അവിടെ ചെന്നത് 24 Nov 2018.
ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി കുറച്ചു സാധങ്ങൾ തഞ്ചാവൂരിലെത്തിക്കാൻ കളിയിക്കാവിള കുറച്ചു സാധങ്ങൾ കൊടുത്തു തിരിച്ചു വരുന്ന വഴി പാറശ്ശാലയിൽ ഉള്ള പരശുവയ്ക്കൽ എന്ന ഗ്രാമത്തിൽ കാണുന്ന ചെറിയ ഒരു ചായക്കടയിൽ കയറി.
വായിൽ രുചിയുടെ മേളമോടിച്ച മോദകവും ഒന്നാന്തരം മൊരാ മൊരാ മൊരിഞ്ഞ ഉഴുന്നുവടയും നല്ല കിടുക്കാച്ചി ഇളം ചായയും, കാപ്പിയും … ഒന്നും പറയാനില്ല. യാത്രയുടെ ക്ഷീണവും വിശപ്പുമെല്ലാം ഒരു മിന്നല് പോലെ മാറി. അവിടത്തെ ചായ അടിച്ച ചേട്ടനു ഒരു നമോവാകം അതിനു വേണ്ടിയുള്ള പാല് തന്ന നാടൻ പശുവിനു എന്റെ സ്നേഹവായ്‌പും നന്ദിയും, ആ കടികൾ ഉണ്ടാക്കിയ കൈകൾക്കു എന്റെ രുചിയുടെ കടപ്പാടും അറിയിക്കുന്നു…
ഇത് പോലെ ചായ അല്ലെങ്കിൽ കാപ്പി, അത് പോലെ രുചിയേറുന്ന കടികളുടെ അകമ്പടിയുമുള്ള എണ്ണമറ്റ കടകൾ മനസിലങ്ങനെ മൂളി നടക്കുന്നുണ്ട് ഒരിക്കലും മരിക്കാതെ…
നമ്മുടെ എല്ലാവരുടെയും മനസിലങ്ങനെ കാണില്ലേ ഒരിക്കലും ഒളി മങ്ങാതെ മനസിൽ രുചിയുടെ വർണചിത്രങ്ങൾ ചാലിച്ചെഴുതിയ ചായയിടങ്ങൾ.
പ്രിയമുള്ളവരേ ആ അനുഭവങ്ങൾ ദയവായി ഹൃദയം തുറന്നു ഇവിടെ പങ്കു വയ്ക്കുക. ഇവിടത്തെ കൊതിയന്മാർക്കും കൊതിച്ചികൾക്കും ഒരു സഹായം ആവട്ടെ……