Hotel Name: ഇടനേരം
Location: ബേക്കറി ജംഗ്ഷനിൽ നിന്ന് വഴുതക്കാട് വരുന്ന വൺവേയിൽ (Ganapathy Kovil Road) ഇടത് വശത്തായി
Contact No: 04712332017, 7034629819

അച്ചായൻസ് സദ്യയിൽ (Rs 190) ഉൾപ്പെടുന്ന വിഭവങ്ങൾ

വെള്ള ചോറ് (ചമ്പാവരിയും കിട്ടും, നമ്മൾ പറഞ്ഞത് വെള്ള ചോറാണ്)
സാമ്പാർ
പുർത്തിച്ചക്ക
പുളിശ്ശേരി
അവിയൽ
തോരൻ
മെഴുക്ക്പെരുട്ടി
അച്ചാർ
കൊണ്ടാട്ടം
പപ്പടം
പോത്ത്
കട്ലറ്റ്
ചൂര മീൻ വറ്റിച്ചത്
പോത്ത് ഉലർത്തിയത്
കോഴി പെരട്ട്
പഴവും പാനീയവും

ചോറ് പൊതുവെ ഇഷ്ടമല്ലെങ്കിലും കല്യാണ സദ്യ എനിക്കിഷ്ടമാണ്. അപ്പോഴാണ് ഇങ്ങനെയൊരു കാര്യം കേൾക്കുന്നത്. സദ്യ എന്ന് പറയുമ്പോൾ പച്ചക്കറികൾ മാത്രം ഉൾപ്പെട്ട സദ്യ തന്നെയാണ് ഇപ്പോഴും പഥ്യം. ഒരു വെറേറ്റി ആയിട്ട് നോക്കാനും, പച്ചക്കറികൾ അധികം ഇഷ്ടപ്പെടാത്തവർക്കും ഇത് കൂടുതൽ ഇഷ്ടപ്പെടും. സദ്യയിൽ ഉള്ള മിക്ക പച്ചക്കറികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് താനും.

നല്ല ചോറ്. ഇഷ്ടപ്പെട്ട വിഭവങ്ങളിലൊന്നായ അവിയൽ വളരെ അധികം നന്നായി തന്നെ തയ്യാറാക്കി. അത് പോലെ തന്നെ നല്ല കുറുകിയ (കട്ടിയുള്ള ) സാമ്പാർ. എല്ലാ കറികളും രുചികരമായിരുന്നു. പുർത്തിച്ചക്ക പുളിശ്ശേരി കൊള്ളാമായിരുന്നു. നോൺ വെജിൽ ഏറ്റവും ഇഷ്ടപ്പെട്ടത് പോത്ത് കട്‌ലറ്റായിരുന്നു. അത് ഒരു ഒന്നര കട്ലറ്റായിരുന്നു. ചൂര മീൻ കറി കൊള്ളാം. വീണ്ടും ചോദിച്ചപ്പോഴും കിട്ടി. നമ്മൾക്ക് കിട്ടിയ കോഴി പുരട്ട് ഇനിയും പുരോഗമിക്കാനുണ്ട്. ഉപ്പിന്റെ കുറവ് തോന്നിയത് കൊണ്ടാണോ എന്ന് അറിയില്ല. പോത്ത് ഉലർത്തിയത് കൊള്ളാം. വീണ്ടും ചോദിച്ച് വാങ്ങിച്ചു കഴിച്ചു. ചോദിച്ചു വാങ്ങിച്ചു എന്ന് പറയുമ്പോൾ തെറ്റിദ്ധരിക്കണ്ട. ഇടയ്ക്ക് ഇടയ്ക്ക് വേണോ വേണോ എന്ന് ചോദിച്ചുള്ള നല്ല സർവീസായിരുന്നു, എല്ലാ ടേബിളിലും. പിന്നെ ചോദിക്കാൻ മടി കാണിക്കേണ്ട ആവശ്യമില്ലല്ലോ. അവസാനം കഴിച്ചത് പഴവും പാനീയവും. അതും കൊള്ളാം.

അവസാനം കഴിച്ചത് പഴവും പാനീയവും. അതും കൊള്ളാം.

ഇടനേരത്തിനെ പറ്റി എഴുതിയ മറ്റു പോസ്റ്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here