഉറക്കവും, എല്ലാം ഇവിടെ തന്നെ.

തേൻകുഴൽ നമ്മുടെ കണ്മുന്നിൽ തന്നെ ഉണ്ടാക്കുന്നത് കാണാം. നല്ല മധുരം ഉണ്ട്. കളർ ഒന്നും ചേർക്കുന്നില്ല. ടേസ്റ്റ് നമ്മൾക്ക് ഇഷ്ടപ്പെട്ടു. മധുരം ഊറുന്ന തേൻകുഴലിന് അരികകളിലൂടെ നാക്കോടിച്ചു അല്പാല്പം നുണഞ്ഞു അമർത്തി കഴിക്കോഴുമ്പുള്ള ഒരു അനുഭവം ഉണ്ടല്ലോ, അത് കഴിച്ചു തന്നെ അറിയണം.



ഞാൻ വാങ്ങിച്ചത് തേൻകുഴൽ – ₹ 70 (500 Gram)മധുരസേവ കുറച്ചു കാറിപ്പോയി. പലഹാരങ്ങൾ വാങ്ങിക്കുമ്പോൾ എണ്ണ കാറിയിട്ടുണ്ടോ എന്നൊക്കെ ഒന്ന് നോക്കി, ടേസ്റ്റ് ചെയ്തു വാങ്ങിച്ചാൽ നന്നായിരിക്കും. – ₹ 60 (250 Gram)ലഡു, നല്ല സൂപ്പർ ലഡു – ₹ 6 (ഒരെണ്ണത്തിന് ) തേൻകുഴലൊക്കെ പിള്ളേര് ശടപടേന്ന് തീർത്തു