കരമനയിൽ ഒരാവശ്യവുമായി നിന്ന സമയം. ഉച്ച സമയം. വിശപ്പ് കത്തി നിൽക്കുന്നു. കേറിയിട്ടില്ലാത്ത ഒരു ഹോട്ടലിനു വേണ്ടിയുള്ള പരതലായി. കൂടെ എൻ്റെ ഒരു സുഹൃത്തും ഉണ്ട്.

രുചികളിലെ പെരുമ ആസ്വദിച്ച് തഴക്കവും പഴക്കവും ചെന്ന ഒരു കിടു റിവ്യൂറുമായ നമ്മുടെ ARK യിലെ ഒരു ചങ്ക് പറഞ്ഞാണ് ഇവിടെയെത്തിയത്. PRS ഹോസ്പിറ്റലിന്റെ ഓപ്പോസിറ്റ് ആയിട്ടാണ് ഈ ഹോട്ടൽ. IGNOU centre ഇരിക്കുന്ന കോമ്പൗണ്ടിനകത്തായി വരും. പേരിലെ കുട്ടനാടൻ ഭംഗി കാരണം മുൻപേ ഒരിക്കൽ ഓങ്ങി വച്ചതാണ് ഈ ഹോട്ടൽ.

പാർക്കിംഗ് സ്പേസ് Ok. സർവീസും കൊള്ളാം. ഊണും (₹ 60) മീനുമാണ് പറഞ്ഞത്. മീൻ ഫ്രൈ – സിലോപ്പി തലയും (₹ 70), ചൂരയും (₹ 60). സിലോപ്പിക്കു സിലോപ്പിയുടെ ഒരു ടേസ്റ്റ് ഒന്നും തോന്നിയില്ല. ചൂരയും അങ്ങനെ തന്നെ. അത്ര ഫ്രഷ് ആയിട്ട് അനുഭവപ്പെട്ടില്ല.

Totally ഒരു Average feeling ആണ് നമുക്ക് 2 പേർക്കും തോന്നിയത്. അല്ലാതെ കിടിലം, വളരെ കൊള്ളാം എന്നുള്ളത് നമുക്ക് അന്ന് അനുഭവപ്പെട്ടില്ല. അത് അവിടെ പറയുകെയും ചെയ്തു. ചില സ്ഥലങ്ങളിൽ കുറ്റം പറഞ്ഞാൽ ഇഷ്ടപ്പെടില്ല. അത് അവരുടെ റെസ്പോൺസിൽ നിന്ന് മനസ്സിലാകും. ഇവിടെ അത് ഉണ്ടായില്ല. നമ്മൾ പറഞ്ഞത് അതിന്റേതായ seriousness കൊടുത്തു തന്നെ കേട്ടു. ആ attitude ഇഷ്ടപ്പെട്ടു.

സ്ഥിരം ഷെഫ് സ്ഥലത്തില്ലാത്തിനാലത്രേ കറികളും മീനും അത്ര പോരാതെ വന്നത്. ശ്രദ്ദിക്കാം എന്ന് പറഞ്ഞു. എന്തായാലും എന്നോട് പറഞ്ഞ ഫുഡിക്കു നല്ല ആഹാരം കിട്ടിയത് കൊണ്ട് ആയിരിക്കണമാണെല്ലോ എന്നോട് ശുപാർശ ചെയ്തത് അവിടെ പോയി കഴിക്കാൻ. നമ്മൾ ചെന്ന ദിവസം ശരിയായില്ല. എന്ത് ചെയ്യാം.

ഇവിടെ നിന്ന് കഴിച്ചിട്ടുള്ളവർക്കു അവരവരുടെ അനുഭവങ്ങൾ , താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞാൽ കൊള്ളാം.

LEAVE A REPLY

Please enter your comment!
Please enter your name here