ഹോട്ടൽ കച്ചേരിനട, ആര്യനാട്
Location: വെള്ളനാട് നിന്ന് വരുമ്പോൾ ആര്യനാട് ജംഗ്ഷൻ എത്തുന്നതിന് മുൻപുള്ള കച്ചേരിനട. ഹോട്ടലിനും ഈ പേര് തന്നെ.
റെസ്റ്റോറന്റ് തുടങ്ങിയിട്ട് മൂന്നു മാസം Owner Shibu Sree യുടെ ഭാഷയിൽ പറഞ്ഞാൽ.
ഇവിടെ എത്തിയപ്പോഴേക്കും ഏകദേശം 2.20. ഒന്ന് രണ്ട് കറി തീർന്നു. ചിക്കൻ തോരൻ ഉള്ളത് ഒരു ഹാഫും. ഉള്ളത് എടുക്കാൻ പറഞ്ഞു.
ഊക്കൻ ഊണ്. മനസ്സ് നിറഞ്ഞ് ഉണ്ടു. വാഴയിലയിലെ തൂവെള്ള ചോറ്, പുളിശ്ശേരി എന്ന് പറഞ്ഞാൽ ഇതാണ് പുളിശ്ശേരി. പൊടി പൊടിയായുള്ള കിടു കൊഞ്ച് ചമ്മന്തി. കപ്പ ആ ചമ്മന്തിയിൽ മുക്കി കഴിക്കുമ്പോഴുള്ള ഒരു ടേസ്റ്റ്. കഴിച്ച് തന്നെ അറിയണം. കപ്പ കൈയിലെടുത്തുപ്പോൾ തീർന്ന് പോയെന്നറിയിച്ച പുളിയും മുളകും ഉള്ളിയും വെളിച്ചണ്ണയും ചേർത്തുടച്ച വച്ചുള്ള മുളക് കറിയുടെ കാര്യം ഓർമ്മ വന്നെങ്കിലും ഇത് കഴിച്ചപ്പോൾ കുറേയൊക്കെ മാറി. നല്ല അവിയലും. കാബേജ് തോരനും. സാമ്പാറും കൊള്ളാം.
കോഴിത്തോരൻ, കിടിലോസ്കി. ഊണ് 50 x 2 – 100 ആണെങ്കിലും രണ്ട് കറി കുറഞ്ഞ് പോയത് കൊണ്ട് 80 രൂപയേ എടുത്തുള്ളു. ഹാഫ് ചിക്കൻ തോരൻ – 40.
പന്ത്രണ്ട് പേർക്ക് ഇരിക്കാവുന്ന ഒരു കൊച്ച് കട. സൈഡിൽ ആ ഫാനിന്റെ അടുത്തിരിക്കാത്തവർക്ക് ചൂട് സമയത്ത് മുകളിലത്തെ ഷീറ്റ് വില്ലനാവാം. രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് സമയം. എല്ലാം വിറകടുപ്പിൽ ആണ് ഉണ്ടാക്കുന്നത്. അതിന്റെ രുചി കാണാനും ഉണ്ട്.
കഴിച്ച് കൊണ്ടിരുന്ന സമയം വയസ്സായ അമ്മാവൻ ഒരു ഭിക്ഷാംദേഹിയെ പോലെ പുറത്തു കണ്ടു. ആഹാരത്തിന് വേണ്ടിയാണെന്ന് അറിഞ്ഞപ്പോൾ ഹോട്ടൽ മുതലാളി ആയ കൊക്കോട്ടേല ഷിബു അപ്പോൾ തന്നെ അകത്തിരുത്തി ഇല വച്ചു. കടയ്ക്ക് മാത്രമല്ല ആ മനസ്സിനും ഉണ്ട് നല്ല വൃത്തി.
നമ്മുടെ സ്വന്തം അരിസ്റ്റോ സുരേഷ് ചേട്ടൻ സംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനത്തിന്റെ രചയിതവായ, 365 ഓളം കവിതകൾ എഴുതുകയും, കവിതാ രചനകളിൽ നാട്ടിലെ തന്നെ DYSP യുടെ അവാർഡും കരഗതമാക്കുക മാത്രമല്ല, നമ്മുടെ ശ്രീ ചുനക്കര രാമൻക്കുട്ടിയോടൊപ്പം നിരവധി കവിതാ വേദികൾ പങ്കിട്ട ഇദ്ദേഹത്തിന്റെ കവി മനസ്സിൽ, കാരുണ്യവും ഹോട്ടലിന്റെ കൈപുണ്യവും ഭദ്രം.