പാർക്കിങ്ങിന്റെ ബുദ്ധിമുട്ടും സെക്രട്ടറിയേറ്റിലെ സമരകോലാഹലങ്ങളും കണ്ട് പലപ്പോഴും സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന്റെ എതിരായിട്ടുള്ള സ്‌റ്റ്യാച്ചു ഹോട്ടൽ, Statue Hotel വിട്ട് പോയിട്ടുണ്ട്. ആ കുറവ് 2018 നവംബർ മാസം 30 ന് അങ്ങ് തീർത്തു.

2006 ലാണ് ഈ ഹോട്ടലിന്റെ പ്രവർത്തനം ആരംഭിച്ചത്. 2018 ചിങ്ങത്തിൽ പുതുക്കി പണിതു.

നല്ല ഒന്നാം തരം മട്ടൺ ബിരിയാണി മനസ്സ് നിറഞ്ഞ് അങ്ങു തട്ടി. ₹ 150. കഴിച്ച് കഴിഞ്ഞ് വയറ് കേറി അങ്ങ് വീർക്കില്ല. ആവശ്യമില്ലാത്ത preservatives ഒന്നും ചേർത്തതായി തോന്നിയില്ല. പിന്നെ വാഴ ഇലയിലെ ബിരിയാണി ചോറിന് രുചി അൽപം കൂടും.

Statue Restaurant
Timings 8 AM to 11 PM
Seating Capacity – 75

LEAVE A REPLY

Please enter your comment!
Please enter your name here