ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല
Date: 22/11/2018
ഓഫീസിൽ ഇരുന്നു Swiggy നോക്കിയപ്പോൾ ലൊക്കേഷനിൽ സർവീസ് available ആയി കിട്ടുന്നില്ലായിരുന്നു എനിക്ക് മാത്രം, വേറെ പലർക്കും കിട്ടിയിട്ടുണ്ടെങ്കിലും. എന്തോ bug ഉണ്ട് location identify ചെയ്യുന്നതിൽ. പിന്നെ ഒരിക്കൽ കിട്ടുകയും ചെയ്തു,
എന്തായാലും പോങ്ങുംമൂടുള്ള സുഹൃത്തിൻ്റെ വീട്ടിൽ ഇരുന്നപ്പോൾ ആയിരുന്നു Swiiggy യിൽ എൻ്റെ ആദ്യത്തെ order. സർവീസ് ചെയ്യാൻ ready ആയിട്ടു പല ഹോട്ടലും കണ്ടു. അങ്ങനെ select ചെയ്തത് ആണ് താമരശ്ശേരി ചുരം. ചിക്കൻ ബിരിയാണിയിൽ ആദ്യത്തെ order ആയതു കൊണ്ട് 50% ഓഫർ കണ്ടു. താമരശ്ശേരി ചുരം നല്ലതാണ് കേട്ടിട്ടുള്ളതും. പിന്നെ വച്ച് താമസിപ്പിച്ചില്ല. കുറച്ചു കഴിഞ്ഞു Swiggy യിൽ നിന്ന് പയ്യൻ്റെ കാൾ എത്തി. ബിരിയാണി കൊണ്ട് വന്ന പയ്യൻ വീടിനടത്തു വരെ എത്തി. എന്നിട്ടു എന്നെ ഫോൺ വിളിച്ചു. അങ്ങനെ നമ്മൾ ചെന്ന് ലൊക്കേഷൻ മനസ്സിലാക്കി സാധനം മേടിച്ചു.
ബിരിയാണി കൊള്ളാം, നല്ല പൊളപ്പൻ ബിരിയാണി. ഇഷ്ടപ്പെട്ടു മുട്ടയൊന്നും ഇല്ലായിരുന്നെങ്കിലും ക്വാണ്ടിറ്റിയൊക്കെ ആവശ്യത്തിന് ഉണ്ടായിരുന്നു.
Chicken Dum Biriyani (170 – After Offer – 93)