Date: 24/11/2018
എന്തൊക്കെ വന്നാലും, പോയാലും, പറഞ്ഞാലും ചാല മുബാറക്ക് ചാല മുബാറക്ക് തന്നെ.

Cyclone Gaja Flood Relief ൻ്റെ ഭാഗമായി നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ഓർഗനൈസ് ചെയ്യുന്ന Vimal Stephen നോട് ഒപ്പമായിരുന്നു അന്ന്. റിലീഫിനു വേണ്ടിയുള്ള സാധനങ്ങൾ വാങ്ങിക്കുന്നതിന്റെയും അടുക്കുന്നതിന്റെയും തിരക്കിൽ.

ഉച്ചയ്ക്ക് ഊണിനുള്ള മണമടിച്ചപ്പോൾ മുന്നും പിന്നും ഒന്നും നോക്കിയില്ല, അഥവാ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. നേരെ വച്ച് വിട്ടു മുബാറക്കിലോട്ടു

2 ഊണ് മേടിച്ചു. പിന്നെ മീനിന് പേരു കേട്ട ഇവിടെ വന്നിട്ട് മീനില്ലാത്ത ഊണോ. പോരട്ടെ ഓരോ കൊഞ്ചും, പാരയും. എല്ലാം കൊണ്ടും രുചി മുകളങ്ങളെ പൊളിച്ചൂ അടുക്കി.

ചുമ്മാതല്ല ചാല മുബാറക്ക് ചാല മുബാറക്കായതു….

LEAVE A REPLY

Please enter your comment!
Please enter your name here